“If you travel to the past, that past becomes your future, and your former present becomes the past.”

ഈ സിനിമയെ പറ്റി സ്പോയ്ലർ ഇല്ലാതെ എന്തേലും എഴുതുക എന്നത് ശ്രമകാരം തന്നെയാണ്. എന്റെ എഴുത്തിൽ പൊട്ടൻഷ്യൽ സ്‌പോയ്‌ലറുകൾ വന്നു ചേരാൻ സാധ്യത ഉള്ളതിനാൽ ക്ഷമിക്കുക. പരമാവധി ഒഴിവാക്കൻ ശ്രമിക്കാം.

വർഷങ്ങൾ നീണ്ടു നിന്ന ഒരു യൂണിവേഴ്സിന്റെ അവസാനം ഇതിലും നന്നായി കാണിക്കാൻ പറ്റുമോ എന്നറിയില്ല, നെഞ്ചു തകരുന്ന ഒരു അവസാനം തന്നെയാണ് എന്നെ സംബന്ധിച്ച്. ഒരു നൊമ്പരം അവസാനിപ്പിച്ചാണ് സിനിമ അവസാനിക്കുന്നതും. എന്നാൽ മനസ്സു നിറയുന്ന പല സീനുകളും അതോടൊപ്പം ചേരുന്നു എന്നതാണ് ഹൈലൈറ്റ്.

⚡The Good – വൈകാരികമായുള്ള ഒരുപാട് രംഗങ്ങൾ മനസ്സിനെ വല്ലാതെ സ്പർശിച്ചു എന്ന് വേണം പറയാൻ. സിനിമയുടെ അവസാന സീൻ ഒക്കെ തരുന്ന ഫീൽ.. വെറും വാക്കിൽ ഒതുക്കാൻ കഴിയില്ല.

സിനിമയിലെ മാസ് സീനുകളെ കുറിച്ച് പറയുകയാണെങ്കിൽ ക്യാപ് ഫാൻസിനു ആർമാദിക്കാനുള്ള വകുപ്പുണ്ട്. ഒന്ന് രണ്ടു സ്പെസിഫിക് സീനുകൾ നൽകിയ രോമാഞ്ചം വേറെ ലെവൽ ആയിരുന്നു. He can do that all day. 😃

ടോണിയുടെ കഥാപാത്രത്തിന് നൽകിയ ഡയമെൻഷൻ ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ നമ്മെ ഇമോഷണൽ ആക്കും എന്നതാണ് സത്യം. സ്റ്റീവ്, പീറ്റർ എന്നിവർ ആയുള്ള ബന്ധം ഇത്രയ്ക്കും ഡീപ് ആയി..എന്നാൽ മിനിമൽ മോണോലോഗിൽ മനോഹരമായി പറഞ്ഞിട്ടുണ്ട്.

Thor ഇത്തവണ ഒരുപാട് സർപ്രൈസ് സമ്മാനിക്കുന്നുണ്ട്. കോമിക് ടൈമിംഗ് ആയാലും ക്ലൈമാക്സിലെ ഉറച്ച തീരുമാനവും റോക്കറ്റ് ആയുള്ള കോമ്പിനേഷനും ഒക്കെ നന്നായിരുന്നു. പക്ഷെ Thor നെ Thor തന്നെ ആയി കാണാനുള്ള ആഗ്രഹം നടന്നില്ലല്ലോ എന്നുള്ള പരിഭവം ബാക്കി.

ബ്രൂസ്, ഹൾക് എന്നിവരെ പറ്റി പറയാൻ ആണെങ്കിൽ… കണ്ടറിയുക.

എല്ലാവർക്കും കൃത്യമായ സ്പേസ് ഒരുക്കിയ തിരക്കഥയിൽ ഇമോഷണൽ ആയും രോമാഞ്ചം നൽകുന്നതും നമ്മെ ചിരിപ്പിക്കുന്നതും ആയ സീനുകൾ നന്നായി പ്ലേസ് ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ മൂന്ന് മണിക്കൂർ പെട്ടെന്ന് പോയിക്കിട്ടും.

⚡The Bad – Be Frank…താനോസിന് ഇത്തവണ നൽകിയ എക്‌സ്‌പോസിഷൻ അത്രയ്ക്ക് ഇമ്പാക്റ്റ് ഉണ്ടാക്കുന്നില്ല. ഒരു വില്ലൻ എന്ന നിലയിൽ യാതൊരു വെല്ലുവിളിയും ഉണർത്തുന്നില്ല. ടൈം ട്രാവൽ കൺസെപ്റ്റ് നമ്മളിലേക് എത്തിച്ചു പിന്നീട് കഥ മുന്നോട്ടു നീങ്ങാൻ സമയമെടുക്കുന്നുണ്ട്. അതിനാൽ തന്നെ കുറച്ചൂടെ ക്രിസ്പ് ആയെങ്കിൽ എന്ന് തോന്നും. ക്ലൈമാക്സ് ഫൈറ്റ് സീനുകൾ വെറും ആവറേജ് ആയി മാത്രമാണ് തോന്നിയത്. അതിനിടയിൽ വരുന്ന രോമാഞ്ചം നൽകുന്ന സീനുകൾക്കിടയിൽ ആക്ഷൻ കൊറിയോഗ്രഫിയുടെ പോരായ്മകൾ മറന്നു പോകുന്നു എന്ന് മാത്രം. ഇഷ്ടമുള്ള ഹീറോകളെ ചിലയിടങ്ങളിൽ കോമഡിക്ക് വേണ്ടി കോമാളിയാക്കി എന്ന് വരെ തോന്നാം. But.. ചിരിപ്പിക്കുണ്ട്.

⚡Engaging Factor – മൂന്ന് മണിക്കൂർ എങ്ങനെ കടന്നു പോയി എന്നറിയില്ല. അവസാന സീനുകൾ തരുന്ന നൊമ്പരവും ഫീലും ഒക്കെ കിടു. അതിനു വേണ്ടി വീണ്ടും കാണാം.

⚡Last Word – എന്റെ പെർസ്പെക്റ്റീവിൽ മാർവലിന്റെ ഏറ്റവും മികച്ച സിനിമയല്ല ഇത്. പക്ഷെ ഇതിലും നല്ലൊരു എൻഡിങ് ഈ യൂണിവേഴ്സിന് കിട്ടാനില്ല. മനസ്സ് നിറഞ്ഞു പൂർണ്ണ തൃപ്തിയോടെ ഇറങ്ങാം.

⚡Verdict – Very Good