മഹേഷിന്റെ അഭിനയ ജീവിതത്തിലേ 25 ആമത്തെ സിനിമയാണ് മഹർഷി. കഴിഞ്ഞ സിനിമകളിലായി തുടർന്ന് വരുന്ന അതേ പാത തന്നെയാണ് ഇത്തവണയും പിന്തുടരുന്നത്. സോഷ്യൽ റിലാവന്റായ ഒരു വിഷയത്തെ തന്റെ സിനിമയിൽ കൊണ്ടുവന്നിരിക്കുന്നു. കർഷകരുടെ പ്രശ്നങ്ങൾ നമുക്ക് മുന്നിൽ അവതരിപ്പിച്ചു അതിനൊരു പ്രതിവിധി കൂടി നൽകുകയാണ് വംശി.

⚡The Good – ഒന്ന് രണ്ടു ഇൻസ്പിരേഷണൽ ഡയലോഗുകൾ നന്നായിരുന്നു.

⚡The Bad – ലോജിക് ലവലേശം ഇല്ലാത്ത സീനുകൾ മുഴച്ചു നിൽക്കുന്നു എന്നതാണ് പ്രധാന പ്രശ്‌നം. കടത്തിൽ മുങ്ങിനിൽക്കുന്ന അച്ഛന്റെ മകനായ നായകൻ Chanel ന്റെ ഷർട്ട് ഇട്ടു Gucci യുടെ ഗ്ലാസ് വെച്ച് നടക്കുന്നതൊക്കെ കാണേണ്ടി വരും. American Tourister ന്റെ ട്രോളി ബാഗ് ഉരുട്ടി കൊണ്ട് വരുന്ന നായിക ബാഗിന് ഭാരമാണ് ഹെല്പ് ചെയ്യണം എന്നൊക്കെ പറയുന്ന വൻ സീനുകളുടെ കമനീയ ശേഖരം സിനിമയിലുണ്ട്.

കോടീശ്വരനായ നായകൻറെ ജീവിതരീതി ഒരു പാട്ടിലൂടെ കാണിച്ചു അയാളുടെ ഉയർച്ചയുടെ കാരണവും ആത്‌മവിശ്വാസവും ഒക്കെ കാണിക്കുമ്പോൾ നല്ലൊരു ഇൻസ്പിരേഷൻ കിട്ടുന്ന വല്ലതും ഉണ്ടെന്നു കരുതുന്ന നമുക്ക് തെറ്റും. സ്ഥിരം സൗഹൃദനന്മയും റൊമാന്സും പാട്ടും ഒക്കെയായി തന്നെ സിനിമ മുന്നോട്ട് നീങ്ങുന്നു.

രണ്ടാം പകുതിയിൽ കഥ മുന്നോട്ട് നീങ്ങുന്നതിനായുള്ള വില്ലൻ വളരെ വീക്ക്‌ ആയിരുന്നു. മൂന്ന് മണിക്കൂർ നീളം പലപ്പോഴും ക്ഷമ പരീക്ഷിക്കുന്നുണ്ട്. അച്ഛൻ മരിച്ചാലും പ്രണയം വിജയിച്ചാലും കൂട്ടുകാരന് അപകടം പറ്റിയാലും എല്ലാം ഒരേ മുഖഭാവം കൊണ്ട് അഡ്ജസ്റ് ചെയ്യുന്നു മഹേഷ്‌ ഇത്തവണയും തന്റെ സ്ഥിരം ഡാൻസ് സ്‌റ്റെപ്സ് മറക്കാതെ നൽകുന്നുണ്ട്. പൂജ ഹെഗ്‌ഡെ അവസാനം സ്ഥിരം ഫോൾക് ഡാൻസിന് ആടാൻ വരുന്ന നായികയായി ഒതുങ്ങുന്നു. അരവിന്ദയെ അവതരിപ്പിച്ച ആളാണല്ലോ എന്നോർക്കുമ്പോഴാ വിഷമം.

⚡Engaging Factor – കണ്ടിരിക്കാവുന്ന ആദ്യപകുതിയും ഇഴച്ചിലോട് ഇഴച്ചിൽ ആയ രണ്ടാം പകുതിയും തരക്കേടില്ലാത്ത ക്ലൈമാക്‌സും ഒക്കെ ചേർന്ന ഒരു തിയേറ്റർ അനുഭവം.

⚡Last word – സ്ഥിരം തെലുങ്ക് ബോംബ് അല്ല, പക്ഷെ തൃപ്തിയും തരില്ല. രണ്ടു മണിക്കൂറിൽ ഒതുക്കാവുന്ന സിനിമ അനാവശ്യ സീനുകൾ കൊണ്ട് മടുപ്പിക്കുന്ന അനുഭവം ആകുന്നു.

⚡Verdict – Average