ചില സൂപ്പർതാരങ്ങളുടെ സിനിമകൾ കാണുമ്പോൾ അവർക്കുവേണ്ടി എഴുതിച്ച സീനുകൾ പോലെ തോന്നിക്കുന്ന പൊലിപ്പിച്ച കുറച്ചു രംഗങ്ങൾ സഹിക്കേണ്ടി വരും. സ്വാഭാവികമായും അവരുടെ ഫാൻസിനു ആർമാദിക്കാനുള്ള വക ആയിരുന്നതിനാൽ ലോജിക് അടുത്ത് പോലും എത്താത്ത അത്തരം സീനുകൾ അസഹനീയമായി തന്നെ തോന്നാറുണ്ട്. ഉയരെ എന്ന സിനിമയിൽ പ്രധാന കഥാപാത്രം ഇതുപോലെ പല സ്ഥലത്തും ഒരു സൂപ്പർ താരം ആകുന്നുണ്ട്. പല്ലവി എങ്ങനെ സൂപ്പർ താരം ആകുന്നു എന്ന് വെച്ചാൽ…

പൈലറ്റ് അറ്റാക്ക് വന്നു കോക്പിറ്റിൽ നിന്നും അകന്നു നിന്നാൽ ഫ്ലൈറ്റ് എയർ ഗട്ടറിൽ വീണത് പോലെ കുലുങ്ങുകയൊന്നുമില്ല. അത് ഓട്ടോ പൈലറ്റ് മോഡിലേക്ക് മാറും. പൈലോട്ടിനെ നേരെ യാത്രക്കാർ കാണുന്ന തരത്തിൽ കിടത്തുന്നതൊക്കെ അമേച്ചറിസം വിളിച്ചു പറയുന്ന സീനുകൾ ആണ്. ഒരു ഫ്ളൈറ്റിലും അങ്ങനൊരു സംഭവം നടക്കില്ല.കൂടെയുള്ള ആൾക്ക് ഒട്ടും എക്സ്പീരിയൻസ് ഇല്ലായിരുന്നു എന്നതൊക്കെ വിശ്വസിക്കാൻ നല്ല പ്രയാസം ഉണ്ട്. അയാൾക്ക് കാണാൻ കഴിയാത്ത റൺവെയോ ടാക്സി വെയോ ഒക്കെ നായികക്ക് കാണാം എന്ന് പറയുന്നത് മേല്പറഞ്ഞ സൂപ്പർ സ്റ്റാർ സീനിൽ പെടും.

ATC ആണ് അതിലും വലിയ കോമഡി. ആ സെറ്റിങ്ങും പ്രതാപ് പോത്തന്റെ അഭിനയവും ഫ്ളൈറ്റിന്റെ ഉടമയായ ടോവിനോ അവതരിപ്പിച്ച കഥാപാത്രം ഒരു പഞ്ചു ഡയലോഗ് അടിക്കാനായി അവിടെ എത്തിയതൊക്കെ മെലോഡ്രാമയുടെ അങ്ങേ അറ്റം ആയിരുന്നു. ഫ്ലൈറ്റ് ഒരപകടത്തിൽ ആയാൽ കിട്ടാവുന്നതിൽ ബെസ്റ്റ് ഓപ്ഷൻ ആയ ഒരു കാര്യം ചെയ്യുക എന്നതിന് വിപരീതമായി പ്രവർത്തിച്ചു ഫ്ലൈറ്റ് മുതലാളിയെ വിളിച്ചു വരുത്തി വാഗ്വാദമൊക്കെ നടത്തുന്ന കാഴ്ചയൊക്കെ നല്ല കൾട്ട് ഫീൽ ആയിരുന്നു.

വേറൊരു അർത്ഥത്തിൽ പറഞ്ഞാൽ ഫ്ലൈറ്റ് അപകടത്തിലാണ്. കൂടെയുള്ള ക്രൂ പല്ലവി ആണ്. ഉടൻ ATC ടീം പല്ലവിയുടെ കഥയും പറഞ്ഞു ഇരിക്കുകയാണ്. 18-19 വയസ്സുള്ള പല്ലവിയെ അവതരിപ്പിക്കുന്നത് പാർവതിയും. ഡിഗ്രി സെക്കൻഡ് ഇയർ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ യാതൊരു ശരീരഭാഷയും ഇല്ലാതെയുള്ള പ്രകടനം ആയിരുന്നു പാർവതിയുടേത്. ആസിഡ് ആക്രമണത്തിന് ഇരയായ ഒരു പെൺകുട്ടിയുടെ അതിജീവനം എന്ന പേരിൽ സിനിമ ചെറിയ ഒരു കയ്യടി അർഹിക്കുന്നു എന്ന് മാത്രം. അതും ഗോവിന്ദ് എന്ന കഥാപാത്രസൃഷ്ടി മനോഹരമായതിനാൽ മാത്രം.

ടോവിനോയുടെ കഥാപാത്രം സിനിമയുടെ സെക്കൻഡ് ആക്ടിൽ വന്നപ്പോൾ പല്ലവിയോട് ഒരു പ്രണയാഭ്യര്ഥന നടത്തും എന്നുറപ്പയിരുന്നു.കാരണം ഇമ്മാതിരി ക്ലിഷേ കഥയിൽ അങ്ങനെയൊരു മുഹൂർത്തം വരണമല്ലോ. ആസിഫ് അലിയുടെ പ്രകടനം മാത്രമാണ് സിനിമയിൽ ആകെ ഇഷ്ടപ്പെട്ട കാര്യം. ആ കഥാപാത്രത്തിന്റെ കാര്യത്തിൽ മാത്രമാണ് എഴുത്തുകാർ ആത്മാർത്ഥമായി ജോലി ചെയ്തിരിക്കുന്നത്.അതിന്റെ ഇമ്പാക്റ്റ് സിനിമയിൽ ഉടനീളമുണ്ട്. ഈവൻ ഗോവിന്ദ് എന്ന വെറുക്കപ്പെട്ട വ്യക്തിയുടെ സീനുകൾ മാത്രമാണ് മെലോഡ്രാമയോ സീരിയൽ നിലവാരമോ ഇല്ലാതെ ഇരുന്നത്.

സമർത്ഥയായ ഒരു പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച കാര്യം അറിയുമ്പോൾ ഒരു സിമ്പതി ക്രിയേറ്റ് ആകും. ആ ഒരു സ്റ്റെജിൽ നിന്നും നായികയ്ക്ക് കയ്യടി നേടിക്കൊടുക്കുവാനുള്ള ഡമ്മി സീനുകളാണ് ഉയരെയിൽ കൂടുതലും. ബ്ലാക്ക് ബട്ടർഫ്‌ളൈ എന്നാ സിനിമ ഈ ആസിഡ് വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്, ഒരു തമിഴ് സിനിമയുടെ റീമേയ്ക്ക്. അതിലും താഴെയാണ് ഉയരെയുടെ സ്ഥാനം.

ആദ്യദിനം കണ്ട സിനിമയുടെ നിരൂപണം iത്രയും വൈകാൻ കാരണം എന്തെന്നാൽ ഏട്ടൻ ഇക്കാ ഫാന്സുനെക്കൾ ഭീകരം ആണ് വേറെ ചില ഫാൻസുകൾ.