ഈയാഴ്ച റിലീസ് ആകുമെന്നു പറഞ്ഞ 100, അയോഗ്യ എന്നീ സിനിമകൾ വെള്ളിയാഴ്ച പുറത്തിറങ്ങിയില്ല. അയോഗ്യ ശനിയാഴ്ച ഇറങ്ങുമെന്ന് പറയുന്നു. തമിഴ് സിനിമ നിർമാതാക്കളുടെ ഫിനാഷ്യൽ ഇഷ്യൂസും റിലീസ് നീളുന്നതും ഒരു സിനിമ ആക്കാനുള്ള വകുപ്പുണ്ട്. നായകനായി ഗൗതം മേനോൻ കൂടി ആണെങ്കിൽ തകർക്കും. അത്തരത്തിൽ കുറേക്കാലം പെട്ടിയിൽ ഇരുന്ന കീ എന്ന സിനിമ കണ്ടപ്പോൾ സത്യത്തിൽ ആ പെട്ടിയെ പറ്റി ഓർത്തു സങ്കടം തോന്നി. അതിന്റെ സങ്കടം ആര് കേൾക്കാൻ??

🔥The Good – എന്തൊക്കെയോ പുതുതായി പറയാൻ വരുന്നു എന്നൊരു തോന്നൽ സിനിമ നൽകും. ആ തോന്നൽ വെറുമൊരു തോന്നൽ മാത്രമായി അവസാനിക്കും എങ്കിലും അതൊരു പ്രതീക്ഷ ആയി കണ്ടാൽ ഇറങ്ങി പോകാൻ തോന്നില്ല.

🔥The Bad – നായികയുടെ പൊക്കിളിൽ ചെറി കൊണ്ട് ഇടുന്ന നായകനും അത് മൂലം സീൽക്കാരം ഉണ്ടാക്കുന്ന നായികയും ആദ്യത്തെ 15 മിനുട്ടിൽ വന്നപ്പോൾ തന്നെ ഏകദേശം ഊഹിക്കാൻ എളുപ്പം ആയിരുന്നു. നിക്കി ഗൽറാണിയുടെ റോളും മാനറിസവും എല്ലാം കൂടി ആകുമ്പോൾ അറുബോറൻ അനുഭവം ആകുന്നുണ്ട്. ഒരു സൈബർ ക്രൈം സ്റ്റോറി പറയേണ്ട പേസിൽ പറഞ്ഞാൽ ഇന്ററസ്റ്റിംഗ് ആയേനെ.ഇവിടെ അപ്പൻ മകൻ സെന്റിമെന്റ്സ് ഒക്കെ സീരിയൽ തോൽക്കും വിധമാണ് ചിത്രീകരിച്ചിരിക്കുന്നത്.

വില്ലൻമാർ എന്തിനു ഇത് ചെയ്യുന്നു തുടങ്ങിയ ക്യാരക്ടർ എക്‌സ്‌പോസിഷൻ ഒക്കെ നല്ല രീതിയിൽ വീക്ക്‌ ആണ്. ഒരു ഹൈ മോമെന്റിൽ വെച്ചുള്ള ഇന്റർവെൽ ബ്ലോക്കും തുടർന്നുള്ള കോമിക് സീനുകളും അനാവശ്യ ഹീറോയിൻ ടോർച്ചറും കൂടി ആകുമ്പോൾ കീ നല്ലൊരു വധം ആകുന്നു.

ജീവയ്ക്ക് ഈ റോളിൽ കാര്യമായി ഒന്നും ചെയ്യാനില്ല. GP കാണാൻ നല്ല സ്ക്രീൻ പ്രെസൻസ് ഒക്കെ ഉണ്ടായാലും ക്യാരക്ടർ ഡെവലപ്മെന്റ് പക്കാ വീക്ക്‌ ആണ്. രണ്ടു നായികമാരെ പറ്റി പറയാതെ ഇരിക്കുന്നതാ ഭേദം. സുഹാസിനിയും രാജേന്ദ്രപ്രസാദും സീരിയൽ തോൽക്കുന്ന മരണമാസ് വെറുപ്പിക്കൽ കോംബോ ആയി നിറഞ്ഞാടുന്നു.

🔥Engaging Factor – സിനിമയ്ക്ക് കൃത്യമായ ഒരു പേസ് ഉണ്ട്. സൈബർ ക്രൈം തീമിൽ കണ്ടുമടുത്ത സീനുകൾ നൽകി ആർക്കും ഊഹിക്കാവുന്ന രീതിയിൽ കഥ മുന്നോട്ടു പോകുന്നതിനാൽ ഈ സിനിമ കണ്ടു എൻഗേജ് ആകും എന്ന ധാരണ വേണ്ടാ.

🔥Last Word – റിലീസ് ആകേണ്ട സമയത്തു തന്നെ റിലീസ് ആയാലും ഔട്ട്‌ ഡേറ്റഡ് ആയ തിരക്കഥയാണ് സിനിമയുടേത്. അർഹിക്കുന്ന പരാജയം ആകട്ടെ എന്ന് ആശംസിക്കുന്നു.

🔥Verdict – Below Average