സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു കൂട്ടരാണ് ധർമ ഹേറ്റേഴ്‌സ്. കരൺ ജോഹറിന്റെ സിനിമകളും നെപോട്ടിസവും ഒക്കെ ഊണിലും ഉറക്കത്തിലും ഇവരെ വേട്ടയാടുന്നു. യൂടൂബ് കമന്റുകൾ ആയും ചെറിയ ചെറിയ ആർട്ടിക്കിൾ ആയും ഗോസായിമാർ വളരെ ആക്റ്റീവ് ആണ്. സിംബ നേടിയ വിജയം ഇവരെ ഇത്തിരി അസ്വസ്ഥരാക്കി എങ്കിലും കളങ് എന്ന എപിക് കൾട്ട് മൂവി ഇവർക്ക് ആഘോഷരാവുകൾ തീർത്തു. ആ ആഘോഷത്തിന് മാറ്റു കൂട്ടുവാനായി കരൺ തന്നെ ഇറക്കിയ സിനിമയാണ് ആരും ആവശ്യപ്പെടാത്ത രണ്ടാം ഭാഗമായ SOTY 2.

എന്റെ വീട്ടിൽ കഴിഞ്ഞ കേബിൾ കണക്ഷൻ ഇല്ല. കണക്ഷൻ വേണ്ടെന്നു വയ്ക്കും മുൻപ് വരെ സ്ഥിരമായി കണ്ടിരുന്ന പ്രോഗ്രാം ആണ് Koffee With Karan. Hotstar ഉള്ളതിനാൽ അതിന്റെ എപ്പിസോഡുകൾ ഒന്നും മുടക്കിയിട്ടില്ല. SOTY 2 ലെ താരങ്ങളുടെ എപ്പിസോഡ് കണ്ടപ്പോൾ ഈ സിനിമ കാണണം എന്ന് തോന്നി. ടൈഗറിന്റെ സംസാരവും പെരുമാറ്റവും വിനയവും ഒക്കെ ആ ഷോയിൽ കണ്ടപ്പോൾ ഈ സിനിമ ഒന്ന് ക്ലിക്ക് ആകണേ എന്നൊക്കെ ആഗ്രഹിച്ചിരുന്നു. പക്ഷെ സിനിമ അതൊന്നും അർഹിക്കുന്നില്ല. അതേപോലെ അത്ര മോശപ്പെട്ട ഒരു സിനിമയുമല്ല. ഒരു ചീസി ധർമ സിനിമ എങ്ങനെ ആയിരിക്കുമോ അതേ പാറ്റേണിൽ വന്ന ഈ സിനിമ സഹിക്കാവുന്ന ക്ലിഷേകളാൽ കണ്ടിരിക്കാം.

🔥The Good – ടൈഗർ ഷ്‌റോഫിന്റെ അഭിനയം ഒഴികെയുള്ള ബാക്കി എല്ലാ ടാലന്റും. അനന്യ പാണ്ഡെ നല്ല ക്യൂട്ട് ആയി തോന്നി.

ധർമ ബ്രാൻഡ് പ്രൊഡക്ഷൻ ഡിസൈൻ ആയ എല്ലാം ഫ്രെയിമും കളർഫുൾ ആയി സ്റ്റൈലിഷ് ആയ അൾട്രാ മോഡേൺ അവതാറിലുള്ള താരങ്ങളെ കണ്ടിരിക്കാൻ രസമാണ്. സത്യത്തിൽ ഒരു ബാല ചിത്രം ധർമയുടെ ബാനറിൽ വരുക എന്നത് എന്റെ മാത്രം സാഡിസ്റ്റിക് പ്ലഷർ ആകും.

🔥The Bad – ജോ ജീത വഹി സിക്കന്തർ എന്ന സിനിമയുടെ വികാലാനുകരണം എന്ന് വേണേൽ പറയാം. ത്രികോണ പ്രണയകഥയൊക്കെ ഇതിലും വരുന്നുണ്ട്. ട്രെയിലറിൽ നിന്നും തന്നെ എന്റെ ഫുൾ കഥയും ഊഹിക്കാൻ പറ്റും എന്നതിനാൽ വല്യ പുതുമയൊന്നുമില്ല.

പിന്നെ ധർമ സിനിമകളിൽ മാത്രം കാണുന്ന കഥാപാത്രങ്ങൾ ഇവിടെയും എത്തുന്നുണ്ട്. പ്രിൻസിപ്പലും കൂട്ടുകാരും ഒക്കെയായി പ്രേക്ഷന്റെ മുഖത്ത് നിർവികാരത വാരി വിതറും എന്നുറപ്പ്.

🔥Engaging Factor – SOTY യുടെ കോളേജ് എങ്ങനെ ആകുമെന്നും ധർമ സിനിമകൾ എങ്ങനെ ആയിരിക്കും എന്ന് ഐഡിയ ഉള്ളവർക്ക് അതേ മൈൻഡ് സെറ്റിൽ ഇരുന്നാൽ രണ്ടര മണിക്കൂർ കൂളായി പോയിക്കിട്ടും.

🔥Last Word – ഒരു പോപ്വോൺ ഒക്കെ വാങ്ങി കൊറിച്ചു കൊണ്ട് സമയം കളയാൻ പറ്റിയ സിനിമയാണ്. ഫോൺ കോളൊക്കെ വന്നു ചില സീനൊക്കെ മിസ്സ്‌ ആയാലും ഒരു പ്രശ്നവുമില്ല, കഥ നമുക്ക് വേണേൽ പൂരിപ്പിക്കാം എന്നൊരു അഡ്വാൻറ്റേജ് ഉണ്ട്.

എന്നാലും വിൽ സ്മിത്ത് ഈ സിനിമയിൽ ഗസ്റ്റ് റോളിൽ വന്നത് എന്തിനായിരിക്കും? അടുത്ത SOTY യിൽ ഇന്റർനാഷണൽ ലെവൽ കോമ്പറ്റീഷൻ ആകുമോ ആവോ?

🔥Verdict – A Popcorn Flick