തമിഴ് സിനിമ ഈയിടെയായി സ്ഥിരമായി പിന്തുടരുന്ന കഥാതന്തുക്കളാണ് കർഷകരുടെ പ്രശ്നങ്ങളും സ്ത്രീകൾക്ക് എതിരായുള്ള ആക്രമണവും. ഇനിയും ഈ കഥയിൽ ഒരുപാട് സിനിമകൾ ഇറങ്ങുമെന്ന് ഉറപ്പ്. അത്തരത്തിൽ റിലീസ് ആയ സിനിമയിൽ ഒന്നാണ് 100. അഥർവ നായകനായ ഈ ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആണ്.

🔥The Good – ആദ്യപകുതിയിൽ കഥയ്ക്ക് ആവശ്യമില്ലാത്ത സീനുകൾ വന്നുപോയാലും ഒട്ടും ബോറടിക്കാത്ത വിധം അത് നന്നായി കൈകാര്യം ചെയ്തു കഥ പറഞ്ഞ വിധം. ഈ സിനിമയുടെ സസ്പെൻസ് എലമെന്റ് പ്രേക്ഷകർ എത്രത്തോളം അക്സപ്റ്റ് ചെയ്യുന്നുവോ അതിനെ ഡിപ്പൻഡ് ചെയ്തിരിക്കും ക്ലൈമാക്‌സും മൊത്തത്തിലുള്ള സംതൃപ്തിയും. കൺവിൻസിംഗ് ആയ ഒരു എക്‌സ്‌പോസിഷൻ പലയിടത്തും മിസ്സിംഗ്‌ ആകുമ്പോഴും ചില ബ്രില്യൻസ് സീനുകൾ നമ്മെ ഇമ്പ്രെസ്സ് ചെയ്യിക്കുന്നുണ്ട്. അതിനാൽ തന്നെ മൊത്തത്തിൽ നിരാശ നൽകുന്നില്ല.

നായികയുടെ പേക്കൂത്തുകൾക് സീനുകൾ നൽകാതെ, ഹൻസികയെ ഒരു ഗസ്റ്റ് റോൾ പോലെ ഒതുക്കി നിർത്തിയത് വളരെ നന്നായി തോന്നി. പശ്ചാത്തല സംഗീതം വളരെ നന്നായിരുന്നു. അഥർവയുടെ മാനറിസവും ആക്ഷൻ സീനുകളും നന്നായി തോന്നി.

🔥The Bad – വില്ലന്റെ മോട്ടിവേഷൻ, അയാളുടെ ക്യാരക്ടർ എക്‌സ്‌പോസിഷൻ എന്നിവയ്ക്ക് ഡീറ്റൈലിംഗ് അധികം നൽകാത്തതിനാൽ സിനിമ നൽകുന്ന സസ്പെൻസ് എലമെന്റ് എല്ലാവർക്കും ഉൾകൊള്ളാൻ പറ്റണം എന്നില്ല. ഈയൊരു കാര്യത്തിൽ ഒന്ന് കണ്ണടച്ചാൽ നല്ലൊരു ക്രൈം സസ്പെൻസ് ത്രില്ലർ കാണുന്ന അനുഭവം സമ്മാനിക്കുന്നുണ്ട് 100.

🔥Engaging Factor – ആദ്യപകുതിയിൽ ഒരുപാട് സബ്പ്ലോട്ടുകൾ വരുന്നു എങ്കിലും അതിൽ ഭൂരിഭാഗവും ആവശ്യം ഇല്ലാത്തവ ആണ്. എന്നാൽ പോലും ബോറടിക്കുന്നില്ല. രണ്ടാം പകുതിയും ക്ലൈമാക്‌സും ഒക്കെ അത്യാവശ്യം ത്രില്ലിംഗ് ഫീൽ നല്കുന്നുണ്ട്.

🔥Last Word – യാതൊരു പ്രതീക്ഷയും ഇല്ലാതെ പോയി തൃപ്തിയടഞ്ഞ ഒരു സിനിമ. ഒരു സസ്പെൻസ് ത്രില്ലർ എന്ന നിലയിൽ പലയിടത്തും സിനിമ സ്‌കോർ ചെയ്യുന്നുണ്ട്. ഒരുതവണ തിയർട്ടറിൽ കാണാനുള്ള വകയുമുണ്ട്.

🔥Verdict – Good