താരകിന്റെ ടെമ്പർ തമിഴിലേക്ക് റീമേയ്ക്ക് ചെയ്തതാണ് അയോഗ്യ. രസകരമായ മറ്റൊരു കാര്യം എന്തെന്നാൽ അയോഗ്യയിൽ വില്ലനായി അഭിനയിച്ച പാർത്ഥിപന്റെ ലേറ്റസ്റ്റ് ട്വീറ്റ് ആണ്. തൊണ്ണൂറുകളിൽ ടിയാൻ തന്നെ സംവിധാനം ചെയ്ത് അഭിനയിച്ച ഉല്ലൈ വേളിയെ എന്ന സിനിമയുടെ ഒരു അനുകരണം ആയിരുന്നത്രേ ടെമ്പർ. റീമെയ്ക് റൈറ്സ് ഒന്നും തന്നില്ല എന്ന് മാത്രമല്ല, അതിന്റെ തമിഴ് റീമേയ്ക്കിൽ എന്നെ തന്നെ വില്ലനാക്കി എന്നൊക്കെ പുള്ളിക്കാരൻ രസകരമായി പറഞ്ഞിട്ടുണ്ട്.

ടെമ്പർ സിനിമ ഇതിനു മുൻപ് ഹിന്ദിയിൽ സിംബ ആയപ്പോൾ ക്ലൈമാക്സിനു മാറ്റം ഉണ്ടായിരുന്നു. അതേപോലെ അയോഗ്യയിലും ക്ലൈമാക്സ് മാറ്റമുണ്ട്.ക്ലൈമാക്സ് മാത്രം.

🔥The Good – റാം ലക്ഷ്മണന്റെ ഓവർ ദി ടോപ് ആക്ഷൻ സീനുകൾ കത്തി ആയിരുന്നെങ്കിലും നല്ല ഇമ്പാക്റ്റ് ഉണ്ടാക്കുന്നുണ്ട്. പാർത്ഥിപന്റെ സ്ഥിരം സർകാസ്റ്റിക് സ്റ്റൈലിലുള്ള ഡയലോഗ് ഡെലിവെറി ഈ സിനിമയിൽ കറക്റ്റ് ആയി സിങ്ക് ആകുന്നുണ്ട്. താരക് ആയി കമ്പയർ ചെയ്യാതെ ഇരുന്നാൽ വിശാലിന്റെ പ്രകടനം നന്നായിരുന്നു. KS രവികുമാറിന്റെ മിതത്വമാർന്ന അഭിനയം മറ്റൊരു പ്ലസ് പോയിന്റ് ആയിരുന്നു. ക്ലൈമാക്സ് മാറ്റിയത് നല്ലൊരു മൂവ് ആയിരുന്നു.

🔥The Bad – ലോജിക് എന്നത് അടുത്തു കൂടി പോലും പോകാത്ത ഒരു പടം ആയിരുന്നു ടെമ്പർ. അതിന്റെ റീമെയ്ക്കും അതേ പാതയിൽ തന്നെയാണ് പോകുന്നത്. അട്ടർ ബ്ലൻഡർ ആയി തോന്നിപ്പിക്കുന്ന പല കാര്യങ്ങളും മാറ്റാമായിരുന്നിട്ടും സംവിധായകൻ അതിനു മുതിർന്നിട്ടില്ല. പാട്ടുകളുടെ പ്ളേസ്മെന്റ് ഒക്കെ ദയനീയം ആയിരുന്നു.

മാറ്റം വരുത്തിയ ക്ലൈമാക്സ് റ്റെമ്പരിനെക്കാൾ നന്നായിരുന്നു എന്നത് സമ്മതിക്കുന്നു.പക്ഷെ അതിന്റെ എക്സിക്യൂഷനിലെ മെലോഡ്രാമ കുറച്ചു കൂടുതൽ ആയിരുന്നു.

🔥Engaging Factor – അയോഗ്യ ഒരിടത്തു പോലും പേസിങ് ലോ ആകുന്നില്ല. കൃത്യമായ പേസിൽ പ്രേക്ഷകനെ എൻഗേജ് ചെയ്യിച്ചു നീങ്ങുന്ന സിനിമ ആയതിനാൽ ഒട്ടും ബോറടിക്കില്ല.

🔥Last Word – ലൗഡ് ആയ, എന്ന തീർത്തും ഇല്ലോജിക്കൽ ആയ ഒരു കോർട്ട് സീനിന്റെ പേരിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ടെമ്പർ. അതേ കോർട്ട് സീൻ വരെ അതേപോലെ പകർത്തി ക്ലൈമാക്സിൽ മാറ്റം വരുത്തിയ അയോഗ്യ ഒരു തവണ കണ്ടിരിക്കാൻ യോഗ്യതയുള്ള സിനിമയായി മാറുന്നുണ്ട്.

🔥Verdict – Watchable