അഹങ്കാരിയായ പണക്കാരി നായികയും മിഡിൽ ക്ലാസ് നായകനും തമ്മിലുള്ള മത്സരവും പിന്നീട് പ്രേമം, അവസാനം നായകന്റെ മുന്നിൽ അടിയറവ് പറയുന്ന സിനിമകൾക്ക് തമിഴിൽ പഞ്ഞമില്ല. മന്നൻ പോലുള്ള സിനിമകളൊക്കെ തുടങ്ങി വെച്ച പാറ്റേൺ അതേപടി ഫോളോ ചെയ്യുന്ന സിനിമയാണ് മിസ്റ്റർ ലോക്കൽ. രജനി മാനറിസം വാരിക്കോരി വിതറുന്ന ശിവയെ കാണാം. ലോജിക്കും മാജിക്കും ഒന്നും ഇല്ലാതെ എന്റർടൈൻമെന്റിനു മാത്രം പടച്ചു വിട്ട ഈ സിനിമയുടെ പ്രധാന പോരായ്മ വ്യക്തിത്വം ഇല്ലാത്ത കഥാപാത്രസൃഷ്ടികളാണ്.

⚡️The Good – ഇടയ്ക്കിടെ മാത്രം ചിരിപ്പിക്കുന്ന ശിവ-സതീഷ്-യോഗി ബാബു കോമ്പിനേഷൻ.

⚡️The Bad – നായകനും നായികയും തമ്മിലുള്ള ക്ലാഷ്, അതിൽ നിന്നുണ്ടാകുന്ന പ്രണയം, ഫാമിലി സെന്റിമെന്റ്സ് തുടങ്ങിയവ ഒന്നും കൺവിൻസിംഗ് ആയ പോലല്ല ചിത്രീകരിച്ചിരിക്കുന്നത്. പാരിസിൽ വെച്ചുള്ള തുടക്കവും പിന്നീടുള്ള കഥാഗതിയും ഒക്കെ വലിയ ബോറടി ഒന്നും ഇല്ലെങ്കിലും ഊഹിക്കാൻ പറ്റുന്ന കഥാഗതിയും സിനിമയുടെ നീളവും ഇടയ്ക്കിടെ മുഷിപ്പിക്കുന്നുണ്ട്.

സിനിമയുടെ മെയിൻ ഐഡിയോളജി തന്നെ Misogyny ആണ്. അമ്പീഷ്യസ് ആയ നായിക നായകനെ കെട്ടി അയാൾക് വെച്ച് വിളമ്പി കുട്ടികളെ നോക്കി ഇരിക്കാം എന്നൊക്കെ പറയുമ്പോൾ സന്തോഷിക്കുന്ന നായകനെ കണ്ടപ്പോൾ സംവിധായകനോട് സഹതാപം തോന്നിപോയി. ഗുണ്ടകൾ വളയുന്ന നായികയെ കൃത്യമായി രക്ഷിക്കുന്ന നല്ല ഫ്രഷ് സീൻ വന്നതിനാൽ ആ കുറവ് അങ്ങ് മറന്നു. നായികയ്ക്ക് തിരിച്ചു പ്രേമം തോന്നുന്ന കാരണമൊക്കെ കണ്ടാൽ അതിലും വലിയ കോമഡി ഇല്ല.

നമ്മെ ഒത്തിരി രസിപ്പിക്കുന്ന ശിവ ഫാക്ടർ സിനിമയിൽ മിസ്സിംഗ്‌ ആണ്. ശിവയുടെ കോമഡി കൗണ്ടറുകൾ ഒന്നും കാര്യമായി uപയോഗിച്ചിട്ടില്ല. ഈ സിനിമയിലെ നായിക റോൾ നയൻതാര എന്തിനു തിരഞ്ഞെടുത്തു എന്ന് തോന്നിപോകും.

⚡️Engaging Factor – ആദ്യപകുതി വലിയ ബോറടി ഒന്നുമില്ലാതെ കണ്ടിരിക്കാം. രണ്ടാം പകുതി കൈവിട്ടു പോയി. മൊത്തത്തിൽ ഒരു ബിലോ ആവറേജ് അനുഭവം.

⚡️Last Word – KKK യെക്കാൾ ബെറ്റർ ആയ ഒരു രാജേഷ് ചിത്രം എന്ന് മാത്രമേ ഈ സിനിമയെ വിശേഷിപ്പിക്കാൻ ആകൂ.

⚡️Verdict – Pakkaa Local