Misogynistic ആണെങ്കിലും ലവ് രഞ്ജന്റെ കാര്യത്തിൽ എനിക്ക് പാർഷ്യലിറ്റി ഉണ്ടാകാറുണ്ട്. പുള്ളിയുടെ മിക്ക സിനിമകളും ഞാൻ ആസ്വദിക്കാറുണ്ട് എന്നതാണ് കാരണം. ബ്ലോഗ് തുടർച്ചയായി വായിക്കുന്നവർക്ക് ഈ കാര്യം അറിയാവുന്നതുമാണ്.അതിനാൽ എന്റെ മാത്രം അഭിപ്രായം ആയെടുക്കുക.രഞ്ജൻ നിർമിച്ച De De Pyaar De യിൽ misogyny കാര്യമായി വരുന്നില്ല എന്നതാണ് കാര്യം. സ്ത്രീകൾ തമ്മിലുള്ള ക്യാറ്റ് ഫൈറ്റ് ആ ഗണത്തിൽ പെടുമെങ്കിൽ കൂട്ടാം. ഞാൻ സ്ത്രീകൾ തന്നെ അവർക്കു വിരോധമായി സംസാരിക്കുന്നത് കേട്ടിട്ടുമുണ്ട്. ഈയൊരു കാര്യം അമീബയെ പോലെ ഏതു ഷേപ്പിലും വരും എന്നതാണ് ആകെത്തുക. സൊ, ചിരിപ്പിച്ചു എന്നാൽ ചിരിക്കുക.

🔥The Good – തന്നെക്കാൾ പ്രായം കുറഞ്ഞ, അതായത് സ്വന്തം മകളുടെ പ്രായമുള്ള പെൺകുട്ടിയുമായി പ്രണയത്തിൽ ആകുന്ന നായകന്റെ കഥയാണ് ചിത്രം പറയുന്നത്. 17 വർഷമായി പിരിഞ്ഞു കഴിയുന്ന തന്റെ കുടുംബത്തിലേക്ക് കാമുകിയുമായി ചെല്ലുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് സിനിമ പറയുന്നത്. 50 വയസ്സുള്ള നായകനായി അജയ് അഭിനയിക്കുമ്പോൾ കാണുന്ന നമുക്കത് തോന്നുന്നില്ല എന്നത് മറ്റൊരു കാര്യം. പക്ഷെ സിനിമയിൽ പലരും നായകനെ കിളവാ എന്നൊക്കെ വിളിക്കുന്നുണ്ട്. 🙂 രസമുള്ള സീനുകൾ ആയിരുന്നു അവ. അച്ഛന്റെ കാമുകി ആണെന്നറിയാതെ മകൻ നായികയുമായി പെരുമാറുന്ന രംഗങ്ങളൊക്കെ നല്ല കോമിക് റിലീഫ് ആയിരുന്നു. തബുവും രഖുലും ആയുള്ള ക്യാറ്റ് ഫൈറ്റ് മോണോലോഗുകൾ ഒരുപാട് ചിരിപ്പിക്കുന്നുണ്ട്. Ajay-Tabu-Rakul എന്നിവരുടെ പ്രകടനം വളരെ നന്നായിരുന്നു. ചില മെലോഡ്രാമകളോട് കണ്ണടച്ചാൽ ഒട്ടും ബോറടിപ്പിക്കാത്ത ആഖ്യാനമായിരുന്നു സിനിമയുടേത്.

🔥The Bad – ജിമ്മി ഷെർഗിലിനെ പോലുള്ള ഒരു അഭിനേതാവിനെ നല്ല രീതിയിൽ ഉപയോഗിച്ചില്ല എന്നത് അമർഷം ഉണ്ടാക്കുന്ന കാര്യമാണ്. പടം തീരുമ്പോൾ ടിയാന് സ്പെഷ്യൽ അപ്പിയറൻസ് ടാഗ് കൊടുത്തിരിക്കുന്നു. സിനിമയുടെ ഡ്രാമ വർക് ആകുന്നതിനായി നൽകിയ ഡയലോഗുകൾ തീരെ പവർഫുൾ ആയിരുന്നില്ല എന്ന് മാത്രമല്ല ഒട്ടും കൺവിൻസിംഗ് ആയിരുന്നില്ല. ഇനായത് സൂദിന്റെ പ്രകടനം പൊടിക്ക് ഓവർ ആയിരുന്നു എന്ന് പറയാതെ വയ്യ.

🔥Engaging Factor – രസകരമായ ആദ്യപകുതിയും അതിനേക്കാൾ രസകരമായ രണ്ടാം പകുതിയും ഇത്തിരി മെലോഡ്രാമാറ്റിക് ആയ, എന്നാൽ നല്ലയൊരു ക്ലൈമാക്‌സും ആണ് സിനിമയുടേത്. ബോറടിക്കില്ല എന്നുറപ്പാണ്.

🔥Last Word – വീക്കെൻഡ് എന്റർടൈൻമെന്റിന് പറ്റിയ നല്ലൊരു റൊമാന്റിക് കോമഡി. തബുവിന്റെ പ്രകടനം ആണ് കൂടുതലും മനസ്സിൽ നിൽക്കുക. നിരാശപ്പെടില്ല എന്നുറപ്പ്.

🔥Verdict – Watchable