താൻ ഉണ്ടാക്കിയ മത്തങ്ങാ തോരൻ കിട്ടാതെ വന്നപ്പോൾ പാക്കിസ്ഥാൻ പട്ടാളം ഇന്ത്യൻ പട്ടാളത്തോട് വഴക്കുണ്ടാക്കി എന്നും അതൊരു യുദ്ധം ആയി എന്നും ആ യുദ്ധമാണ് കാർഗിൽ യുദ്ധം എന്നാണ് കുട്ടിമാമ പറയുന്നത്. മലയാളസിനിമയിൽ റിട്ടയർ ആയ പട്ടാളക്കാരൻ എന്നാൽ ബഡായി വീരൻ ആണല്ലോ..അതിന്റെ മുന്തിയ ഒരു വേർഷൻ ആണ് കുട്ടിമാമ. ടിയാനെ കണ്ടു ഓടിയൊളിക്കുന്നവർ വരെയുണ്ട്. രസകരമായ ഒരു കഥാപാത്രം എന്ന് തോന്നുകയും ശ്രീനിവാസനെ പോലൊരാൾ നായകൻ ആവുകയും ചെയ്യുന്നു എന്ന് പറയുമ്പോൾ ഇത്തിരി കോമഡി എങ്കിലും പ്രതീക്ഷിക്കുന്നത് തെറ്റാണോ?

🔥The Good – ഈ സിനിമ കണ്ടു നല്ലത് എന്തെങ്കിലും കണ്ടെത്തുന്നവർക്ക് പൈനായിരം രൂവ സമ്മാനം.

🔥The Bad – നല്ലൊരു ക്യാരക്ടർ എന്നൊക്കെ കഥ കേട്ടപ്പോൾ ശ്രീനിവാസന് തോന്നിക്കാണും. പുള്ളി തന്നെ വികലമാക്കികൊണ്ടിരിക്കുന്ന സൗണ്ട് മോഡുലേഷനും ഓവർ ആക്റ്റിംഗും കൂടി ആകുമ്പോൾ ഇറങ്ങി ഓടാൻ തോന്നും. ഇടയ്ക്കൊക്കെ എത്രത്തോളം ക്ഷമ നമുക്കുണ്ട് എന്നറിയാൻ ഇതുപോലുള്ള സിനിമകൾ കാണുന്നത് നല്ലതാണ് എന്ന തിരിച്ചറിവിൽ മൊബൈൽ ഡാറ്റാ ഓഫ് ചെയ്തു പടം സഹിച്ചു കണ്ടിരുന്നു.

കുട്ടിമാമയുടെ തകർന്ന ദാമ്പത്യത്തിലേക്ക് കഥ നീളുമ്പോൾ വ്യത്യസ്തമായ എന്തെങ്കിലും ഉണ്ടാകും എന്ന് നമ്മൾ കരുതും. കുറച്ചു ജയൻ റെഫറൻസും ധ്യാനിന്റെ അസഹനീയ അഭിനയവും ചൂടോടെ മുന്നിലെത്തും. ട്വിസ്റ്റ്‌ ഇല്ലാതെ വരാൻ തരമില്ലല്ലോ എന്നാലോചിക്കുമ്പോൾ കൃത്യമായി ഒരു അളിഞ്ഞ ട്വിസ്റ്റും എത്തുന്നതോടെ പ്രേക്ഷകർ സമയനഷ്ടം ഓർത്തു ഞെട്ടും.

🔥Engaging Factor – ആദ്യം മുതൽ അവസാനം വരെ അസഹനീയം ആയിരുന്നു. ഇടവേള വരെ പിടിച്ചിരിക്കുന്നവൻ മഹാൻ. മുഴുവൻ കാണുന്നവൻ ദൈവം.

🔥Last Word – ശ്രീനിവാസൻ സിനിമകൾ ടീവിയിൽ വരുമ്പോൾ രസിച്ചു കണ്ടിരുന്ന നമ്മൾ ഭാഗ്യവാന്മാരാണ്. കാരണം അതെല്ലാം പഴയ വിന്റേജ് പടങ്ങൾ ആയിരുന്നല്ലോ. 2005 നു ശേഷമുള്ള സിനിമകൾ ടീവിയിൽ വരുമ്പോൾ പോലും ആരും കാണില്ല എന്ന് ഉറപ്പ്.

🔥Verdict – Avoidable