Parabellum എന്നാൽ Prepare For War എന്നതിന്റെ ലാറ്റിൻ വാക്കാണ്.അതിനാൽ തന്നെ ജോൺ വിക് 3 ഇതോടു കൂടി അവസാനിക്കില്ല എന്നുറപ്പായിരുന്നു. മരണമാസ് ആക്ഷൻ സീനുകൾക്ക് ശേഷം നാലാം ഭാഗത്തിനായുള്ള ത്രെഡ് ഇടുന്നതോടെ രോമാഞ്ചം ഓവർലോഡഡ് ഫീലാണ് തിയേറ്റർ വിട്ടിറങ്ങുമ്പോൾ ലഭിക്കുന്നത്.

കൊച്ചിയിൽ ആകെ ലുലു PVR ൽ മാത്രമായി 3 ഷോ ആണ് ഈ സിനിമയ്ക്കുള്ളത്. അതാണെങ്കിൽ ടിക്കറ്റ് ലഭിക്കാൻ പറ്റാത്ത അവസ്ഥയിലും. കാണണം എന്നാഗ്രഹിച്ച ഒരു സിനിമ ഇത്രയധികം നീണ്ടുപോയത് ആദ്യമായാണ്. ഈ സിനിമയൊക്കെ നല്ല വിതരണക്കാർ എടുത്തിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. ഈ സീരീസിലെ ആദ്യ റിലീസാണ് കേരളത്തിൽ എന്നത് വിസ്മരിക്കുന്നില്ല. നാലാം ഭാഗം വലിയൊരു റിലീസ് ആയിരിക്കും എന്നുറപ്പ്.

🔥The Good – ആക്ഷൻ സീനുകൾ ഓരോന്നും രോമാഞ്ചം തന്നെ. ആദ്യത്തെ ഫൈറ്റിൽ ഒരു ബുക്ക്‌ കൊണ്ട് ഇങ്ങനെയും ഫൈറ്റ് ചെയ്യാം എന്ന് കാണിച്ചു തന്നത് മുതൽ പലവിധ തോക്കുകൾ കൊണ്ടും ആയുധങ്ങൾ കൊണ്ടും ജോൺ നമ്മെ രോമാഞ്ചം കൊള്ളിക്കുകയാണ്. രണ്ടേകാൽ മണിക്കൂർ നീളമുള്ള സിനിമ ആയിട്ട് പോലും ഒരിടത്തു പോലും പേസിങ് മിസ്സ്‌ ആകുന്നില്ല. ആക്ഷൻ മൂഡിൽ ആദ്യം മുതൽ അവസാനം വരെ സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാൻ സാധിക്കില്ല.

Excommunicado ആയ വിക്ക് എങ്ങനെ ഒരു സേഫ് ടിക്കറ്റ് നേടിയെടുക്കുന്നു എന്നതും ഹൈ ടേബിളിന്റെ തീരുമാനങ്ങൾക്ക് വിധേയകൻ ആകുന്നോ ഇല്ലയോ എന്നതും ഇത്രമേൽ ആക്ഷൻ സീനുകളോട് കൂടി മനോഹരമാക്കാൻ കഴിയില്ല. ഹാലി ബെറിയുടെ വേഷത്തെക്കാൾ സീറോ ആയി അഭിനയിച്ച ആൾ മനസ്സിൽ നിൽക്കുന്നു.

വിക്ക് ആയോധന കലയിൽ എത്രത്തോളം പ്രാവീണ്യം നേടിയ ആൾ ആണെന്നത് സീൻ ബൈ സീൻ നമുക്ക് കാണിച്ചു തരികയാണ്. അമാനുഷികം എന്നത് വിശ്വസനീയമായ ആക്ഷൻ സീനുകളിൽ കൺവിൻസ്‌ ചെയ്യുന്നതിൽ സിനിമ വിജയിക്കുന്നു.

ആക്ഷൻ സിനിമാ പ്രേമികൾ ഒരിക്കലും മിസ്സ്‌ ചെയ്യാൻ പാടില്ലാത്ത ഒരു സിനിമ അനുഭവം.

🔥The Bad – സിനിമയുടെ കുറവ് അല്ല. ഇന്ത്യൻ സെൻസർ ബോർഡിന്റെ പാൽക്കുപ്പി നിലപാടുകൾ കാരണം ഏകദേശം ഒന്നര മിനിറ്റിനു അടുത്ത് ചില സീനുകളിലെ കണ്ടിന്യുവിറ്റി മിസ്സ്‌ ആകുന്നത് സങ്കടം ഉണ്ടാക്കി. കാഞ്ചന 3,കേസരി പോലുള്ള സിനിമകളിൽ അതിലേറെ വയലൻസ് ഉണ്ടായിരുന്നു എന്നതാണ് വിരോധാഭാസം.

🔥Engaging Factor – നേരത്തെ പറഞ്ഞത് പോലെ..ആദ്യം മുതൽ അവസാനം വരെ നമ്മെ പൂർണ്ണമായും എൻഗേജ് ചെയ്യിപ്പിക്കുന്ന ഒരു ആക്ഷൻ ത്രില്ലർ.

🔥Last Word – ബാബയാഗ ഹൈ ടേബിളിനു എതിരെ തിരിയുന്ന നാലാം ഭാഗത്തിനായി ഇടിക്കട്ട വെയ്റ്റിംഗ് എന്ന് പറയിപ്പിക്കും. അതാണ്‌ ഈ ചിത്രം നൽകുന്ന ഫീൽ. തിയേറ്ററിൽ തന്നെ കണ്ടാൽ അത്രയും നല്ലത്.

🔥Verdict – Very Good