വ്യക്തിപരമായി ഡിസ്‌നി സിനിമകൾ വളരെ ഇഷ്ടമാണ്. വളരെ ചുരുക്കം സിനിമകൾ മാത്രമേ മിസ്സ്‌ ആക്കിയിട്ടുള്ളൂ. അലാദിൻ റിലീസിന് മുൻപ് പലരും നെഗറ്റീവ് അഭിപ്രായങ്ങൾ പറഞ്ഞു എങ്കിലും ഒരു നിരാശ സമ്മാനിക്കുന്ന സിനിമ ആകില്ല എന്നുറപ്പായിരുന്നു. OST ഇറങ്ങിയപ്പോൾ തന്നെ പണ്ട് കുഞ്ഞു ടിവിയിൽ കേട്ട പാട്ടുകളുടെ നൊസ്റ്റാൾജിയ വന്നതോടെ സിനിമ കാണണം എന്നുറപ്പിച്ചു. ഡിസ്നിയുടെ ലൈവ് ആക്ഷൻ സിനിമയായ അലാദിൻ നിരാശ നൽകുന്നില്ല എന്ന് മാത്രമല്ല, ഒരു ബയോഗ്രഫി ഫിലിം കണ്ടിറങ്ങിയ എനിക്ക് പഴയ സമനില തിരിച്ചു കിട്ടാൻ കാരണമായ സിനിമ കൂടിയാണ്.

🔥The Good – സിനിമയിലെ പഴയ പാട്ടുകൾ കേൾക്കുമ്പോൾ ഉള്ള ഫീൽ കിടു ആയിരുന്നു. വിൽ സ്മിത്തിന്റെ നല്ല എനർജിയും കോമിക് ടൈമിംങ്ങുകളും നവോമി സ്കോട്ടിന്റെ ക്യൂട്ട് ലുക്കും അബു എന്ന മങ്കിയുടെ ക്യൂട്ട് എക്സ്പ്രെഷനും ഒക്കെയായി സമയം പോകുന്നത് അറിഞ്ഞില്ല. പഴയ ആനിമേഷൻ കഥയിൽ വളരെ ചെറിയ മാറ്റങ്ങൾ മാത്രമാണ് നൽകിയിരിക്കുന്നത്. ഡാലിയ എന്ന കഥാപാത്രം നല്ല രസമായിരുന്നു. മോർ ഓവർ… ഒരു രാജകുമാരി സുൽത്താൻ ആകണം എന്നുള്ള തീരുമാനം ക്ലൈമാക്സിൽ വന്നതും വളരെ നന്നായി തോന്നി.

🔥The Bad – ജാഫറിനെ കാണുമ്പോൾ യാതൊരു വില്ലത്തരവും തോന്നുന്നില്ല എന്നതാണ് പ്രശ്നം. കഥയിൽ വലിയ കോൺഫ്ലിക്റ്റ് ഒന്നും ഉണ്ടാകുന്നില്ല. ജാഫർ ഒന്ന് സീരിയസ് ആകുന്നത് തന്നെ ക്ലൈമാക്സിനോട് അടുക്കുമ്പോൾ ആണ്. അതും മിനുട്ടുകൾ മാത്രമായി ഒതുങ്ങുന്നു.

3D വലിയ ഇമ്പാക്റ്റ് ഉള്ളതായി തോന്നിയില്ല.2D യിൽ കാണാൻ പറ്റിയാൽ അതാകും നല്ലത്.

🔥Engaging Factor – ഒട്ടും ബോറടിക്കുന്നില്ല എന്നതാണ് പ്രധാന പോസിറ്റീവ്. ഒരു മ്യൂസിക്കൽ ഫാന്റസി സിനിമ എന്ന നിലയിൽ നല്ല പേസിങ്ങിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

🔥Last Word – ഫാമിലി ആയി ഈ വീക്കെൻഡ് ആസ്വദിക്കാൻ പറ്റിയ നല്ലൊരു പോപ്‌കോൺ എന്റർടൈനർ. പാട്ടും കോമഡിയും മാജിക്കും സംസാരിക്കുന്ന പക്ഷികളും ഒക്കെയായി കുറച്ചു സമയം മാറ്റിനിർത്താം.

🔥Verdict – Watchable