3D യിലുള്ള ആദ്യത്തെ ഇന്ത്യൻ ഹൊറർ സിനിമ എന്ന ടാഗ്‌ലൈൻ ഒക്കെ “ഠോ ഇമ്മട്ടി” യുടെ വാക്കുകളായേ കണ്ടുള്ളൂ. ലിസ മനോജ്‌ നൈറ്റ് ശ്യാമളന്റെ The Visit എന്ന സിനിമയുടെ കോപ്പി ആണ്. വിസിറ്റിൽ അല്ലറചില്ലറ സദാചാര മാറ്റങ്ങൾ വരുത്തി ബോറടിപ്പിക്കുന്ന അളവിൽ തിരക്കഥ ഒരുക്കിയ ഒരു 3D സിനിമ. അതാണ്‌ ലിസ. കോമഡി എന്തെന്നാൽ സിനിമ തീരുമ്പോൾ കാസ്റ്റ് എന്നതിന് ശേഷം കാണിക്കുന്ന ടൈറ്റിൽ സ്ക്രിപ്റ്റ് ഡിസ്കഷൻ എന്നതായിരുന്നു. വന്നു വന്നു കോപ്പിയടി പടങ്ങൾക്കും സ്ക്രിപ്റ്റ് ഡിസ്കഷൻ ഒക്കെ ആയി…ഹാ…

🔥The Good – 3D എഫക്ട്സ് കൊള്ളാമായിരുന്നു. കണ്ണിലേക്കു നീണ്ടു വരുന്ന ചില സംഭവങ്ങളൊക്കെ ഉറക്കത്തിലേക്ക് പോകുന്ന എന്നെ അതിൽ നിന്നും പിന്മാറ്റുന്നുണ്ടായിരുന്നു.

🔥The Bad – ഹൊറർ സിനിമയാണ്. സത്യമായിട്ടും പേടിപ്പിക്കുന്ന സീനുകൾ ഉണ്ട്. എന്റെ ലൈഫിൽ ഞാൻ ഏറ്റവും പേടിച്ച സീനുകൾ ഈ സിനിമയിലാണ്. ബ്രഹ്മാനന്ദം അഭിനയിച്ച കഥയുമായി ബന്ധമില്ലാത്ത കോമഡി സീനുകൾ നല്ല ഭയത്തോടെയാണ് ഞാൻ കണ്ടിരുന്നത്.അളവിൽ കൂടിയാൽ ഞാനൊരു മാനസിക രോഗി ആയേക്കുമോ എന്ന് വരെ ഭയന്നു. ക്ലൈമാക്സിനു ശേഷവും ടിയാന്റെ കോമഡി സീനുകൾ വന്നപ്പോൾ എന്റെ ഭയം ഉച്ചസ്ഥായിയിൽ ആയെന്നു പറയാതെ വയ്യ.

ജംബ് സ്‌കെയർ സീനുകൾ ഒക്കെ പക്കാ കോമഡി ആയിരുന്നു. മകരന്ദ് ദേശ്പാണ്ഡെയുടെ തമിഴ് പോയം പറഞ്ഞുള്ള വെറുപ്പിക്കൽ സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. ഇംഗ്ലീഷിലെ പോലെ ഒരു സൈക്കോ ഇമേജ് പുള്ളിക്കാരന് നൽകാതെ വൃദ്ധസദനം,മാങ്ങ, തേങ്ങ എന്നുള്ള ന്യായീകരണങ്ങൾ കൂടി ആയപ്പോൾ ഈ സിനിമ കാണാൻ തീരുമാനിച്ച എന്നോട് തന്നെ പുച്ഛം തോന്നിപോയി.

അഭിനയിച്ച എല്ലാവരും തന്നെ മൊക്ക ആയ സിനിമയിൽ തന്നെ കളിയാക്കുന്ന സീനുകളിൽ ആവേശപൂർവം അഭിനയിക്കുന്ന യോജിബാബുവിനെ കാണാം. ഹാ…പറയാൻ വിട്ടു പോയി…സിനിമ തുടങ്ങി 5 മിനുട്ട് കഴിയുമ്പോൾ നായികയും പ്രകൃതിയും തമ്മിലുള്ള പാട്ടൊക്കെയുണ്ട്.

🔥Engaging Factor – 3D ആയതിനാൽ ഉറക്കം വന്നില്ല എന്നേയുള്ളൂ..The Visit കണ്ടവർ ആ ഭാഗത്തേക്ക്‌ പോലും പോകാതെ ഇരിക്കുക.

🔥Last Word – ഏറ്റവും കൂടുതൽ മൊക്ക ഹൊറർ സിനിമകൾ വരുന്ന തമിഴിൽ നിന്നും 3D യിൽ ഒരെണ്ണം.അതാണ്‌ ലിസ. മലയാളം സിനിമയായ ലിസയുടെ നല്ല പേര് ഇതുമൂലം പോകാതെ ഇരുന്നാൽ നല്ലത്.

🔥Verdict – Election Result of LDF