ഗിന്നസ് റെക്കോർഡ് നേടിയ മലയാളികളുടെ ഫേസ്ബുക് കൂട്ടായ്മയാണ് GNPC. ഗ്ലാസ്സിലെ നുരയും പ്ലെറ്റിലെ കറിയും എന്നതാണ് പൂർണ്ണരൂപം. അംഗങ്ങളുടെ എണ്ണം ലക്ഷക്കണക്കിനാണ്,അതിനാൽ തന്നെ ഓരോ പോസ്റ്റും അവിടെ ബ്ലോക്ക്ബസ്റ്റർ ആണ്. സിനിമയുടെ സംവിധായകൻ താങ്ക്സ് കാർഡിൽ തന്നെ ഗ്രൂപ്പിനെ പറ്റി പറഞ്ഞിരുന്നു. സിനിമ തുടങ്ങിയപ്പോഴും കൂടുതൽ തിളങ്ങി നിന്നത് GNPC തന്നെ.

ന്യൂ ഇയർ നൈറ്റിന്റെ അന്ന് വെള്ളമടിക്കാൻ പറ്റിയില്ല എങ്കിൽ ഗ്രൂപ്പിൽ പോസ്റ്റിട്ടാൽ ആരേലും സഹായിക്കും എന്ന് നായകനും സുഹൃത്തുക്കളും വിചാരിക്കുന്നു. പോർച്ചുഗീസുകാരുടെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു സോമരസം വേറെ..അതിനിടയിൽ ഒരു കൊലപാതകം, യാദൃശ്ചികമായി നടന്ന ഒരു മരണത്തെ പേടിക്കുന്ന നായകനും കൂട്ടരും…ഇങ്ങനെ പല സംഗതികളാൽ കലർന്ന ഒരു കഥയാണ് സിനിമയ്ക്ക് പറയാനുള്ളത്.

🔥The Good – %@$%@*$#&&@%@

🔥The Bad – സിനിമയുടെ അവതരണം തന്നെയാണ് പ്രധാന പ്രശ്നം. കോമഡി എന്ന പേരിൽ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾക്ക് ഒന്നും ചിരി വരുന്നില്ല. ഒന്ന് ഓർത്തിരിക്കാൻ പറ്റിയ നല്ല മുഹൂർത്തങ്ങൾ ഒന്നും തന്നെയില്ല. വ്യക്തിത്വം ഇല്ലാത്ത കഥാപാത്രങ്ങളുടെ ഘോഷയാത്രയാണ് സിനിമ.

ഒരു സ്ത്രീയെ കാണിക്കുമ്പോൾ വെടി പൊട്ടുന്ന ഒച്ചയും മറ്റുമുള്ള ഒരു ആഖ്യാനമുള്ള സിനിമയാണിത്. ഡബിൾ മീനിങ് ഡയലോഗുകളുടെ സമ്മേളനം ആണ്. അതിൽ ഒരെണ്ണം ബൈജുവിന്റെ കഥാപാത്രം സ്വന്തം ഭാര്യയെ പറ്റി പറയുന്നതാണ് എന്നതാണ് ഖേദകരം.

തുടക്കത്തിൽ എന്നെ കൊല്ലാതിരുന്നു കൂടെ എന്ന് ചോദിക്കുന്ന അഞ്ജു കുര്യന്റെ അഭിനയം കണ്ടപ്പോൾ തന്നെ പണി പാളി എന്ന് മനസ്സിലായി. കഴിഞ്ഞ ആഴ്ച കുട്ടിമാമ മുഴുവൻ കണ്ട ധൈര്യത്തിൽ അങ്ങ് ഇരുന്നു. അപ്പോൾ ദാ വരുന്നു അസ്‌കർ അലി. യാതൊരു ഇമ്പ്രൂവ്മെന്റും ഇല്ലല്ലോ ആസിഫിന്റെ അനിയാ… ബൈജുവും ഡോൺ എന്ന പേരുള്ള കഥാപാത്രവും ആയുള്ള കോമ്പിനേഷൻ ഒക്കെ അസഹനീയം ആയിരുന്നു.

ഒരാൾ ബോറായി പാട്ടുപാടുമ്പോൾ കൂവുന്നതൊക്കെയാണ് കോമഡിയായി കാണിച്ചിരിക്കുന്നത്. ഇൻസ്‌പെക്ടർ വത്സൻ എന്ന മലങ്കൾട്ട് കഥാപാത്രം രണ്ടാം പകുതിയിൽ വരുന്നതോടു കൂടി ക്ഷമയുടെ നെല്ലിപ്പലക കാണുന്ന അവസ്ഥയിൽ ആകുന്നു. ഒരു ത്രില്ലർ മൂഡിൽ അവസാന അരമണിക്കൂർ എത്തുന്നതും എന്തിനോ വേണ്ടി തിളച്ച സാമ്പാർ ആകുന്നു.

🔥Engaging Factor – ഇന്റർവെലിന് ഇറങ്ങിപ്പോകാൻ തോന്നിപ്പിക്കുന്ന ആഖ്യാനം എന്ന് പറയാൻ പറ്റില്ല. അതുവരെ പിടിച്ചു നിൽക്കാൻ പറ്റണ്ടേ.. ഈ കടുത്ത വേനലിൽ ഇത്തിരി നേരം ഏസിയിൽ ഇരുന്നു ഉറങ്ങാൻ ഉത്തമം!

🔥Last Word – അറുബോറൻ സിനിമ. മുഴുവൻ കാണുക എന്നത് ശ്രമകരമായ ഒരു കാര്യമായി ഫീൽ ചെയ്തു.

🔥Verdict – മൂം ഞ്ചൂ മ്പാ!