Avangers Endgame അടക്കം ഒരുപാട് സിനിമകളിൽ ഭൂമിയെ രക്ഷിക്കുന്ന സൂപ്പർഹീറോകളെ നമ്മൾ ആഘോഷിച്ചു. സൂപ്പർഹീറോകളെ കുറിച്ചുള്ള ഒരു മറുചിന്തയാണ് ഈ സിനിമ. Clark Kent എന്ന സൂപ്പർമാന്റെ കഥയോട് ഒരുപാട് സാമ്യതകൾ ഉള്ള കഥ. പക്ഷെ ഒരു വ്യത്യാസം മാത്രം, ഈ സൂപ്പർ ഹീറോ ഒരു പ്യുവർ ഈവിൾ ആണെങ്കിലോ?

🔥The Good – ആഖ്യാനം തന്നെയാണ് ഹൈലൈറ്റ്. സ്‌പേസ്ഷിപ്പിൽ ഭൂമിയിൽ വന്നു പതിക്കുന്ന ഒരു പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തുന്ന ദമ്പതികൾ അവന്റെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളെ ആശങ്കയോടെയാണ് കാണുന്നത്. 12 വയസ്സുള്ള അവന്റെ ചിന്തകളിൽ ഈ ലോകത്തെ കീഴ്പ്പെടുത്തണം എന്നുള്ളത് ശക്തമായി പതിയുമ്പോൾ ആപത്തുകൾ ഓരോന്നായി വന്നു ചേരുന്നു.

അനാവശ്യമായി സീനുകൾ ഒന്നും ഇല്ലാതെ,നല്ല പേസിൽ കഥ പറഞ്ഞു പോകുന്ന ഈ സിനിമയിൽ വയലൻസ് സീനുകൾക്ക് ഇന്ത്യൻ സെൻസർ ബോർഡ് കത്രിക വെച്ചിട്ടില്ല. അതൊരു അത്ഭുതം ആയിരുന്നു. ചില്ലുകഷ്ണങ്ങൾ കൃഷ്ണമണിയിൽ ഇറങ്ങുന്നതും താടിയെല്ല് പൊട്ടിപ്പിളരുന്നതും തലയോട്ടി ഉരുകുന്നതും ഒക്കെ Netflix ൽ കാണുന്ന പോലെ അതേപടി കാണാനായി.

സിനിമയിലുടനീളം അവർ നിലനിർത്തിയിരുന്ന ബിൽഡപ്പ് ഗംഭീരം ആണ്. നമ്മൾ പേടിക്കേണ്ട ഒരാളാണ് സൂപ്പർ പവറുള്ള ഈ കൊച്ചുകുട്ടി എന്നിടത്ത് ഹൊറർ നന്നായി വർക്ഔട്ട് ആയിട്ടുണ്ട്. കഥയോട് ചേർന്നുള്ള ഭയമാണ്, അല്ലാതെ ചീപ് ജംപ് സ്‌കെയർ അല്ല.

മറ്റൊരു പ്രധാന സംഗതി ക്ലൈമാക്സ് ആണ്. ആദ്യം WTF എന്നൊരു ഭാവം ആയിരുന്നു എങ്കിലും പിന്നീട് സിനിമയുടെ മൊത്തത്തിലുള്ള സ്വഭാവം വെച്ചു നോക്കുമ്പോൾ ഇതാണ് ഉത്തമം. അതിനാൽ തന്നെ പ്രധാന പോസിറ്റീവ് ആയി ക്ലൈമാക്സ് തോന്നി.

🔥The Bad – Elizabeth ബാങ്ക്സ് ന്റെ പ്രകടനം പലയിടത്തും ഒരു ആർട്ടിഫിഷ്യലിറ്റി ഫീൽ ചെയ്യിപ്പിച്ചു. ഭർത്താവിനോട് മകന്റെ പേരിൽ ആർഗ്യു ചെയ്യുന്നിടത്ത് ആ ക്യാരക്ടർ എക്‌സ്‌പോസിഷൻ വീക്ക്‌ ആയി തോന്നി.

🔥Engaging Factor – ഒന്നര മണിക്കൂർ ത്രില്ലടിച്ചു, ചെറിയൊരു ഭയം കലർന്ന, വയലൻസ് സീനുകൾ നിറഞ്ഞ ഒട്ടും ബോറടിക്കാത്ത ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് ആയിരുന്നു.

🔥Last Word – സിനിമയുടെ ഐഡിയയും ക്ലൈമാക്‌സും ഒക്കെ വേറൊരു ചിന്താഗതി ആണ്. അതിനാൽ തന്നെ സിനിമ നന്നായി ഇഷ്ടപ്പെട്ടു. വയലൻസ് സീനുകളിൽ കത്രിക വെയ്ക്കാത്തതിനാൽ ഒരു ഇമ്പാക്റ്റ് ഉണ്ടായിരുന്നു. മൊത്തത്തിൽ നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ്.

🔥Verdict – Good