ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ US എയർപോർട്ടിൽ തടഞ്ഞു നിർത്തി ചോദ്യം ചെയ്ത സംഭവം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. ഇന്ത്യൻ മുജാഹിദീൻ എന്ന ഭീകരപ്രസ്ഥാനത്തിന്റെ സ്ഥാപകനായ യാസിൻ ഭട്കലിനെ ഇന്ത്യ പിടികൂടിയ സംഭവം ആണ് ഈ സിനിമയ്ക്ക് ആധാരം. യാസിൻ ഉപയോഗിച്ചിരുന്ന പേരുകളിൽ ഒന്നായിരുന്നു ഷാരൂഖ്. Batla House Operation നു ശേഷം ഏറ്റവും വിജയകരം എന്ന് NIA വിലയിരുത്തുന്ന ഈ ദൗത്യത്തിന് പിന്നിൽ സ്വന്തം പണം മുടക്കി ഇന്ത്യ നേപ്പാൾ ബോർഡറിൽ പോയി, രാജ്യത്തിന്റെയോ സൈന്യത്തിന്റെയോ സഹായം ഇല്ലാതെ,ജീവൻ പണയപ്പെടുത്തി അവസാനം യാസിനെ പിടിച്ചതിന്റെ ക്രെഡിറ്റ്‌ പോലും കിട്ടാത്ത അണ്ടർ കവർ ഏജന്റുമാരാണ്. അവരുടെ രാജ്യസ്നേഹമാണ് സിനിമ പറയുന്നത്. ഗോവയിലും ഹൈദെരാബാദും മംഗളൂരുവിലുമായി യാസിൻ കരുതിയ സ്ഫോടകവസ്തുക്കൾ രാജ്യത്തിനെ ഒരു വലിയ അപകടത്തിലേക്ക് നയിച്ചേനെ.അതാണ്‌ ആ അറസ്റ്റ് മൂലം ഒഴിവായത്.

Aamir എന്ന പടം കണ്ടവർക്ക് അതിന്റെ ഇന്റൻസിറ്റിയും ക്ലൈമാക്സ് നൽകുന്ന ഫീലും ഒരിക്കലും മറക്കാൻ പറ്റില്ല. അതേ സംവിധായകനിൽ നിന്നും ഈ പ്രേമേയത്തെ അടിസ്ഥാനമാക്കി ഒരു സിനിമ എന്ന് പറയുമ്പോൾ പ്രതീക്ഷ ഉണ്ടായിരുന്നു. അർജുൻ കപൂർ നായകനായ സിനിമയിൽ സുദേവ് നായർ ആണ് വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്.

🔥The Good – അർജുൻ കപൂറും രാജേഷ് ശർമയുമായി നടക്കുന്ന ചില സംഭാഷങ്ങൾ വളരെ നന്നായിരുന്നു. സിനിമാറ്റിക് ലിബർട്ടി ഉപയോഗിച്ച ഡയലോഗുകൾ/സീനുകൾ ആണെങ്കിൽ പോലും നന്നായി തോന്നി. അണ്ടർ കവറായി, കൃത്യമായി പണം പോലും ലഭിക്കാത്ത, എന്നാൽ രാജ്യത്തിനായി എന്തും ചെയ്യാൻ സന്നദ്ധരായ ചില കഥാപാത്രങ്ങളുടെ പോർട്ട്റയൽ നന്നായിരുന്നു.

🔥The Bad – സിനിമയുടെ മൊത്തത്തിലുള്ള എക്സിക്യൂഷൻ ബോറായി തോന്നി.യാതൊരു വിധ ത്രില്ലോ, എൻഗേജിങ് ആയുള്ള സീനുകളോ വരുന്നില്ല. പ്രോമിസിംഗ് ആയ ആദ്യത്തെ 15 മിനിറ്റിനു ശേഷം വളരെ dull ആയ ആഖ്യാനം ആണ് സിനിമയ്‍ക്ക്. ആയുധമോ ചോരയോ ഒന്നും ഇല്ലാതെ ഒരു ഭീകരനെ പിടിച്ച കഥ ആയതിനാൽ ആക്ഷൻ സീനുകൾ ഇല്ല, പക്ഷെ ഒരു ആക്ഷൻ ത്രിൽ മൂഡ് കൊണ്ടുവരാൻ പോലും സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല.

🔥Engaging Factor – ആദ്യത്തെ അര മണിക്കൂർ വളരെ നന്നായിരുന്നു. പിന്നീട് ക്ലൈമാക്സ് വരെ ഒരു നിർവികാര ഫീൽ ആണ്. Raj Kunar Gupta യുടെ സിനിമ ആണെന്ന് തോന്നിക്കുകയെ ഇല്ല.

🔥Last Word – വളരെ നല്ലൊരു ത്രെഡ് കിട്ടിയിട്ട് അത് നശിപ്പിച്ചത് പോലെയാണ് തോന്നിയത്. ശരാശരിയിൻ താഴെ.

🔥Verdict – Below Average