ലെജൻഡറിയുടെ മോൺസ്റ്റർവേർസിലെ മൂന്നാമത്തെ സിനിമ നല്ല നിരാശയാണ് നൽകിയത് എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ! 2014 ലെ ഗോഡ്സില്ലയിൽ ആകെ കുറച്ചു നിമിഷങ്ങൾ മാത്രമേ ഗോഡ്‌സിലായെ കാണിക്കുന്നുള്ളൂ എങ്കിൽ ഇതിൽ King Ghidorah, Mothra, Rodan തുടങ്ങി പലവിധ മോൺസ്റ്ററുകൾ വരുന്നുണ്ട്. അവർ തമ്മിലുള്ള സംഘട്ടന രംഗങ്ങളുണ്ട്. പക്ഷെ എന്തൊക്കെ ഉണ്ടായാലും അടിസ്ഥാനമായി നോക്കേണ്ട സ്ക്രിപ്റ്റ് വീക്ക്‌ ആയതിനാൽ സിനിമ oru നിരാശ ആയി മാറുന്നു.

🔥The Good – എടുത്തു പറയത്തക്ക ഒന്നും തന്നെയില്ല.

🔥The Bad – ആക്ഷൻ സീനുകൾ പോലും ബോറടിക്കുന്നു എന്ന ഫീലാണ് സത്യത്തിൽ ഈ സിനിമ നൽകിയത്. തുടക്കത്തിൽ ഡിവോഴ്സ് ആയ ദമ്പതികൾ, അവരുടെ മകൾ എന്നീ ലൈനിൽ കഥ തുടങ്ങിയപ്പോൾ ഇതിപ്പോൾ എല്ലാ ഹോളിവുഡ് ഡിസാസ്റ്റർ/മോൺസ്റ്റർ സിനിമയിലും ഉള്ളതാണല്ലോ എന്നോർത്തു. പിന്നീട് ചിലർ എടുക്കുന്ന നിലപാടിന്റെ പേരിൽ മോൺസ്റ്ററുകൾ മാനവരാശിയ്ക്ക് അപകടം ആകുന്ന നിലയിൽ എത്തിയപ്പോൾ ഇന്ററസ്റ്റിംഗ് ആയി തോന്നി, ആ മൊമന്റം വളരെ കുറച്ചു നേരമേ ഉണ്ടായിരുന്നുള്ളൂ. ആക്ഷൻ സീനുകൾ ഡീസിയുടെ പഴയ പടങ്ങൾ പോലെ കട്ട ഡാർക്ക് ആയിരുന്നു. ഷെയ്ക്കി ക്യാം വർക്ക്‌ ഒക്കെ അരോചകം ആയി തന്നെ തോന്നി.

Ghidorah ആയുള്ള ആക്ഷൻ സീനുകളൊക്കെ വലിയ താല്പര്യം ജനിപ്പിക്കുന്നവ ആയിരുന്നില്ല. Queen Of Monsters എന്നു വലിയ ബിൽഡപ്പ് നൽകി Mothra യെ കാണിച്ചപ്പോൾ ഉണ്ടായ ഫീൽ അല്ല, അവസാനം ആയപ്പോൾ…അല്ലേലും Queen നു ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ. ഒരുപക്ഷെ നിലപാട് ഫാൻസ്‌ Queen നു വേണ്ടി ഗ്രൂപുകളിൽ പോസ്റ്റുകൾ ഇട്ടേക്കാം.

രണ്ടേകാൽ മണിക്കൂറുള്ള സിനിമ ആദ്യത്തെ അര മണിക്കൂർ മാത്രം നമ്മെ എൻഗേജ് ചെയ്യുന്നുള്ളൂ. കഥയിൽ സബ്പ്ലോട്ടുകൾ എല്ലാം തന്നെ ഊഹിക്കാൻ പറ്റുന്ന വിധം ആയിരുന്നു. ത്യാഗത്തിനായി ഒരുവൻ, മരിച്ചെന്നു കരുതിയാലും ഉയിർത്തെഴുന്നേൽക്കുന്ന നായകൻ തുടങ്ങി സ്ഥിരം ക്ളീഷേകൾ വന്നു പോകുന്നുണ്ട്.

Gojira എന്ന Godzilla മാനവരാശിയുടെ രക്ഷയ്ക്കായി എത്തുന്ന ഈ കഥ കുറച്ചൂടെ നന്നായി പറഞ്ഞിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. കാരണം Gojira സിനിമകൾ ഒറിജിനൽ കാണാനായി ജാപ്പനീസ് Kaiju Franchise കണ്ടാൽ അവയുടെ ബോറൻ CGI മൂലം യാതൊരു താല്പര്യവും ഉണ്ടാവില്ല. ഹോളിവുഡ് നല്ല പ്രൊഡക്ഷൻ വാല്യൂവിൽ മൊക്ക കഥ നൽകി കലമുടച്ചു എന്ന് വേണം പറയാൻ.

🔥Engaging Factor – വേറേ പണിയൊന്നും ഇല്ലെങ്കിൽ ചുമ്മാ കണ്ടിരിക്കാം. സ്‌ക്രീനിൽ വരുന്ന വലിയ VFX കാഴ്ചകൾ ഒന്നും നമ്മിൽ വലിയ താല്പര്യം ജനിപ്പിക്കില്ല എന്നതാണ് സത്യം.

🔥Last Word – താഴേയ്ക്ക് വളരുന്ന ഒരു യൂണിവേഴ്‌സ്! അനൗൺസ് ചെയ്ത അടുത്ത സിനിമ കൂടി ആകുമ്പോൾ ഒരുപക്ഷെ Dark Universe പോലെ ഒരു തീരുമാനം ആയേക്കാം.

🔥Verdict – King Of Disappointment