സെൽവ രാഘവന്റെ സിഗ്നേച്ചർ ഉള്ള കഥാപാത്രങ്ങളെ നോക്കിയിരുന്നാൽ നിരാശപ്പെടേണ്ടി വരും. NGK യിലെ കഥാപാത്രങ്ങൾക്ക് ഒരു സെൽവ ടച് തീരെ തോന്നിയില്ല. മറ്റാരുടെയോ കഥ സെൽവ എഴുതിയതാണോ,അതോ മറ്റു പല കാരണങ്ങൾ മൂലം കഥയിൽ ഭേദഗതി വരുത്തിയതാണോ എന്നറിയില്ല, ഒരു ഇന്റർസിറ്റി ഫീൽ ചെയ്യുന്നില്ല. സെൽവയുടെ സിനിമയ്ക്ക് U സർട്ടിഫിക്കറ്റ് ആണ് എന്നറിഞ്ഞപ്പോൾ തന്നെ പണി പാളിയ ഫീൽ ആയിരുന്നു.എന്തായാലും നല്ലൊരു കലാകാരന്റെ പാതി വെന്ത ഒരു സൃഷ്ടി ആയിട്ടാണ് സിനിമ തോന്നിയത്. പാതി വെന്തു എന്ന് പറയാൻ കാരണമെന്തെന്നാൽ രണ്ടാം പകുതി അത്രമേൽ മോശമായി തോന്നി.

🔥The Good – NGK എന്ന നായകകഥാപാത്രത്തിന്റെ എക്‌സ്‌പോസിഷൻ എന്താണെന്ന് സെൽവയ്ക്ക് പോലും പിടിയില്ലാത്ത വിധമാണ് കഥ നീങ്ങുന്നത്,ആ കഥാപാത്രത്തെ തന്റെ അഭിനയം കൊണ്ട് ഭേദപ്പെടുത്തുവാൻ സൂര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നായികയ്ക്ക് വലിയ പ്രാധാന്യം ഇല്ലാതെ വന്ന അവസ്ഥയിൽ സംശയരോഗം കൊണ്ട് അവർക്ക് സീൻ കൂട്ടി നൽകിയ സെൽവയുടെ lazy writting നു സായ് പല്ലവിയുടെ പ്രകടനം തുണയായി എന്ന് വേണം പറയാൻ.

ആക്ഷൻ സീനുകൾ നന്നായിരുന്നു. പശ്ചാത്തല സംഗീതം ഇടയ്ക്കിടെ വരുന്നത് ഉറക്കം ഒഴിവാക്കാൻ സഹായിക്കുന്നുണ്ട്. രാഷ്ട്രീയ അഴുക്കുചാലിൽ കൂടിയുള്ള നായകന്റെ തേരോട്ടം കയ്പ്പേറിയ അനുഭവമാണെന്ന് നമ്മെ കാണിച്ചു തന്ന സീനുകൾക്ക് ഒരു ഇമ്പാക്റ്റ് ഉണ്ടായിരുന്നു. തുടർന്ന് ആ സ്പാർക്ക് നഷ്ടപ്പെട്ടു എന്നതാണ് സത്യം.

🔥The Bad – സെൽവയുടെ ശക്തരായ നായികമാർ ഇവിടെയില്ല. ഉള്ള നായകൻ എത്തരക്കാരൻ ആണെന്ന് കൃത്യമായി പറയുവാനും കഴിഞ്ഞിട്ടില്ല. മാനുഷികവികാരങ്ങൾ വളരെ നന്നായി സ്‌ക്രീനിൽ കൊണ്ടുവരുന്ന സെൽവയ്ക്ക് കുമരന്റെ ഒരു വികാരവും കൃത്യമായി പ്രേക്ഷകരിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. സംഭവബഹുലമായ കുമരന്റെ ജീവിതം ആദ്യപകുതിയിൽ ഒരു മീഡിയം സെൽവ ടച്ചിൽ പറയുവാൻ ആയെങ്കിലും ഇടവേള അടക്കം യാതൊരു ആകാംക്ഷയും നൽകുന്നില്ല.

രണ്ടാം പകുതിയിൽ ഉയിർച്ചി എന്നത് സ്‌ക്രീനിൽ പതിപ്പിച്ച വിധം കട്ട ലാഗിൽ ഒട്ടും ഇന്ററസ്റ്റിംഗ് അല്ലാത്ത സീനുകൾ മൂലം ആയിരുന്നു. ഒരുപാട് ഡയലോഗുകൾ.. അനാവശ്യ സബ് പ്ലോട്ടുകൾ, മൂന്ന് മണിക്കൂർ ആയി എന്ന് തോന്നിപ്പിക്കുന്ന രണ്ടാം പകുതിയുടെ ക്ലൈമാക്സ് ആണ് പ്രേക്ഷകന്റെ നെഞ്ചത്തേയ്ക്കുള്ള കനത്ത പ്രഹരം.

സിനിമയിൽ വന്നു പോകുന്ന റിലേഷനുകൾക്ക് ഒരു ഒഴുക്കും ഇല്ലായിരുന്നു. പല സീനുകളും കട്ട് ചെയ്ത പോലെയാണ് എഡിറ്റിംഗ്. പരസ്പരം ബന്ധമില്ലാത്ത സീനുകൾ പോലെ തോന്നിപ്പിക്കുന്നതും ബോറടി കൂടാൻ കാരണമായി എന്ന് പറയാതെ വയ്യ.

🔥Engaging Factor – ഒരു പ്രേത്യേക തരം പേസിങ് ആണ് സിനിമയ്ക്ക്. ഇടയ്ക്ക് തോന്നും ഇന്റർസെറ്റിങ് ആണെന്ന്..ഇടയ്ക്ക് കട്ട ബോറടി..ക്ലൈമാക്സ് കൂടെ ആകുമ്പോൾ കടുത്ത നിരാശയും.

🔥Last Word – സെൽവയുടെ ഫാൻ എന്ന നിലയിൽ അദ്ദേഹത്തിന് ഈ സിനിമയിൽ പൂർണ്ണ സ്വാതന്ത്ര്യം കിട്ടിയില്ല എന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം. ഇരണ്ടാം ഉലകം പോലും ഒരു ആവറേജ് എന്ന് പറയാൻ തോന്നിപ്പിച്ചിരുന്നു. NGK എന്ന് പറയുന്നത് ടീവിയിൽ രാഷ്ട്രീയ സിനിമകൾ മാത്രം വരുന്ന ദിവസം ചാനലുകൾ മാറി മാറി രണ്ടര മണിക്കൂർ കണ്ടാൽ എന്താണോ അതാണ്‌.

🔥Verdict – Dear Surya, Tier 3 is waiting for you!