പടവലങ്ങയ്ക്ക് പര്യായമായ ഒരു സംവിധായകൻ എന്ന് വിജയ് യെ പറയണം എന്നുണ്ടായിരുന്നു. പക്ഷെ ആ ലെവൽ ഒക്കെ ടിയാൻ എന്നേ താണ്ടി പോയി. എന്റെ സംശയം ഇദ്ദേഹത്തിന് എങ്ങനെ നിർമാതാക്കളെ കിട്ടുന്നു എന്നതാണ്. കുറഞ്ഞ ബജറ്റിൽ എടുത്താൽ പോലും നിലം തൊടാതെ പൊട്ടുന്ന സിനിമകൾ വിജയ്ക്ക് എന്നും വീക്നെസ് ആയിരുന്നു എന്ന് ഞാൻ മനസിലാക്കുന്നു.

Devi +2 ഇത്തവണ പറയുന്നത് ദേവിയുടെ ദേഹത്ത് കയറുന്ന ആത്മാക്കളെ പറ്റിയല്ല, മറിച്ചു കൃഷിന്റെ ദേഹത്ത് കയറുന്ന രണ്ടു ആത്മാക്കളെ പറ്റിയാണ്. ഒരാൾ ഒരു ആംഗ്ലോ ഇന്ത്യനും മറ്റെയാൾ തെലുങ്കനും. സൊ, പ്രഭുദേവയ്ക് Multiple Personality അഭിനയിക്കാൻ കിട്ടിയ അവസരമായിരുന്നു ഈ സിനിമ. നന്നായി അറിയാവുന്ന ഡാൻസ് വരെ ഇതിൽ പിശുക്കിയ ടിയാന്റെ മികച്ച അഭിനയം കാണുമ്പോൾ കൊടുത്ത പദ്മശ്രീ തിരിച്ചു വാങ്ങണമെ എന്നൊക്കെ തോന്നും. പക്ഷെ പഴയ പത്മശ്രീക്കാർ ഇപ്പോഴും മത്സരിച്ചു വെറുപ്പിക്കുമ്പോൾ ഇതൊക്കെ സഹിക്കാം.

🔥The Good – തമന്ന കോമഡി സീനുകൾക്കായി ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. അതിൽ 90% വിജയിച്ചില്ല എങ്കിലും ബാക്കിയുള്ള 10% ൽ വരുന്ന ചില ക്യൂട്ട് എക്സ്പ്രെഷൻ കിടു ആയിരുന്നു. RJ ബാലാജി കയ്യിൽ നിന്നിട്ട ചില വൺ ലൈനുകളും കൊള്ളാം.

🔥The Bad – സ്പൂൺ ഫീഡിങ് മൂലം ബോറടിച്ചു മരിക്കുന്ന അവസ്ഥയാണ് സിനിമയിൽ. നമുക്ക് അറിയുന്ന കാര്യം, അതായത് നായകന്റെ ദേഹത്തു രണ്ടു ആത്മാക്കൾ ഉണ്ടെന്നു പറയാൻ ആദ്യപകുതി. അവരുടെ മരണത്തിന്റെ കാരണക്കാരൻ ആരെന്ന് പറയാൻ രണ്ടാം പകുതി. I LOVE YOU എന്ന് കേട്ടാൽ മാത്രം മതി..ഈ ലോകം വിട്ടു പോകാൻ റെഡി ആയി നിൽക്കുന്ന ആ രണ്ടു ആത്മാക്കളുടെ കഥനകഥയാണ് സിനിമ.

കോവൈ സരളയെ ഇനിയൊരു ഹൊറർ കോമഡിയിൽ കണ്ടാൽ ആ സിനിമ ഒഴിവാക്കണം എന്ന് മുന്നറിയിപ്പ് നൽകുന്നു.അമ്മാതിരി വെറുപ്പിക്കൽ ആണ് അവർ. കാഞ്ചന സീരീസ് നീണ്ടു നിവർന്നു കിടക്കുന്നത് കൊണ്ട് നമ്മൾ ഭയപ്പെടണം.കൂടെ ദേവി സീരീസും ഉണ്ട്.

ആർക്കും ഊഹിക്കാൻ പറ്റുന്ന സിംപിൾ കഥ വലിച്ചു നീട്ടി രണ്ടു മണിക്കൂറിൽ ബോറടിപ്പിക്കുന്ന രീതിയിൽ നൽകിയ അവതരണം ആണ് അൻസഹിക്കബിൾ. അജ്മൽ അമീറിന്റെയും നന്ദിത ശ്വേതയുടെയും പ്രകടനം നല്ല പ്ലാസ്റ്റിക് ഫീൽ ആയിരുന്നു. നന്ദിതയെ കണ്ടിരിക്കാൻ നല്ല രസം ആയിരുന്നു.അതിനാൽ പാതി ബോറടി മാറിക്കിട്ടി.

🔥Engaging Factor – NGK കണ്ടത് പോലെ ഒരു അസഹനീയ ഫീൽ ഇല്ലായിരുന്നു. പക്ഷെ നിർവികാര ഫീൽ ആയിരുന്നു.

🔥Last Word – ഹൊറർ കോമഡി, AL വിജയ്, കോവൈ സരള, ലോറൻസ്,GVP എന്നിവർക്കൊക്കെ തമിഴ് സിനിമയിൽ ബാൻ വന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായും ആഗ്രഹിക്കുന്നു.

🔥Verdict – Avoidable