Ode To My Father എന്ന സിനിമ കണ്ടവർക്കുള്ള സിനിമയല്ല ഭാരത്‌. കാരണം സൽമാൻ ഖാൻ എന്ന നടൻ ഇതിലെ നായകൻ ആകുമ്പോൾ Hwang Jung Min ന്റെ പ്രകടനം മനസ്സിലുള്ള നമുക്ക് സ്വാഭാവികമായും ആസ്വദിക്കാൻ കഴിയില്ല. കാരണം സൽമാന് സിനിമയിൽ 70 വയസ്സ് ആയാലും ഗുണ്ടകളെ ഇടിച്ചിടാം, ശരീരം കാരിരുമ്പ് പോലെ ഉള്ളതാകാം, ബോഡി ലാംഗ്വേജ് മാറുകയില്ല, എന്തിനു പഞ്ചു ഡയലോഗുകൾ വരെ വന്നു പോകും. അതിനാൽ ഒറിജിനൽ വേർഷൻ വേറെരു സിനിമയായി കണ്ടു ഭാരത്‌ മറ്റൊരു സിനിമയായി കണ്ടാൽ ആസ്വദിക്കാൻ സാധിക്കും. ഇല്ലെങ്കിൽ ഒരു സ്പൂഫ് പടം കണ്ട ഫീൽ ഉണ്ടാകാം. കാരണം ഡ്രാമ കൃത്യമായി വർക്ക്‌ ഔട്ട് ആയി നമ്മുടെ കണ്ണു നനഞ്ഞ കൊറിയൻ സീനുകളുടെ സ്ഥാനത്തു നമുക്ക് ഒരു സോപ്പ് ഒപേറാ കാണുന്ന ഫീൽ വരും.

സൽമാൻ ഫാൻസിനു Race 3 നൽകിയ ക്ഷീണം മാറ്റാനുള്ള അവസരമാണ് ഈ സിനിമ. ഈദ്,മട്ടൻ ബിരിയാണി, സൽമാൻ സിനിമ എന്ന അതിഗംഭീര കോംബോ ഇത്തവണ കൃത്യമായ വർക്ക്‌ ഔട്ട് ആയിട്ടുണ്ട്. സിനിമയുടെ തിയേറ്റർ റെസ്പോൺസ് കണക്കിലെടുത്താൽ അടുത്ത ബ്ലോക്ക് ബസ്റ്റർ ആണ് ഭാരത്‌.

🔥The Good – തബു-സൽമാൻ എന്നിവരുടെ ഒരു സംഭാഷണസീൻ രണ്ടാം പകുതിയിൽ വരുന്നുണ്ട്. സൽമാൻ എന്ന നടന്റെ നല്ല പ്രകടനകളിൽ ഒന്നായിരുന്നു അത്. ആ സീനിലെ ഡ്രാമ ഇന്ത്യൻ ഓഡിയൻസിന്റെ പൾസ് കൃത്യമായി അറിഞ്ഞു നല്കിയതായി തോന്നി. കാരണം കരയുന്ന മുഖങ്ങൾ തിയേറ്ററിൽ കണ്ടു.

Zinda Hai എന്ന പാട്ട് സിനിമയുടെ പ്രധാന ഹൈലൈറ്റ് ആയി തോന്നി. ആ പാട്ടിനു ഒരു ഊർജമുണ്ട്. കട്രിനയുടെ പ്രകടനം ചില സീനുകളിൽ നന്നായി തോന്നി. സുനിൽ ഗ്രോവറിന്റെ കഥാപാത്രം വളരെ ഇഷ്ടപ്പെട്ടു. പ്രകടനവും കൊള്ളാം, ടിയാന്റെ ചെറുപ്പം അഭിനയിച്ച കുട്ടി കിക്കിടു ആയിരുന്നു എന്ന് പറയാതെ വയ്യ. നോറ ഫതേഹ്യ്ക്ക് ആടിപ്പാടാൻ അല്ലാതെ കുറച്ചു സീനുകൾ കൂടി നല്കിയയത് നന്നായി തോന്നി.

🔥The Bad – കൊറിയയിലേ വൻഹിറ്റുകളിൽ ഒന്നായ സിനിമയുടെ റീമേയ്ക്കിൽ Larger Than Life എന്ന ഇമേജ് ഉള്ള ഒരു താരം ആകുമ്പോൾ ഉണ്ടാകാവുന്ന പല സിനിമാറ്റിക് ഹീറോയിസവും സിനിമയിൽ വന്നുപോകുന്നത് ക്ഷമിക്കേണ്ടി വരും. Calvin Klein Disha യെ ചുരുക്കം സീനുകളിൽ മാത്രം ഒതുക്കി നയനസുഖം നഷ്ടപ്പെടുത്തിയതിൽ ഞങ്ങൾ ഫാൻസ്‌ അസ്വസ്ഥരാണ്. ചരക്കു കപ്പലിൽ ഉള്ള സീനൊക്കെ അനാവശ്യമായി തോന്നി.

ഭാരതിന്റെ പ്രധാന പ്രശ്നം എന്തെന്നാൽ ഒരുപാട് സംഭവങ്ങൾ നടക്കുന്നതായി നമുക്ക് കാണാം. അതൊന്നും നമ്മിൽ കാര്യമായ ഇമ്പാക്റ്റ് ഉണ്ടാക്കുന്നില്ല എന്നതാണ്. ആദ്യത്തെ അര മണിക്കൂറും അവസാന അര മണിക്കൂറും മാത്രമാണ് സിനിമയ്ക്ക് ജീവൻ ഉള്ളത്. ബാക്കിയെല്ലാം ഭായ്ജാൻ ഫാൻസിനു അര്മാദിക്കാൻ ഉള്ളതും.

🔥Engaging Factor – ഇടയ്ക്കിടെ പേസിങ് നഷ്ടപ്പെടുന്ന ഒരു സിനിമ. പക്ഷെ കാര്യമായ ബോറടി ഉണ്ടാക്കുന്നില്ല എന്നത് ആശ്വാസമാണ്.

🔥Last Word – ഭാരതിനെ താരതമ്യം ഒന്നും ഇല്ലാതെ കാണുമ്പോൾ സൽമാന്റെ നല്ല പ്രകടനം എടുത്തു പറയാം. ഒറിജിനൽ കൊറിയൻ വേർഷൻ കാണാത്തവർക്ക് നല്ലൊരു സിനിമയായി തോന്നാൻ സാധ്യത കൂടുതൽ ആണ്.

🔥Verdict – Watchable