Fox നെ ഡിസ്‌നി ഏറ്റെടുത്തതു കൊണ്ട് ഇനിയൊരു X Men ഒറിജിനൽ സീരീസ് ഉണ്ടാകില്ല എന്നുറപ്പ്. അതിനാൽ എത്ര മോശം അഭിപ്രായമാണെങ്കിലും ഈ സിനിമ കാണണം എന്നുറപ്പിച്ചിരുന്നു. സിനിമ കണ്ടു കഴിഞ്ഞപ്പോൾ തോന്നിയ കാര്യം എന്തെന്നാൽ ഈ സോഫി ടെർണർ ഉള്ള എല്ലാം ഇങ്ങനെ തന്നെയാണോ അവസാനിക്കുന്നത്? GOT ഒരു വധമാക്കി മാറ്റി ഇപ്പോൾ XMen ന്റെ അവസാനചിത്രവും ഒരു തൃപ്തികരമല്ലാത്ത രീതിയിൽ അവസാനിപ്പിച്ചു.

Xmen ന്റെ മൊത്തത്തിലുള്ള ടൈം ലൈൻ കൺഫ്യൂഷൻ ഒക്കെ പോട്ടെയെന്നു വെയ്ക്കാം, ഈ സിനിമ എന്തിനു ഇറക്കി എന്ന് വരെ അതിശയപ്പെട്ടു പോകും. കഴിവുള്ള അഭിനേതാക്കളായ ജെന്നി, മക്കോയ്, ഫേസ്ബൻഡർ ഒക്കെ ചുമ്മാ നോക്കുകുത്തികളെ പോലെ ഇരിക്കുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്നു എന്ന് പറയാതെ വയ്യ.

🔥The Good – എറികിന്റെ ചില കിടിലൻ ആക്ഷൻ സീനുകൾ ക്ലൈമാക്സിൽ വരുന്നുണ്ട്. മൊത്തത്തിൽ ശ്‌മശാനം പോലെ ആയ തിയേറ്റർ ഒന്ന് ഉണർന്നത് അപ്പോഴാണ്. അതല്ലാതെ മറ്റൊന്നും തന്നെ കാര്യമായി സിനിമയിലില്ല.

🔥The Bad – Jean Grey ആണ് സിനിമയുടെ പ്രധാന കഥാപാത്രം. ജീനിനെ അവതരിപ്പിച്ച സോഫിയുടെ അമേച്ചർ പ്രകടനം കുറച്ചൊന്നുമല്ല പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്നത്. പുതുമയുള്ള ഐഡിയകൾ ഒന്നും തന്നെ ഇത്തവണ സിനിമയിലില്ല. ജീനിന്റെ ആത്മസംഘർഷവും മറ്റും പ്രേക്ഷകനോട് കൃത്യമായി കണക്റ്റ് ആകുന്നുമില്ല. ജെന്നിയുടെ കഥാപാത്രത്തെ എത്രത്തോളം പ്രേക്ഷകർ ഇഷ്ടപ്പെട്ടു എന്ന് പറയണ്ടല്ലോ, ആ കഥാപാത്രത്തിന്റെ വിധിയോട് പോലും നമുക്ക് അനുകമ്പ തോന്നാത്ത വിധം മോശമായാണ് കഥ പറച്ചിൽ.

XMen നു എന്ത് സംഭവിച്ചാലും നമുക്ക് ഒന്നും തന്നെയില്ല എന്നൊരു തോന്നൽ ആണ് സിനിമയിൽ ഉടനീളം. അതിനാൽ തന്നെ സിനിമ യാതൊരു വിധ ആകാംക്ഷയും നൽകുന്നുമില്ല.

🔥Engaging Factor – നമ്മെ engaged ആക്കുന്നില്ല എന്നത് സത്യം ആണെങ്കിലും ബോറടിപ്പിക്കുന്ന ആഖ്യാനം അല്ല സിനിമയുടേത്. ചുമ്മാ കണ്ടിരിക്കാം.

🔥Last Word – ഒരു ബിലോ ആവറേജ് തിയേറ്റർ അനുഭവം ആണ് സിനിമ സമ്മാനിക്കുന്നത്. ഒരുപാട് നല്ല റിലീസുകൾ വരുന്ന ഈ ആഴ്ചയിൽ ഈ സിനിമ തിയേറ്ററിൽ കാണാൻ റെക്കമെന്റ് ചെയ്യുന്നില്ല.

🔥Verdict – Below Average