ഷാഫിയും റാഫിയും ഒന്നിച്ച ചിൽഡ്രൻസ് പാർക് ഏകദേശം മൂന്ന് മണിക്കൂറിനു അടുത്ത് സമയമുള്ള ഒരു ചിത്രമാണ്. അനാവശ്യമായ ഒരുപാട് രംഗങ്ങൾ കൊണ്ട് വലിച്ചു നീട്ടിയ സിനിമ. അതിനാൽ തന്നെ കാണുന്നവന്റെ മൂഡ് പോലെയിരിക്കും സിനിമയുടെ ടോട്ടൽ റിസൾട്ട്. സമയം കളയാനായി ഒരു സിനിമ കാണണം എന്നുള്ളവന് വേണേൽ ടിക്കറ്റ് എടുക്കാം. സമയം കുറേ പോയിക്കിട്ടും. ഇടയ്ക്കിടെ ചിരിപ്പിക്കും. അത്ര മാത്രം.

🔥The Good – ആദ്യപകുതിയിൽ രസകരമായ ചില സീനുകൾ ഉണ്ടായിരുന്നു. അധികം വലിച്ചു നീട്ടാതെ കുറച്ചു കോമഡി സീനുകൾ ഒക്കെയായി അതിങ്ങനെ മുന്നോട്ടു പോകുന്നുണ്ട്. ദ്രുവൻ,വിഷ്ണു,ഷറഫ് എന്നിവരുടെ കെമിസ്ട്രി നന്നായിരുന്നു. ചളികൾ ചിരിപ്പിക്കുന്നില്ല എങ്കിലും അസഹനീയം ആക്കുന്നില്ല. നായികമാർ മൂവരും തങ്ങൾക്കു കിട്ടിയ സ്‌പേസിൽ കുറവില്ലാതെ അഭിനയിച്ചു.

🔥The Bad – റാഫി-ഷാഫിമാരുടെ സിനിമകളിൽ ഈയിടെയായി കണ്ടുവരുന്ന ബോറൻ വില്ലന്മാർ ഈ സിനിമയിലുമുണ്ട്. ക്ലൈമാക്സിൽ ഇവരെ വെച്ചു ഒരു കോമഡി ഉണ്ടാക്കി പ്രേക്ഷകനെ വിഡ്ഢിയാക്കും എന്നും ഉറപ്പായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. വില്ലന്മാരുടെ സീനുകളും മറ്റും കൂടുതൽ വരുന്ന രണ്ടാം പകുതി ചിലപ്പോഴൊക്കെ നന്നായി ക്ഷമ പരീക്ഷിക്കുന്നുണ്ട്.

രണ്ടാം പകുതിയുടെ പേസിങ് ഇഴഞ്ഞു നീങ്ങുന്നതിനാൽ നന്നായി ബോറടി അനുഭവപ്പെടും. ക്ലൈമാക്സ് ഒക്കെ തട്ടിക്കൂട്ടിയ വിധം ഒക്കെ കാണുമ്പോൾ ഒരു വധം ആയി തോന്നാം.

വിഷ്ണു ഉണ്ണികൃഷ്ണൻ ഇത്തവണ തന്റെ ലുക്കിനെ പറ്റി പറഞ്ഞു സെന്റി അടിക്കുന്നില്ല എന്നത് ഒരു പ്ലസ് ആണെങ്കിലും ഇത്ര നാൾ നായകനായി അഭിനയിച്ച സിനിമകളിൽ പാട്ട് സീനിൽ ഉപയോഗിച്ചിരുന്ന പുൾ ഓവർ ജാക്കറ്റുകൾ സിനിമയിൽ ഉടനീളം ഉപയോഗിച്ചിട്ടുണ്ട്.ടിയാന്റെ ഡ്രസിങ് അവിടുത്തെ കാലാവസ്ഥയോട് ചേർന്ന് നിൽക്കുമ്പോൾ ശറഫുദ്ധീൻ ഓഡ്ഡ് മാൻ ഔട്ട് ആകുന്നുണ്ട്. Mohabbatein ഒക്കെ പോലെ കഥാപാത്രങ്ങളുടെ വസ്ത്രധാരണം കാണുമ്പോൾ ഇതെവിടെയാണ് കഥ നടക്കുന്നത് എന്ന് ആർക്കും ഊഹിക്കാൻ പറ്റാത്ത ഒരു ഡയറക്ടർ ബ്രില്യൻസ്.

🔥Engaging Factor – കണ്ടിരിക്കാവുന്ന ആദ്യപകുതിയും അസഹനീയമായ രണ്ടാം പകുതിയും ബോറൻ ക്ലൈമാക്‌സും ആണ് ഈ പാർക് നമുക്ക് നൽകുന്നത്.

🔥Last Word – മൂന്ന് മണിക്കൂറിനടുത്ത് സമയം കളയണം എന്നുണ്ടെങ്കിൽ ഒന്ന് തല വെയ്ക്കാം. കണ്ടു മറന്നു കളയാവുന്ന ഒരു സിനിമ.

🔥Verdict – Below Average