വൈറസിന്റെ പ്രധാന ആകർഷണം സ്റ്റാർ കാസ്റ്റിംഗ് ആണ്. എല്ലാവർക്കും കൃത്യമായ റോൾ നൽകിയിരിക്കുന്നു. അണിയറയ്ക്കു പിന്നിലുള്ളവരുടെ വർക്കുകൾ സിനിമയെ വളരെയേറെ സഹായിച്ചിട്ടുണ്ട്. തുടക്കത്തിൽ വരുന്ന ടൈറ്റിൽ കാർഡ് മുതൽ സുഷിൻ നൽകിയ പശ്ചാത്തല സംഗീതം എല്ലാം ഗംഭീരം എന്നെ പറയാനാകൂ…താരനിര എടുത്താൽ വലിയൊരു മൾട്ടി സ്റ്റാറർ ആണ് സിനിമ. എല്ലവരുടെയും പ്രകടനം വളരെ നന്നായിരുന്നു. ആസിഫ്, സൗബിൻ, പൂർണ്ണിമ, ഇന്ദ്രജിത് എന്നിവരുടെ പ്രകടനം ശ്രദ്ധ ആകർഷിക്കുന്നു.

🛡The Good – ഒരു സർവൈവൽ ഡ്രാമ എന്ന നിലയിൽ എങ്ങനെ സർവൈവ് ചെയ്തു എന്ന് കൂടുതലായി പറയുന്നില്ല, മറിച്ചു വൈറസിന്റെ തുടക്കം എങ്ങനെ എന്നതും ബാധ ഏറ്റവർ എങ്ങനെ പരസ്പരം കണക്റ്റ് ആകുന്നു എന്നതാണ് സിനിമ പറയുന്നത്. സബ് പ്ലോട്ടുകൾ കഥയുടെ ഗതിയ്ക്ക് തടസ്സം നിൽക്കാതെ തികഞ്ഞ കയ്യടക്കത്തോടെ ആഷിഖ് സിനിമയെ സമീപിച്ചിട്ടുണ്ട്.

കഥ നടക്കുന്ന മെഡിക്കൽ കോളേജ് പരിസരം, ജനങ്ങളിൽ ഉണ്ടാകുന്ന ആശങ്ക, അതിജീവിക്കാനായി സർക്കർ സ്വീകരിച്ച മാർഗങ്ങൾ, വൈറസിന്റെ ഉൽഭവത്തെ കുറിച്ചുള്ള അന്വേഷണം തുടങ്ങിയ കാര്യങ്ങൾ വളരെ നന്നായി സ്‌ക്രീനിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.

🛡The Bad – സിനിമ ഇമോഷണലി കണക്റ്റ് ആയിരുന്നു എന്ന് തോന്നിയില്ല. ഒരുപാട് കഥാപാത്രങ്ങൾ ഉണ്ടായിട്ടും ആരുമായും കണക്റ്റ് ആകാൻ സാധിച്ചിട്ടില്ല. റിമ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മരണം പോലും ഒരു ഇമ്പാക്റ്റും ഉണ്ടാക്കിയിട്ടില്ല. അവസാന സീനിലേക്ക് വരുമ്പോൾ രണ്ടു പേർ രക്ഷപ്പെടുന്നത് കാണിക്കുന്നുണ്ട്. അവർ രക്ഷപെട്ട സന്തോഷം കാണികളിലേക്ക് എത്തിക്കാനും കഴിഞ്ഞില്ല എന്ന് അനുഭവപ്പെട്ടു.

വളരെയേറെ കഥാപാത്രങ്ങൾ വന്നും പോയും സമയം നീങ്ങുന്ന സിനിമയിൽ പ്രേക്ഷകന് ആകാംക്ഷ നൽകുന്ന ഒന്നും തന്നെ ഇല്ല. ഇടവേള വരുന്നത് പോലും ഒരു ഫ്‌ളാറ്റ് ആയ സീനിലാണ്. ഇടവേളയ്ക്ക് ശേഷം ഈ വൈറസ് എങ്ങനെ പടർന്നു എന്നുള്ള അന്വേഷണവും പരസ്പരം കണക്റ്റ് ചെയ്യുന്നതും കണ്ടെത്തിയ ശേഷം നേരെ നിപ്പയെ പ്രതിരോധിച്ച മന്ത്രിയുടെ പ്രസംഗമാണ്. സിനിമയിൽ വളരെ അമേച്ചർ ആയ സീനായി എനിക്ക് തോന്നിയതും രേവതിയുടെ ക്ലൈമാക്സ് പ്രസംഗം ആണ്. കയ്യടിക്കുള്ള എളുപ്പ വഴിയായി ഫീൽ ചെയ്യിച്ചു ആ എൻഡിങ്.

🛡Engaging Factor – രണ്ടര മണിക്കൂറിൽ ഒരുപാട് ഇഷ്ടതാരങ്ങൾ വന്നു പോകുന്നതിനാൽ മുഷിപ്പ് ഒന്നും ഉണ്ടാകുന്നില്ല. അതേസമയം മുഴുവൻ നേരം നമ്മെ എൻഗേജ് ചെയ്യിക്കാനും സിനിമയ്ക്ക് കഴിയുന്നില്ല.

🛡Last Word – ഇതിലും നന്നാക്കാമായിരുന്നു എന്നൊരു ഫീൽ എനിക്ക് വരാൻ കാരണം ഈ സിനിമയുടെ ക്രൂ മെമ്പേഴ്സിന്റെ പേരുകൾ കാണുമ്പോൾ ആണ്. ഇവർ എല്ലാവരും ഒന്നിച്ചിട്ടും റിസൾട്ട് ആവറേജ് ആയെ എനിക്ക് അനുഭവപ്പെട്ടുള്ളു.

🛡Verdict – Mediocre