The Devotion of Suspect X നെ ആധാരമാക്കി Perfect Number എന്നൊരു സിനിമ ഇറങ്ങിയിരുന്നു. ദൃശ്യത്തിന്റെ ചില ഇലമെന്റുകൾ ഇതിൽ നിന്നാണ് എന്നും പറയപ്പെടുന്നു. കൊലൈകാരൻ ജാപ്പനീസ് ബുക്കിനെ ആസ്പദമാക്കി ഇറക്കിയ സിനിമയാണ്. വിജയ് ആന്റണി തന്റെ സേഫ് ട്രാക്കായ ത്രില്ലർ സിനിമയിൽ എത്തി നിൽക്കുന്നു. കൂടെ ആക്ഷൻ കിങ് അർജുനും. ഒരു മിസ്‌ട്രി ത്രില്ലർ കൂടി ആകുമ്പോൾ സംഭവം അടിപൊളി.

നായികയുടെ വീട്ടിൽ നടക്കുന്ന കൊലപാതകത്തിന്റെ യഥാർത്ഥ കൊലയാളി ആരാണെന്ന ചോദ്യമാണ് സിനിമ മുന്നോട്ട് വയ്ക്കുന്നത്.

🛡The Good – എന്താണ് നടക്കുന്നത് എന്ന് ഊഹിക്കാൻ പറ്റാത്ത വിധത്തിൽ ആദ്യം കഥ നീക്കിയതും ഇടവേളയിൽ വരുന്ന പ്രധാന വഴിത്തിരിവും നന്നായിരുന്നു. സിനിമയുടെ കുറഞ്ഞ ദൈർഘ്യം പോസിറ്റീവ് തന്നെയാണ്. രണ്ടു മണിക്കൂറിൽ താഴെ ആയി സിനിമ ഒതുക്കിയിട്ടുണ്ട്.

🛡The Bad – കുറഞ്ഞ ദൈർഘ്യം ആണെങ്കിൽ കൂടിയും അനാവശ്യ ഗാനങ്ങൾ സിനിമയ്ക്ക് തടസമാകുന്നുണ്ട്. Suspect X കഥയിൽ പ്രധാന ട്വിസ്റ്റ്‌ ആയി വരുന്ന സംഗതി ഇവിടെ വീര്യം കുറഞ്ഞ അളവിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്. നായകന്റെ ക്ലൈമാക്സ് റിവീലേഷൻ ഒട്ടും തൃപ്തികരമല്ല എന്നതും സ്ഥിരം സിനിമാറ്റിക് ക്ലിഷെയിൽ കഥ അവസാനിച്ചതും ഒരു പോരായ്മ ആയി തോന്നി m

🛡Engaging Factor – ഒരു കൊല, ഒരു പാട്ട്, അന്വേഷവും, കണ്ടെത്തൽ ഇങ്ങനെ പോകുന്ന കഥയിൽ Wow Factor വളരെ കുറവാണ് എങ്കിലും ബോറടിക്കുന്നില്ല.

🛡Last Word – ഒരു തവണ കണ്ടിരിക്കാവുന്ന ഒരു ത്രില്ലർ. വലിയ സസ്പെൻസോ, ട്വിസ്റ്റോ ഒന്നും ഓഫർ ചെയ്യുന്നില്ല എങ്കിലും ഒന്ന് കണ്ടിരിക്കാം.

🛡Verdict – Watchable