ഈദ് റിലീസായ ചിത്രങ്ങളിൽ റീമേയ്ക്ക്/ഇൻസ്പിറേഷൻ സിനിമകളുടെ ലിസ്റ്റിൽ മൈ ഗ്രേറ്റ്‌ ഗ്രാൻഡ്‌ഫാദർ കൂടി. കൊറിയൻ സിനിമയായ Scandal Makers ൽ നിന്നും പ്രചോദനം ഉൾകൊണ്ട കഥാതന്തു ആണ് സിനിമയുടേത്. പ്രായമേറെ ആയിട്ടും വിവാഹം കഴിക്കാത്ത നായകൻ അവസാനം ഒരാളെ ഇഷ്ടപ്പെട്ടു വിവാഹം ഉറപ്പിച്ച അവസ്ഥയിൽ ഒരു പെൺകുട്ടിയും അവളുടെ കുഞ്ഞും വന്നിട്ട് നായകന്റെ തന്റെ അച്ഛനാണ് എന്ന് പറയുന്ന രസകരമായ കഥയാണ് സിനിമ പറയുന്നത്. സൗഹൃദത്തിനും സെന്റിമെന്റിനും സിനിമ പ്രാധാന്യം നല്കുന്നുണ്ട്. ഒരു തവണ തെറ്റില്ലാതെ കണ്ടിരിക്കാവുന്ന സിനിമയാണ് മൈ ഗ്രേറ്റ്‌ ഗ്രാൻഡ്‌ഫാദർ.

🔥The Good – സിനിമയിൽ കോമഡിയോളം തന്നെ ചളികളും ഉണ്ട്.ധര്മജന്റെ ചില കോമാളിത്തരങ്ങൾ നല്ല ബോറാണ്. എങ്കിൽ പോലും അസഹനീയമായി തോന്നാത്ത വിധം സിനിമ മുന്നോട്ടു പോകുന്നുണ്ട്. പിന്നെ സിനിമയുടെ ആഖ്യാനശൈലിയെ പറ്റി ഏകദേശ ധാരണ ലഭിക്കുമ്പോൾ നമ്മളും ആ ട്രാക്കിലേക്ക് മാറുന്നു. ജയറാമിന്റെ ബോധം കെടുന്ന സ്ഥിരം ക്ലിഷേ മാനറിസം പോലും സഹിക്കാം എന്ന നിലയിൽ സിനിമ എത്തുന്നുണ്ട്.

കഥയിൽ സബ് പ്ലോട്ടായി വരുന്ന നായകന്റെ സൗഹൃദവും പിരിയലും പിന്നീട് കഥയോട് കണക്റ്റ് ചെയ്ത വിധം നന്നായി തോന്നി. Scandal Makers ൽ നിന്നും പ്രധാന വ്യത്യാസവും അതാണ്‌. മലയാളസിനിമയിലെ സ്ഥിരം നൻമവാരി തൂകൽ ആയാൽ പോലും ക്ലൈമാക്സ് പ്രേക്ഷകരിലേക്ക് കണക്റ്റ് ആയെന്നു തിയേറ്റർ റെസ്പോൺസ് സൂചിപ്പിച്ചു.

രണ്ടര മണിക്കൂർ ഉള്ള സിനിമയിൽ ജയറാമിന്റെ പെർഫോമൻസ് ആയിരുന്നു ഹൈലൈറ്റ്. ജയറാം-വിജയരാഘവൻ കോംബോ സീനുകൾ എല്ലാം നന്നായി തോന്നി.

🔥The Bad – തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇറങ്ങിയിരുന്ന സിനിമാ ഫോർമാറ്റ് ആണ് ഈ ചിത്രം പിന്തുടരുന്നത്. കള്ളുഷാപ്പ് കോമഡികൾ, സ്ലാപ്പ്സ്റ്റിക്ക് എന്ന പേരിലുള്ള കോമാളിത്തരങ്ങൾ ഇവയൊക്കെ ചിലപ്പോൾ നല്ല ബോറിങ് ആയി തോന്നാം. എന്നാൽ കുട്ടികളും സ്ത്രീകളും നിറഞ്ഞു നിന്ന PVR ഒബറോൺ മാളിലെ വെള്ളിയാഴ്ച 10.20PM നുള്ള ഷോയിൽ ഏവരും ഒരേപോലെ എൻജോയ് ചെയ്യുന്നത് കണ്ടപ്പോൾ സംവിധായകൻ ലക്ഷ്യം വെച്ചവരിൽ ഈ സീനുകൾ ലക്ഷ്യം കണ്ടു എന്ന് മനസ്സിലായി.

തെറ്റിദ്ധാരണയുടെ പേരിൽ കൂട്ടുകാർ പിരിയുന്നതും നന്മ വാരിക്കോരി ത്യാഗം ചെയ്തു അവസാനിക്കുന്ന ക്ലൈമാക്സ് ആണ് സിനിമയ്ക്ക്. ഓൾഡ് സ്കൂൾ മോഡൽ സിനിമയ്ക്ക് അതാണ്‌ ഉചിതം എങ്കിലും ആ നീക്കം കഥയോട് സിങ്ക് ചെയ്യാത്ത പോലെ തോന്നിയേക്കാം.

🔥Engaging Factor – ഈ സിനിമയ്ക്ക് ഒരു ഫ്ലോ ഉണ്ട്. ചളികൾക്കിടയിൽ നല്ല കോമഡികളും വരുന്നുണ്ട്. അതിനാൽ ആ ഫ്ലോയിലേക്ക് എത്തിയാൽ ഒട്ടും ബോറടിക്കാതെ കാണാം. ഇനി ആ ഫ്ലോയിൽ എത്തിയില്ല എങ്കിൽ, ചില സീനുകളോട് കണ്ണടച്ചാൽ ബാക്കി ഡീസന്റ് ആണ്.

🔥Last Word – Childrens Park പോലെ ഒരു ബിലോ ആവറേജ് സിനിമ പ്രതീക്ഷിച്ചു പോയാൽ നല്ല തൃപ്തി ലഭിക്കും. അതിനുള്ള ചേരുവകൾ സിനിമയിലുണ്ട്. ജയറാം – ധർമജൻ- സലിം കുമാർ ടീമിന്റെ കോമഡിയും ഫാമിലി സെന്റിമെന്റും ഉണ്ണി മുകുന്ദന്റെ ക്ലൈമാക്സ് ഗസ്റ്റ് അപ്പിയറൻസും ഒക്കെയായി ഒരു ഓളത്തിനു കണ്ടിരിക്കാം.

🔥Verdict – Watchable