ഖാലിദ് റഹ്‌മാന്റെ ഉണ്ട ഒരു പുതിയ എക്സ്പീരിയൻസ് എന്ന് തന്നെ പറയാം. ലളിതമായ ഒരു കഥയും ചിരിപ്പിക്കുന്ന കുറച്ചു തമാശകളും ഒക്കെയായി ഉണ്ട തീരുന്നത് പോലും അറിയുന്നില്ല. വലിയ ആകാംക്ഷ നൽകുന്ന യാതൊന്നും തന്നെ കഥയിൽ ഇല്ലാത്തത് ഒരു കുറവായി കാണാം. പച്ചയായ ജീവിതം ആണ് നമ്മൾ കാണുന്നത് എന്ന തോന്നൽ ഉണ്ടാക്കി ഹീറോയിസത്തിൽ അവസാനിക്കുന്നത് കാണേണ്ടി വരുന്നു എന്നതും ഓർമിപ്പിക്കുന്നു. പക്ഷെ അതും കണ്ടിരിക്കാൻ രസമായിരുന്നു എന്നത് വേറേ കാര്യം.

🔥The Good – മലയാളത്തിലെ ഒരു സൂപ്പർ താരം നായകൻ ആയ സിനിമ ആണെങ്കിലും ഇതിലെ പല അഭിനേതാക്കൾക്കും അവരവരുടെ സ്പേസ് ഉണ്ടായിരുന്നു. താരത്തിൽ മാത്രം ശ്രദ്ധിക്കാതെ കഥ പറയുമ്പോൾ സഹപ്രവർത്തകർക്കിടയിലുള്ള ജാതീയത, സൗഹൃദം ഇവയൊക്കെ വിഷയം ആകുന്നുണ്ട്. അതൊക്കെ ഏച്ചുകെട്ടൽ ഇല്ലാതെ തന്നെ പറയുവാനും ഖാലിദിന് കഴിഞ്ഞിട്ടുണ്ട്.

ഒരു ബ്ളാക്ക് ഹ്യൂമൗർ ട്രാക്കിലേക്ക് സിനിമ നീങ്ങുന്നു എന്ന് പല സീനുകളിലായി നമുക്ക് മനസ്സിലാകുന്നുണ്ട്. അതിലെ രംഗങ്ങൾ എല്ലാം തന്നെ രസകരം ആയിരുന്നു. മാവോയിസ്റുകളുടെയും പോലീസുകാരുടെയും ഇടയിൽ കിടന്നു കഷ്ടപ്പെടുന്ന ജനതയുടെ സങ്കടങ്ങളും സിനിമ പറയുന്നുണ്ട്. ആഖ്യാനം ലളിതമായതിനാൽ ആ സീനുകൾക്ക് ഒരു ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിയാതെ പോയി.

മമ്മൂട്ടിയുടെ പ്രകടനം വളരെ നന്നായിരുന്നു. ഒരു സൂപ്പർ കോപ്പ് അല്ലാതെ തികച്ചും സാധാരണക്കാരൻ ആയ SI മണിയുടെ പേടിയും നിസ്സഹായതയും അവസാനം പൊരുതുക എന്നൊരു വഴി മാത്രം മുന്നിൽ എത്തുമ്പോൾ ഉള്ള ഹീറോയിസം അടക്കം എല്ലാം നന്നായിരുന്നു. ഷെയിൻ ടോം ചാക്കോയുടെ മറ്റൊരു നല്ല പ്രകടനം കൂടി നമുക്ക് കാണാം. അർജുൻ അശോകൻ, ഗ്രിഗറി തുടങ്ങി അഭിനയിച്ചവർ എല്ലാവരും തന്നെ തങ്ങളുടെ റോൾ മികച്ചതാക്കിയിട്ടുണ്ട്.

സിനിമയിൽ സ്ത്രീകഥാപാത്രങ്ങൾ കുറവാണ്. മമ്മൂട്ടിയുടെ ഭാര്യ വേഷം ചെയ്യാനായി കണ്ടെത്തിയ അഭിനേത്രി അപാര കാസ്റ്റിംഗ് ആയിരുന്നു.

🔥The Bad – കഥയിൽ അടുത്തത് എന്ത് സംഭവ്ക്കും, ഉണ്ട കിട്ടാതെ ഇവർക്ക് വല്ലതും സംഭവിക്കുമോ തുടങ്ങിയ യാതൊരു ആശങ്കയും പ്രേക്ഷകർക്ക് വരുന്നില്ല. അതിനാൽ തന്നെ ഫ്‌ളാറ്റ് ആണ്. ഇടവേള വരുന്നത് പോലും ഒരു ഫ്ലാറ്റ് പോയിന്റിൽ ആണ്. പക്ഷെ ഇതൊരു വലിയ നെഗറ്റീവ് അല്ല.

🔥Engaging Factor – രസകരമായ ആദ്യപകുതിയും കുറച്ചു ഇഴയുന്ന രണ്ടാം പകുതിയും ഒക്കെയായി ഉണ്ട നല്ലൊരു എന്റർടൈനർ ആണ്.

🔥Last Word – പ്രേത്യേകിച്ചു ഒന്നുമില്ല, എന്നാൽ കണ്ടിരിക്കാൻ രസവുമുണ്ട്. മസ്റ്റ് വാച്ച് എന്നൊന്നും പറയാനാകില്ല. കണ്ടാൽ നഷ്ടവും തോന്നില്ല. കണ്ടിറങ്ങുമ്പോൾ ഒരു ചെറിയ സന്തോഷം ഒക്കെ തോന്നാം.

🔥Verdict – Good