ആവർത്തനവിരസത, ക്ലിഷേ, ഊഹിക്കാൻ പറ്റുന്ന കഥ തുടങ്ങിയ നെഗറ്റീവുകൾ കുത്തി നിറച്ച, കുറേ ഗ്രാഫിക്സ് സീനുകൾ കൊണ്ട് പ്രേക്ഷകർ തൃപ്തിപ്പെട്ടോളും എന്ന് കരുതി ഹോളിവുഡ് പടച്ചു വിട്ട ഗുണ്ടുകളിൽ ഒന്നാണ് MIB International. നല്ല കിടിലൻ സ്റ്റാർ കാസ്റ്റ് ഉണ്ടായിട്ടും, അവ വേണ്ടരീതിയിൽ ഉപയോഗിക്കാത്ത ഒരു സിനിമ ആയതിനാൽ മൊത്തത്തിൽ നിരാശയാണ് ഫലം. The Mummy Franchise പോലെ MIB സീരീസിന്റെ പേര് കളയാനായി ഒരു സിനിമ.

🔥The Good – Chris,Tessa, എന്നിവരുടെ കെമിസ്ട്രി കിടു ആയിരുന്നു. Pawny എന്ന് പേരുള്ള ഒരു ഏലിയൻ ആയുള്ള ഇവരുടെ സീൻസ് ആണ് സിനിമയിൽ ആകെയുള്ള പോസിറ്റീവ്.Pawny പറയുന്ന പല പോപ്പ് കൾച്ചർ റെഫറൻസുകളും ചിരിപ്പിക്കുന്നവ ആയിരുന്നു. Notebook നെയൊക്കെ നൈസ് ആയി തേച്ചു വിടുന്നുണ്ട്. Pawny യുടെ സീനുകൾ മാത്രമായി കാണാൻ ആയാൽ അത് മാത്രം മതിയാകും.

🔥The Bad – MIB സീരീസ് നൽകുന്ന ഒരു എന്റർടൈൻമെന്റ് ഇവിടെ നന്നായി മിസ്സിംഗ്‌ ആണ്. യാതൊരു വിധ ക്രിയേറ്റിവിറ്റിയും ഈ സിനിമയിലില്ല. ക്രിസ് ഒരു ചുറ്റിക എടുക്കുന്ന സീനൊക്കെ ഉണ്ടാക്കി കയ്യടി മേടിക്കേണ്ടി വരുന്ന ദയനീയ സീനൊക്കെ കാണേണ്ടി വരും. MIB യിൽ ഒരു ചാരൻ ഉണ്ടെന്ന കാര്യവും അത് കണ്ടെത്താനുള്ള അന്വേഷണവും ഒക്കെ എത്രയോ തവണ പല സിനിമകളിൽ പറഞ്ഞു തേഞ്ഞ സംഗതിയാണ്. ക്ലൈമാക്സ് ഒക്കെ ഒരു വധം ആയാണ് തോന്നിയത്. Emma Thompson, Liam Neeson എന്നിവരെയൊക്കെ ശരിക്കും വേസ്റ്റ് ആക്കികളഞ്ഞു.

🔥Engaging Factor – ചുമ്മാ കണ്ടിരിക്കാം. വലിയ ബോറടി ഒന്നും ഉണ്ടാക്കുന്നില്ല. 3D യിൽ കാര്യമായ എഫക്ട് ഒന്നും ഫീൽ ചെയ്തില്ല,

🔥Last Word – ഹോളിവുഡ് സിനിമകളുടെ ഈയിടെയായി കാണുന്ന നിലവാരത്തകർച്ച ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇത്രയ്ക്കും ക്രിയേറ്റിവിറ്റി ഇല്ലാത്ത ഒരു ഇൻഡസ്ട്രി ആയി മാറേണ്ട അവസ്ഥ ആയ സ്ഥിതിക്ക് വൈകാതെ എല്ലാവരും വെബ് സീരീസുകളിലേക്ക് മാത്രം ശ്രദ്ധ കൊടുത്തു തുടങ്ങും. MIB International ബോറടിപ്പിക്കുന്നില്ല എങ്കിലും ആകെത്തുകയിൽ നിരാശ നൽകുന്ന ഒരു സിനിമയാകുന്നു.

🔥Verdict – Below Average