Hush എന്ന സിനിമ Chakri Toleti രണ്ടു ഭാഷകളിൽ റീമേയ്ക്ക് ചെയ്തിട്ടുണ്ട്. തമിഴ് വേർഷൻ ആയ കൊലയുതിർ കാലം അവസാനനിമിഷം റിലീസ് മാറ്റി വെയ്ക്കുകയുണ്ടായി. തമിഴ് വേർഷനിൽ പ്രഭുദേവ ചെയ്തത് പോലെയുള്ള ഒരു കഥാപാത്രം ഉണ്ടോ ഇല്ലയോ എന്നറിയില്ല. എന്തായാലും ഖാമോഷി പ്രഭുദേവയുടെ ആദ്യത്തെ വില്ലൻ വേഷം ആകും. ടിയാൻ നല്ല ബോറായി ചെയ്തിട്ടുണ്ട് എന്നും ഓർമിപ്പിക്കുന്നു.

🔥The Good – സ്ട്രൈറ്റ് ആയ ഒരു ഹോം ഇൻവേഷൻ ത്രില്ലർ സിനിമ റീമേയ്ക്ക് ചെയ്തപ്പോൾ സംവിധായകൻ 2 ട്വിസ്റ്റ്‌ കഥയിൽ തിരുകികയറ്റി. അതിൽ ഒന്ന് സിനിമ തുടങ്ങുമ്പോൾ തന്നെ നമുക്ക് മനസ്സിലാകുന്ന സ്ഥിരം ക്ലിഷേ ട്വിസ്റ്റ്‌ ആണ്. വേറെയൊരു ട്വിസ്റ്റ്‌ കൂടി സിനിമയിൽ വരുന്നുണ്ട്. അത് എനിക്ക് അപ്രതീക്ഷിതമായിരുന്നു. കാരണം ഇതിൽ നടക്കുന്ന സംഭവങ്ങൾ ഒന്നും പ്രേക്ഷകനുമായി കണക്റ്റ് ആകുന്ന ഒന്നല്ല. അതേപ്പറ്റി നമ്മൾ ആലോചിക്കുക പോലുമില്ല. അതിനാൽ തന്നെ ഒരു ട്വിസ്റ്റ്‌ ഇഷ്ടപ്പെട്ടു. അത്ര മാത്രം.

🔥The Bad – തന്നെ ഉപേക്ഷിച്ച അമ്മ എടുത്തു വളർത്തിയ ബധിരയും മൂകയുമായ നായികയെ കൊല്ലാൻ നടക്കുന്ന പ്രഭുദേവയുടെ കഥാപാത്രം തന്നെ സിനിമയിൽ മുഴച്ചു നിൽക്കുന്നുണ്ട്. പ്രഭുദേവയുടെ മാനറിസങ്ങൾ തന്നെ അരോചകം ആയിരുന്നു. വിക്രം ഭട്ട് കൂടി ചേർന്ന് അഭിനയിച്ചു വെറുപ്പിക്കൽ തുടരുമ്പോൾ സിനിമ മോശം അനുഭവം ആകുന്നു.

തമന്നയുടെ പ്രകടനം ശരാശരിയിൽ താഴെ ആയാണ് തോന്നിയത്. പ്രഭുദേവയുടെ കൊലയാളി കഥാപാത്രം വലിയ ഭയമൊന്നും പ്രേക്ഷകർക്ക് നൽകുന്നില്ല. അതേ പോലെ തമന്നയ്ക്കും. എന്തായാലും തട്ടുപൊളിപ്പൻ സിനിമകളിലേ തമന്നയുടെ പ്രകടനങ്ങളെക്കാൾ നന്നായിരുന്നു.

🔥Engaging Factor – രണ്ടു മണിക്കൂറിൽ താഴെയാണ് സിനിമയുടെ നീളം. അതിനാൽ തന്നെ പെട്ടെന്ന് തീർന്നു കിട്ടും. ഇത്തിരി ക്ഷമിച്ചാൽ മതി.

🔥Last Word – ത്രില്ലടിപ്പിക്കാത്ത ത്രില്ലർ എന്ന് പറയാം ഈ സിനിമയേ. Hush ഇനി എത്ര തവണ റീമേയ്ക്ക്/ഇൻസ്പയർ ചെയ്യപ്പെടും എന്നു കണ്ടറിയാം.

🔥Verdict – Below Average