പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്നൊരു സംഭവമുണ്ട്. ഒരു ഫിക്ഷനൽ ക്യാരക്ടറിൽ നമുക്ക് ചോദ്യം ചെയ്യലും ജഡ്ജ്‌മെന്റും തോന്നുക, മിസോജിനിസ്റ്റിക് ആണ്..ടോക്സിക് മസ്‌ക്കലിനിറ്റിയാണ് ആഘോഷിക്കപ്പെടുന്നത് എന്നൊക്കെ ചിന്തകൾ ഉണ്ടായാൽ പണം മുടക്കി സിനിമ കാണാനായി കയറുന്ന പ്രേക്ഷകന് ബുദ്ധിമുട്ടുണ്ടാകും. എന്റെ സന്തോഷത്തിനായാണ് ഞാൻ സിനിമ കാണുന്നത്. അതിനായി പണം മുടക്കുമ്പോൾ ഒരു ഫിക്ഷനൽ ക്യാരക്ടറിന്റെ പൊളിറ്റിക്കൽ കറക്ട്നെസ്സ് ഞാൻ നോക്കിയാൽ മൂഞ്ചുന്നത് ഞാൻ തന്നെ ആകും. ഈ ലോകം മുഴുവൻ പൊളിറ്റികലി കറക്റ്റ് ആയവർ ആണല്ലോ.. വേണേൽ അഞ്ച് പൈസ ചിലവില്ലാതെ വല്ല റ്റോറന്റും കാണുമ്പോൾ ഞാൻ നിലപാടുകളെ പറ്റി വാചാലനാകാം, അതിനെ പറ്റി ഒരു പ്രബന്ധം എഴുതാം. അത് പോസ്റ്റ്‌ ചെയ്തു ലൈക്‌ വരുന്നതും അതിനെ സപ്പോർട്ട് ചെയ്ത് മറ്റുള്ളവർ കമന്റ്റ് ഇടുന്നത് കണ്ടു ഓർഗാസം എത്ര തവണ വന്നു എന്ന് എണ്ണിയെടുക്കാം.

അർജുൻ റെഡ്ഢി ആഘോഷിക്കപ്പെട്ട സിനിമയാണ്. അതിലെ നായകനെ ഒരു ഊള ആയി തന്നെയാണ് ആദ്യം മുതൽ അവസാനം വരെ കാണിച്ചതും. സംവിധായകൻ നായകന്റെ മാനറിസത്തിനു നൽകിയ കരിസ്മ കണ്ടു അതിനെ ഇമിറ്റേറ്റ് ചെയ്തു നടന്നവർ ഉണ്ട്. അതിനാൽ സിനിമയേ സിനിമ ആയി കാണൂ എന്ന് പറയാനും പറ്റില്ല. ടോക്സിക് മസ്‌ക്കലിനിറ്റി വിഷയം ആകുന്നത് ഇവിടെയാണ്‌. അർജുൻ റെഡ്ഢി സ്വാഗ് അത്രമേൽ ഇഫക്ടീവ് ആണ്. അതിനാൽ നിലപാട് രാഷ്ട്രീയം ഉള്ളവർക്ക് ഒട്ടും ഇഷ്ടപ്പെടാൻ സാധ്യത ഇല്ലാത്ത സിനിമയാണ്. അതിന്റെ റീമേയ്ക്ക് ഗാന്ധിയെ പോലെ ആകില്ലല്ലോ. ഡയലോഗുകൾ അടക്കം അതേപോലെ തന്നെയാണ് ഇവിടെ നാം കേൾക്കുന്നതും.

സിനിമയിലെ പൊളിറ്റിക്കൽ കറക്ട്നെസ്സ് ആ സിനിമ കഴിഞ്ഞാൽ കഴിഞ്ഞു എന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം. കേസരി പോലുള്ള സിനിമകൾ നൽകിയ അതേ അഴുക്ക് വിഴുപ്പുകൾ ഇതും നൽകുന്നുണ്ട് എന്ന് വാദിക്കാം. പക്ഷെ മൂന്ന് മണിക്കൂർ സ്‌ക്രീനിൽ കണ്ടത് ആസ്വദിക്കാൻ ആയി എങ്കിൽ അത് സിനിമയുടെ വിജയം ആണ്. ഈ സിനിമ ഇഷ്ടപ്പെട്ടു എന്നതിന്റെ പേരിൽ മിസോജിനിസ്റ്റിക് ആയോ, നിലപാട് ഇല്ലാത്തവൻ ആയോ എന്തും കാണാം. കാരണം മുകളിൽ പറഞ്ഞ കാരണങ്ങൾ മൂലം മുഖം ചുളിപ്പിച്ച സിനിമകളുണ്ട്. എന്നാൽ ഈ സിനിമയിൽ അങ്ങനെ തോന്നിയില്ല. നമുക്ക് ആസ്വാദനം നൽകിയ സിനിമയിൽ കുറവുകൾ തിരയേണ്ട ആവശ്യമില്ല. പിന്നെയല്ലേ പൊളിറ്റിക്കൽ കറക്ട്നെസ്സ്.

കബീർ സിംഗിൾ നമുക്ക് അനുഭവിക്കാൻ ആകുന്നത് ഷാഹിദിന്റെ ശക്തമായ പ്രകടനം ആണ്. അത്രമേൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള ഒരു കഥാപാത്രത്തെ വെറുപ്പ് വരുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അത് ആ നടന്റെ വിജയം തന്നെയാണ്. മദ്യപിച്ചു രോഗികളെ പരിശോധിക്കുന്ന, തന്റെ സ്ഥാനം മറ്റു പല കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന കബീർ സിംഗ് എന്ന ആൽഫാ ക്യാരക്ടർ ഉൾക്കൊണ്ടു അഭിനയിക്കാൻ ഷാഹിദിന് കഴിഞ്ഞിട്ടുണ്ട്. സെൽഫ് ഡിസ്ട്രക്ഷൻ സീനുകൾ എല്ലാം എഫക്ടീവ് ആയിരുന്നപ്പോഴും കബീറിനോട് സഹതാപം തോന്നാതെ ഇരുന്നതിന് ഷാഹിദിന്റെ അഭിനയം തന്നെയാണ് കാരണം. അർജുൻ റെഡ്ഢിയെ പോലെ ആഘോഷിക്കാൻ തോന്നുന്ന പോലെയുള്ള ഒരു സ്വാഗ് ഒന്നും ഷാഹിദിൽ കണ്ടില്ല എന്നതും വളരെ ഇഷ്ടപ്പെട്ടു.

മിസോജിനിസ്റ്റിക് ആയ സീനുകളാണ് സിനിമയിൽ ഇന്റൻസ് ലൗ ആയി കാണിച്ചിരിക്കുന്നത് എന്ന അഭിപ്രായം ശരി വെച്ചുകൊണ്ട് തന്നെ പറയുകയാണെങ്കിൽ female character നിർമിതി തന്നെ പടുശോകം ആണ്. ഈ സിനിമയിൽ വരുന്ന എല്ലാം സ്ത്രീ കഥാപാത്രങ്ങളും ശോകം തന്നെയാണ്. അർജുൻ റെഡ്‌ഢിയിൽ ഒട്ടും ഇഷ്ടപെടാതിരുന്ന അതേ ക്ലൈമാക്സ് തന്നെയാണ് ഇതിലും. പ്രൊഫഷണൽ ലൈഫിൽ കബീർ കാണിച്ചു കൂട്ടിയ കോപ്രായങ്ങൾക്ക് അർഹിക്കുന്ന വിധി ലഭിക്കുമ്പോൾ പെർസണൽ ലൈഫിൽ അയാൾ വീണ്ടും സക്സസ് ആകുകയാണ്. ഈയൊരു പോയിന്റിൽ സിനിമ നിരാശ നൽകുന്നുമുണ്ട്.

നല്ല ഫീലുള്ള പാട്ടുകൾ ആണ് മറ്റൊരു ഹൈലൈറ്റ്. BGM വച്ചു overplay ചെയ്യാതെ ഇരുന്നതും നന്നായിരുന്നു. ഷാഹിദിന് നന്നായി പെർഫോം ചെയ്യാൻ കിട്ടിയ ഒരു കഥാപാത്രം വളരെ നന്നായി സ്‌ക്രീനിൽ അവതരിപ്പിച്ചു. ഇതുപോലുള്ള ആൽഫാ മെയിൽ ക്യാരക്ടറുകളും സിനിമയിൽ വരണം. സിനിമ വിജയിക്കുകയും ചെയ്യണം. സ്ത്രീപക്ഷ സിനിമകളുടെ കൂട്ടത്തിൽ സ്ത്രീവിരുദ്ധതയും ആകാം. പൊളിറ്റിക്കലി കറക്റ്റ് ആയ സിനിമകൾ വലിയ എന്റർടൈൻമെന്റ് നല്കുന്നില്ലെന്നേ… Yes Im Misogynistic… And Sexist!