വിജയ് സേതുപതിയുടെ നല്ല തകർപ്പൻ മാസ് ആക്ഷൻ സിനിമ ആയിരുന്നു സേതുപതി. ഓവർ ഹീറോയിസം ഒന്നും ഇല്ലാതെ നല്ല വെടിപ്പായി ഒരുക്കിയ ആ സിനിമയുടെ സംവിധായകൻ ആണ് സിന്ധുബാദ് എന്ന ആക്ഷൻ ത്രില്ലർ ഒരുക്കുന്നത് എന്നറിഞ്ഞപ്പോൾ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. കൂടെ മുഴുനീള വേഷത്തിൽ തന്റെ മകൻ സൂര്യയും ഉള്ളപ്പോൾ സേതുപതി ബോറൻ പടം എടുക്കില്ല എന്ന് കരുതിയ എനിക്ക് കിട്ടിയ ആഘാതം ആയിരുന്നു ഈ സിനിമ.

The Good – തുടക്കം മുതൽ ഒടുക്കം വരെയുള്ള കൾട്ട് സീനുകൾക്കിടയിലൂടെ നീന്തി ചെന്ന് നല്ലത് വല്ലതും കണ്ടുപിടിക്കുന്നവൻ ആരാണാവോ അവനാണ് സിംബാദ്. ഈ സിനിമ കാണുന്നവർക്കെല്ലാം ഈ അവസരം സൗജന്യം!

The Bad – ടിപ്പിക്കൽ തമിഴ് നന്മ നായകനാണ് നമ്മുടെ ഹീറോ. ആള് പോക്കറ്റടിക്കാരൻ ആണെങ്കിലും പാവങ്ങളുടെ താലി വേറെ ആരേലും അടിച്ചു മാറ്റിയാൽ ഫൈറ്റ് ചെയ്തു തിരിച്ചു നൽകും. ടിയാന് അധികം ചെവി കേൾക്കില്ല. പക്ഷെ വേണ്ട കാര്യങ്ങൾ മാത്രമേ കേൾക്കൂ എന്ന് സ്വയം പറയും. വേണ്ടി വന്നാൽ പറയിപ്പിക്കും. അങ്ങനെ ഉള്ള അയാൾക്ക് നല്ല ശബ്ദത്തിൽ സംസാരിക്കുന്ന നായിക വേണമല്ലോ. സ്ഥിരം ഈവ് ടീസിംഗ്, പിന്നെ പ്രണയം, കല്യാണം..ഭാര്യയുടെ ഒരു പ്രശ്നത്തിന് വേണ്ടി വിദേശത്തേക്ക് പോകുന്നതോടെ കഥ കൂടുതൽ മൊക്ക ആകുന്നു.

മാസ് സീനുകൾക്ക് നല്ല ഇമ്പാക്റ്റ് ഉണ്ടാകണം എങ്കിൽ ആ സീനുകൾക്ക് ഒരു ഇന്റൻസിറ്റി വേണം. ഈ സിനിമയിൽ സംവിധയകൻ കളഞ്ഞു കുളിച്ച സീനുകൾ കണ്ടാൽ സങ്കടം വരും. രണ്ടാം പകുതിയിൽ അയാൾ ആകെ ഒന്ന് ശ്രദ്ധ കൊടുത്തത് വലിയ കെട്ടിടത്തിൽ നിന്നും ചാടുന്ന സീനിനാണ്. അതാണേൽ കുരുവിയിൽ വിജയ് ചാടുന്ന പോലുള്ള ഒരു കൾട്ട് സീൻ ആയി.

വില്ലനെ ഒക്കെ വലിയ ബിൽഡപ്പ് നൽകി കാണിച്ച ശേഷം അവർക്ക് നൽകിയ റോൾ കണ്ടാൽ സംവിധായകനെ പടവലങ്ങ എന്ന് വിളിച്ചു പോകും. ആക്ഷൻ സീനുകൾ അണ്ടർ പ്ളേ ചെയ്താൽ നന്നാകും എന്ന് കരുതി നല്ല ബോർ ആക്കിയിട്ടുണ്ട്. ഉദാഹമ പറഞ്ഞാൽ സേതുപതിയും ആ ചെക്കനും ഓടുന്നു. പിന്നാലെ രണ്ടു മൂന്ന് ജീപ്പിൽ തോക്ക് എല്ലാമായി ഗുണ്ടകൾ, സ്‌നൈപ്പർ വരെയുണ്ട്. ഉടൻ ചെക്കൻ സേതുപതിയുടെ തോളിൽ കയറി തെറ്റാലി കൊണ്ട് അടിച്ചിടും. അവിടുന്ന് രക്ഷപെടും.

മകൻ സൂര്യയ്ക്ക് വേണ്ടി ഒരു ആവശ്യവും ഇല്ലാതെ ഉണ്ടാക്കിയ റോൾ ഫോസെഡ് ആയുള്ള ജോക്കുകൾ മൂലം അസഹനീയം ആകുന്നുണ്ട്. ചെക്കൻ കിട്ടിയ ബോറൻ വേഷം മോശം ആക്കിയില്ല. ഒറ്റ ഷോട്ടിൽ ക്ലൈമാക്സ് എടുക്കണം എന്നുള്ള മണ്ടൻ ബുദ്ധിയിൽ കളഞ്ഞു കുളിച്ചത് എന്തെങ്കിലും ചെയ്യാം ആയിരുന്ന ക്ലൈമാക്സ് ആണ്.

Engaging Factor – സിനിമ തുടങ്ങി 15 മിനിറ്റിൽ തന്നെ നമ്മെ കാത്തിരിക്കുന്നത് ഒരു ദുരന്തം ആണെന്ന ഫീൽ നൽകും. So, ആ ഒരു ഫ്ലോയിൽ പൊയ്ക്കോളും. കൾട്ട് ആസ്വദിക്കുക.. ചിരിക്കുക.

Last Word – റെക്ക എന്ന പടം വളരെ നന്നയിരുന്നു എന്ന ഫീലാണ് ഈ പടം നൽകിയത്. സേതുപതി ഫാൻസ്‌.. അടുത്ത മാസത്തെ റിലീസിൽ നമുക്ക് ആ കുറവ് പരിഹരിക്കാം.. മാർക്കോണി മത്തായി ലോഡിങ്!

Verdict – Avoidable.