OP.160/18 കക്ഷി അമ്മിണിപ്പിള്ള ഒരു സ്ട്രൈറ്റ് ഫിലിമാണ്. ഒറ്റവാക്കിൽ അതിന്റെ കഥ പറഞ്ഞു നിർത്താം. കാലങ്ങളായി തുടർന്ന് വരുന്ന അതേ ശൈലി തന്നെ പിന്തുടരുന്ന ഒരു ഫീൽ ഗുഡ് സിനിമ. ചുമ്മാ ഒരു രസത്തിനു കണ്ടിരിക്കാം. ഒട്ടും ബോറടിക്കില്ല, ഫാമിലി ഒക്കെ ആയി ഒരു വീക്കെൻഡ് മൂവിയ്ക്ക് പറ്റിയ ഒരു പെർഫെക്ട് മെറ്റീരിയൽ.

🔥The Good – ആസിഫ് അലിയുടെ ഇമ്പ്രോവെമെന്റ് വളരെ നന്നായിരിക്കുന്നു. ഒരു നടൻ എന്ന നിലയിൽ അയാളുടെ ശരീരഭാഷ അടക്കം വളരെ മെച്ചപ്പെട്ടിരിക്കുന്നു. കാന്തി തന്റെ വക്കീൽ ഓഫീസിലേക്ക് വന്നിരിക്കുന്നു എന്നറിഞ്ഞു ഓടിവരുന്ന രംഗം ഒക്കെ വളരെ നന്നായി കൺവെ ചെയ്തിട്ടുണ്ട്. ശബ്ദം മാത്രമല്ല, തന്റെ ബോഡി ലാംഗ്വേജ് കൂടി ഒരു കഥാപാത്രത്തിനായി അർപ്പിക്കനായി ആസിഫിന് കഴിഞ്ഞിട്ടുണ്ട്.

ശിബ്‌ല തന്റെ ആദ്യചിത്രത്തിനായി തന്നെ വളരെ നല്ല makeover ആണ് നടത്തിയത്. അഭിനന്ദിക്കപ്പെടേണ്ട കാര്യം തന്നെയാണ്. ആദ്യചിത്രമായിരുന്നിട്ടും അഭിനയത്തിൽ പോരായ്മകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. സ്ക്രീൻ സ്‌പേസ് കുറവാണ് എന്ന കടമ്പ കൂടി തന്റെ പ്രകടനത്തിലൂടെ മറികടക്കുന്നുണ്ട് ഈ അഭിനേത്രി.

അഹമ്മദ്‌ സിദ്ധിക്ക് ഇപ്പോഴും KT മിറാഷിന്റെ പ്രേതം കൂടി നടക്കുന്നത് പോലെ തോന്നി. പക്ഷെ ആ കഥാപാത്രം അത്തരത്തിൽ ഒരു മാനറിസം ആണ് ആവശ്യപ്പെടുന്നത് എന്നതിനാൽ മുഷിച്ചിൽ ഉണ്ടാക്കുന്നില്ല.

ആഖ്യാനം ആണ് സിനിമയുടെ പ്രധാനപ്പെട്ട പോസിറ്റീവ്. കോടതിമുറികൾ എന്നും ഒരു പ്രഹസനം പോലെ കാണിച്ചിരുന്ന സിനിമകളിൽ നിന്നും വ്യത്യസ്തമാണ്. രസകരമായി കണ്ടിരിക്കാം. അറേൻജ്‌ഡ്‌ മാരിയേജ് പ്രകൃതി വിരുദ്ധം ആണെന്ന് ശ്യം പുഷ്ക്കരൻ ഒരിക്കൽ പറഞ്ഞിരുന്നു. ആ ഒരു തീമിലേക്ക് സിനിമ വരുന്നത് നല്ലൊരു നീക്കം ആയും തോന്നി.

🔥The Bad – ശുദ്ധഹാസ്യം എന്ന പേരിൽ ചില പേക്കൂത്തുകൾ കാണിക്കാൻ ഈ സിനിമയും മറന്നിട്ടില്ല. അനാവശ്യമായി കുത്തി കയറ്റിയ രണ്ടു ഭാര്യയുള്ള ഒരാളുടെ കഥാപാത്രവും ബേസിലിന്റെ അമ്മായി പാട്ടുകളുടെ ട്രാക്കും ഒക്കെ സിനിമയിൽ ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ല.

സോഷ്യൽ റിലവന്റ് ആയ ഒരു കാര്യം സിനിമയിൽ പറഞ്ഞിട്ട് അതിനൊരു കൺക്ലൂഷൻ നൽകാതെ കഥാപാത്രങ്ങളിൽ ആയി മാത്രം നിർത്തിയ ക്ലൈമാക്‌സും ഒരു കുറവായി തോന്നി. ഒരു ഫീൽ ഗുഡ് മൂഡ് നൽകാൻ ആണ് ക്ലൈമാക്സ് അങ്ങനെ ആക്കിയതും.

🔥Engaging Factor – നേരത്തെ പറഞ്ഞത് പോലെ ചുമ്മാ കണ്ടിരിക്കാം. ഇടയ്ക്കിടെ ചിരിപ്പിക്കുന്നുണ്ട്,ഒന്ന് ചിന്തിപ്പിക്കുന്നുണ്ട്.

🔥Last Word – ആക്ഷേപഹാസ്യം മുൻനിർത്തി ഇറങ്ങുന്ന സിനിമകൾ എല്ലാം രസകരം ആകണം എന്നില്ല. എന്നാൽ ഈ കക്ഷിയും ഭാര്യയും വക്കീലും എല്ലാം അതിൽ വിജയിക്കുന്നുണ്ട്. സമയധനനഷ്ടം തോന്നാത്ത സിനിമകളിൽ ഒന്ന്.

🔥Verdict – Watchable