CCU എന്നാൽ നമ്മൾ സിപിസിയൻസ് കമ്മി സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന് വിളിക്കും. പക്ഷെ ജെയിംസ് വാൻ ഉണ്ടാക്കിയ യഥാർത്ഥ Conjuring Cinematic Universe ഇപ്പോൾ കാഞ്ചന യൂണിവേഴ്‌സ് പോലെ ആയിരിക്കുന്നു എന്ന് പറയാം. ചുമ്മാ കാശ് ഉണ്ടാകാൻ ഓരോരോ ഇൻസ്റ്റാൾമെന്റ് ആയി ഇറക്കിക്കൊണ്ടിരിക്കുന്നു. Annabelle സീരീസിൽ ഇതുവരെ ഇറങ്ങിയ രണ്ടു സിനിമകളും നല്ല ഒന്നാംതരം ഉറക്കഗുളികകൾ ആയിരിന്നു. മൂന്നാമത്തെ ഈ സിനിമ തമ്മിൽ ഭേദം എന്ന് പറയാം. മൂന്ന് പെൺകുട്ടികളെ മാത്രമായി ഫോക്കസ് ചെയ്തു കഥ പറയുമ്പോൾ ഈവിൾസ് എല്ലാം unleashed ആകുന്നിടത്തു ഒരുപാട് പ്രേതഭൂതങ്ങൾ ഇറങ്ങുന്നുണ്ട്. ഇനി അവയെ ഒക്കെ കഥാപാത്രങ്ങളാക്കി ഈ സീരീസ് ഇനിയും വലിച്ചു നീട്ടുമല്ലോ എന്നൊരു ഭയം ഇല്ലാതില്ല. സൂപ്പർ ഹീറോയും സീക്വലുകളും റീബൂട്ടുകളും മാത്രം ആയി ഹോളിവുഡ് നല്ല പടവലങ്ങ പോലെ ആയിരിക്കുന്നു എന്നത് സങ്കടകരമാണ്.

🔥The Good – സിനിമയുടെ സെക്കൻഡ് ആക്ടിൽ ഈവിൾസ് എല്ലാം പുറത്തേക്കു വരുന്ന ഭാഗം കുറച്ചു എൻഗേജ്ഡ് ആയി തോന്നി. സിനിമയ്ക്ക് അനക്കം വരുന്നത് രണ്ടാം പകുതിയിൽ ആണ്. ക്യാരക്ടർ ഡെവലപ്മെന്റിനു വേണ്ടി ധാരാളം സമയമെടുത്തിരുന്നു.

🔥The Bad – ആകാംക്ഷ നൽകുന്ന തരത്തിൽ യാതൊന്നും തന്നെ സിനിമ ഓഫർ ചെയ്യുന്നില്ല. മൂന്ന് പെൺകുട്ടികളുടെ ഇടയിൽ മാത്രം ഒതുക്കി ക്രിസ്പ് ആയി കഥ പറയാനും കഴിഞ്ഞിട്ടില്ല. കുറച്ചു സീനുകൾ ഒക്കെ വെട്ടിച്ചുരുക്കാമായിരുന്നു. കണ്ടുമടുത്ത അതേ കഥാ അവതരണം തന്നെയാണ് ഈ സിനിമയും പിന്തുടരുന്നത്. പേരിനു പോലും ഒരു ക്രിയേറ്റിവിറ്റി കാണുന്നില്ല സിനിമയിൽ.

🔥Engaging Factor – ഓരോരുത്തരെയും പരിചയയപെടുത്താൻ എടുക്കുന്ന ആദ്യപകുതി കുറച്ചു ഇഴഞ്ഞു നീങ്ങിയാലും രണ്ടാം പകുതി എൻഗേജ്ഡ് ആക്കുന്നുണ്ട്. വലിയ മുഷിപ്പില്ലാതെ കണ്ടിരിക്കാം എന്ന് മാത്രം.

🔥Last Word – ഒരേ റൂട്ടിലോടുന്ന പ്രേതബസ് ഇത്തവണയും റൂട്ട് മാറ്റിപിടിച്ചിട്ടില്ല. നല്ല കണ്ടന്റ് ഉള്ള തലകളൊക്കെ ഇപ്പോൾ വെബ് സീരീസിന് പിറകെ ആയതിനാൽ ഹോളിവുഡ് വെറും പരിതാപകരം ആയികൊണ്ടിരിക്കുന്ന അവസ്ഥയാണ്. മുൻപൊക്കെ ആവേശപൂർവം ഹോളിവുഡ് സിനിമകൾ തിയേറ്ററിൽ കണ്ടിരുന്ന ഞാൻ ഇപ്പോൾ സിനിമ കണ്ടു ദിവസങ്ങൾ ആയിട്ടും അതേപ്പറ്റി എഴുതാൻ പോലും തോന്നാത്ത വിധത്തിൽ ആയിരിക്കുന്നു.

🔥Verdict – Below Average