2014 ൽ ഉത്തർ പ്രദേശിൽ നടന്ന Badaun Gang Rape നെ അടിസ്ഥാനമാക്കിയാണ് Article 15 എന്ന സിനിമ അനുഭവ്വ് സിൻഹ ഒരുക്കിയിരിക്കുന്നത്. തന്റെ കഴിഞ്ഞ സിനിമയായ മുൽക് ലൂടെ തന്റെ നിലപാടും രാഷ്ട്രീയവും പ്രേക്ഷകരിലേക്ക് എത്തിച്ച സിൻഹയിൽ നിന്നും ലോ ക്വാളിറ്റിയിലുള്ള ഒന്നും തന്നെ ആരും പ്രതീക്ഷിക്കില്ലല്ലോ, പ്രതീക്ഷ തെറ്റിക്കാതെ തന്നെ മികച്ച ഒരു സിനിമ തന്നെയാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. സംവിധായകന്റെ വീക്ഷണത്തിൽ ഉള്ള ചില കാര്യങ്ങളിൽ എതിർപ്പ് പ്രകടിപ്പിക്കാം എന്നല്ലാതെ വേറേ എതിർപ്പുകൾ ഒന്നും സിനിമയോടില്ല.

🔥The Good – അഭിനേതാക്കളുടെ മികച്ച പ്രകടനം എടുത്തു പറയേണ്ടതാണ്. കുമുദ് മിശ്രയുടെ കഥാപാത്രത്തിന്റെ എക്‌സ്‌പോസിഷൻ എല്ലാം വളരെ റിയലിസ്റ്റിക് ആയിരുന്നു. അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് പലപ്പോഴും കമന്റബിൽ ആയി തോന്നി. നായകന്റെ മുന്നിൽ നിൽക്കുമ്പോഴും തന്റെ ജാതിയിൽ പെട്ടവരുടെ മുന്നിൽ നിൽക്കുമ്പോഴും പലപ്പോഴും അടിച്ചമർത്തലിൽ പെടുമ്പോഴും പോലീസ് എന്ന പവർ ഒന്നിനും ഉപകരിക്കാതെ നിസ്സഹായാനായി നിൽക്കുമ്പോഴും ബാക്കി ഉള്ളവരിൽ നിന്നും ജ്വലിച്ചു നിൽക്കുകയാണ് കുമുദ്. മനോജ്‌ പഹ്വ ആയുള്ള കോമ്പിനേഷൻ സീനുകൾ എല്ലാം ജാദവ് എന്ന കഥാപാത്രത്തെ മാത്രമേ നമ്മൾ കാണുന്നുള്ളൂ. അത്രമേൽ മനോഹരം.

മനോജ്‌ പഹ്വയുടെ ബ്രഹ്മദത് സിനിമയുടെ ഒരു കീ പോയിന്റ് ആണ്. നാടിന്റെ ഹാർമണി ഇല്ലാതാക്കരുത് എന്ന് പറയുന്ന സീനുകൾ എല്ലാം ആ കഥാപാത്രത്തിന്റെ സ്വാർത്ഥതയും ഗ്രേയ്‌ ഷെയ്ഡും എല്ലാം കൃത്യമായി വിളിച്ചോതുന്നവ ആയിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നീക്കം ആ കഥാപാത്രത്തിൽ കൂടി ഉണ്ടാകുന്നതും ഒരു ഞെട്ടലോടെയേ നമുക്ക് വീക്ഷിക്കാൻ കഴിയൂ.. അർഹിക്കുന്ന ശിക്ഷ ലഭിച്ചു കഴിഞ്ഞും തന്റെ ക്ഷത്രിയ ജാതിയുടെ ഹുങ്ക് മനസ്സിൽ വെച്ചു മറ്റുള്ളവരെ ചെറുതായി കാണുന്ന ബ്രഹ്മദത് നല്ലൊരു ക്യാരക്ടർ ആർക് ആയിരുന്നു.

സയാനി ഗുപ്തയുടെയും ദളിത് നേതാവായി അഭിനയിച്ച നടന്റെയും പ്രകടനം ഗംഭീരം തന്നെ. സയാനിയുടെ മുഖഭാവങ്ങൾ പോലും ആ കഥാപാത്രത്തെ എത്രമാത്രം മനസ്സിലാക്കിയാണെന്ന് വ്യക്തമാകും.

നായകൻ ആയ ആയുഷ്മാൻറെ പ്രകടനം ഇവരിൽ നിന്നൊക്കെ താഴെ ആകാനുള്ള കാരണമായി തോന്നിയത് ഒരു സൊല്യൂഷൻ കാണാനുള്ള ആളെയാണ് നായകനെ അവതരിപ്പിച്ചിരിക്കുന്നത്. അയാളുടെ POV യിൽ കൂടെ കഥ നടക്കുന്നത് ആയിട്ട് പോലും കോൺസ്റ്റബിളിന്റെ അനിയത്തിയോട് ഒരു റിവീലേഷൻ നൽകുന്ന സീൻ ഒഴികെ കാര്യമായി അഭിനയിച്ചു ഫലിപ്പിക്കാൻ ആയുഷ്മാനു ഒന്നും ലഭിച്ചില്ല. മറ്റുള്ളവർ പവർഫുൾ ആയി അഭിനയിക്കുന്നിടത്ത് ഒരു ബ്ളാങ്ക് ഫീൽ വന്നിരുന്നു.

Article 15 എടുത്ത് നായകൻ എല്ലാവരും കാണുന്ന തരത്തിൽ ഒട്ടിക്കുന്ന സീൻ, കുമുദ്-മനോജ്‌ കോമ്പിനേഷൻ സീനുകൾ തുടങ്ങി ഒരുപാട് വൗ മൊമെന്റ്‌സ്‌ വരുന്നുണ്ട്, അതേപോലെ Ugly Truths. കാസ്റ്റും സബ് കാസ്റ്റും എല്ലാമായി നമ്മുടെ രാജ്യം സിനിമയിലെ സെപ്റ്റിക് ടാങ്ക് പോലെ മലിനമാണ് എന്ന് വ്യക്തമായി പറയുന്നുണ്ട് സിൻഹ.

🔥The Bad – ഒരു White Savior ഒറ്റയ്ക്ക് പട പൊരുതി ജയിക്കുന്ന സിനിമ ആയും കാണാം. ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്നവ ആണോ ഇവയൊക്കെ എന്നൊരു മറുചോദ്യം സിനിമ നേരിടുന്നുണ്ട്. സിനിമാറ്റിക് ലിബർട്ടി എടുത്തു ഒരു ഹാപ്പി എൻഡിങ് നൽകി സിനിമയുടെ മൂഡ് കുറച്ചു നഷ്ടപ്പെടുത്തുന്നുണ്ട്. യഥാർത്ഥ കഥയിൽ മൂന്നാമാതോരു പെൺകുട്ടി ഇല്ലാ എന്നിരിക്കെ, “ഞങ്ങളുടെ” കൂട്ടത്തിൽ നിന്നൊരാൾ “അവർക്കായി” പോരാടുന്നു എന്നൊരു തോന്നൽ സിനിമ ഉണ്ടാക്കുന്നു എന്നതും സത്യമാണ്. ദളിത് നേതാവിന് നൽകിയ സീനുകളും സ്ഥിരം മരണം വരിക്കാൻ വിധിക്കപെട്ട അവരുടെ ഭാവിയും ഒക്കെ ഒന്ന് മാറ്റിപിടിച്ചാൽ വളരെ നന്നായേനെ. സിനിമ കഴിഞ്ഞാലും “അവർ” എന്നൊരു ചിന്ത അല്ലാതെ “നമ്മൾ” എന്ന് ചിന്തിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നത് ഒരു ചോദ്യമായി ഉയരുന്നു.

🔥Engaging Factor – സ്ഥിരമായ ഒരു പേസിങ് ആണ്. ഒട്ടും ബോറടി ഇല്ലാതെ എൻഗേജിങ് ആയി തന്നെ ഈ സിനിമ കാണാനായി.

🔥Last Word – പണ്ടൊക്കെ പുസ്തകങ്ങളിലും ആർട്ട് ഹൌസ് സിനിമകളിലും മാത്രമായി ഒതുങ്ങിയ ഒരു വിഷയം മുഖ്യധാരാ സിനിമയിൽ പ്രേക്ഷകർക്ക് സുപരിചിതനായ ഒരു നടനെ നായകനാക്കി ഇറക്കി ഒരു വിപ്ലവം സൃഷ്ടിക്കുകയാണ് സിൻഹ. ചില കുറവുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്, ഇതേപോലുള്ള സിനിമകൾ ഇനിയും ഇറങ്ങിയാൽ ആ കുറവുകൾ നികന്നു പോകാവുന്നതേയുള്ളൂ..അതിനാൽ തന്നെ ആഘോഷിക്കപ്പെടേണ്ട ഒരു സിനിമ.

🔥Verdict – Very Good