MCU വിന്റെ ടൈം ലൈൻ കളഞ്ഞു കുളിച്ച സിനിമയാണ് Spiderman Home Coming എന്നൊരു ആരോപണം ഒക്കെ ഉണ്ടായിരുന്നു എങ്കിലും അടുത്തൊരു സ്‌പൈഡർമാൻ സോളോ സിനിമയ്ക്കായി കാത്തിരുന്നവരാണ് ഭൂരിഭാഗവും. ഇവിടെ ടോണിയുടെ ലെഗസി ആയി സ്‌പൈഡർമാനെ മാറ്റുക എന്നൊരു ലക്ഷ്യം കൂടി മാർവലിന്റെ മുന്നിലുണ്ട്. താനോസ് മാച്ചുകളഞ്ഞ പാതി ജനസംഖ്യ വർഷങ്ങൾക്കു ശേഷം തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന ടൈം/age കണ്ഫ്യൂഷന് ആദ്യമേ തന്നെ ഉത്തരം നൽകിയാണ് FFM തുടങ്ങുന്നത്. സോണിയുടെ അധീനതയിൽ ഉള്ള പ്രോഡക്റ്റ് ആയതിനാൽ multiverse നെ പറ്റിയുള്ള പരാമർശങ്ങളും സിനിമയിൽ വന്നു പോകുന്നുണ്ട്. വേണേൽ ഇതിൽ നിന്നും അവർ അനിമേഷൻ ഇറക്കും. ആർക്കറിയാം.

🔥The Good – സിനിമയേക്കാൾ നമുക്ക് ഇഷ്ടപ്പെടുക mid and post credit സീനുകൾ ആയിരിക്കും. പറയാൻ കാരണം അത് നൽകുന്ന ആകാംക്ഷ വളരെ വലുതാണ്. കോമിക് വായിച്ചവർക്ക് സിവിൽ വാറിന്റെ സ്റ്റോറി ലൈനിൽ സൂപ്പർ ഹീറോ റിവീലേഷന്റെ കഥയൊക്കെ ഓർമ വരാം. പക്ഷെ ആ ടൈം ലൈൻ ഒക്കെ മൊത്തത്തിൽ ഉടച്ചു വാർത്തതിനാൽ ഇനിയുള്ള MCU ചിത്രങ്ങൾ ആകാംക്ഷ നൽകും. ഒരുപാട്..

ടോണിയുടെ റെഫറൻസുകൾ സിനിമയിൽ ഒരുപാട് വന്നു പോകുന്നുണ്ട്. മരണശേഷവും ഞാൻ ഹീറോ തന്നെ എന്നൊക്കെയുള്ള ലൈൻ ഒക്കെ കോരിത്തരിപ്പും കയ്യടിക്കാനുള്ള ഊർജവും നൽകുന്നുണ്ട്. അതേപോലെ ക്യാപ്റ്റന്റെ ഷീൽഡ് എറിയുന്ന വിദ്യയെ പൊക്കിപ്പറഞ്ഞുകൊണ്ടുള്ളതും. ഇതുപോലുള്ള കുഞ്ഞു കുഞ്ഞു സീനുകൾ രസിപ്പിക്കുന്നു എന്നതാണ് ഹൈലൈറ്റ്. ഇതേപോലുള്ള രംഗങ്ങൾ അടിക്കടി വന്നുപോകുന്നു.

ഗ്രാഫിക്സ്, BGM തുടങ്ങി ഡിഫോൾട്ട് ആയി നന്നാവുന്ന സംഗതികൾ ഇവിടെയും നന്നായി തന്നെ പോകുന്നുണ്ട്. ഒട്ടും ബോറടിക്കാതെ മുഴുവൻ സമയവും എൻജോയ് ചെയ്തു കണ്ടിരിക്കാം എന്നത് എല്ലാ സിനിമയും നമുക്ക് ഓഫർ ചെയ്യുന്ന സംഗതി അല്ലല്ലോ, അതിനാൽ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു.

🔥The Bad – മിസ്റ്റീരിയോ ഒരു വില്ലൻ ആണെന്ന് അറിയാത്തവർ ആരുമില്ല. അതിപ്പോൾ ജെക്ക് അല്ല നെഗറ്റീവ് വേഷം ചെയ്യാത്ത സാക്ഷാൽ ടോം ഹാങ്ക്സ് ആ കഥാപാത്രത്തെ അവതരിപ്പിച്ചാലും അയാൾ അവസാനം വില്ലൻ ആകുമെന്ന് ഊഹിക്കാൻ പറ്റും. ആ റിവീലേഷൻ ഉണ്ടാകും എന്നുറപ്പുള്ളതിനാൽ അത്രയും നേരം അയാളെ ചുറ്റിപറ്റി കഥ കൊണ്ടുപോകുന്നത് നന്നായി തോന്നിയില്ല. വില്ലന്റെ ഇന്റൻഷനും മൊഡ്യൂസ് ഓപറേണ്ടിയും വ്യത്യസ്തമായ ഒന്നായതിനാൽ ഈ കുറവുകൾ കാര്യമായി ബാധിക്കില്ല. പക്ഷെ വില്ലന്റെ പതനം അസ്സൽ ബോറായി തോന്നി. He deserves Better!

🔥Engaging Factor – Trust me! It was an absolute fun through out! തുടങ്ങുന്നതും ഇടവേള വരുന്നതും അവസാനിക്കുന്നതും ഒന്നും അറിയില്ല.

🔥Last Word – പക്കാ എന്റർടൈനർ! രണ്ടു മണിക്കൂർ ചിരിച്ചു ആസ്വദിച്ചു കാണാവുന്ന കിടിലം പടം. വ്യക്തിപരമായി ഒരുപാട് ഇഷ്ടപ്പെട്ടു.

🔥Verdict – Good