ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാം പടി കമിങ് ഓഫ് ഏജ് ഴോണറിൽ എന്തൊക്കെയോ ചെയ്യാൻ നോക്കി ഒന്നും ആകാതെ പോയ ഒരു സിനിമ എന്ന ഫീലാണ് നൽകിയത്. ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കുന്ന ഒരു കൂട്ടം കൗമാരക്കാരുടെ കഥയിൽ സൂപ്പർ മെഗാ താരങ്ങളുടെ കാമിയോ റോളുകൾ നമുക്ക് കാണാം. സബ് പ്ലോട്ടുകൾ കൊണ്ട് സമ്പന്നമായ സിനിമയുടെ നീളം പലപ്പോഴും ക്ഷമ പരീക്ഷിക്കുന്നുമുണ്ട്.

The Good – പുതിയ അഭിനേതാക്കൾ ധാരാളം ഉള്ള സിനിമ ആണെങ്കിലും ആരുടേയും അഭിനയം മോശമായി തോന്നിയില്ല. പ്രധാനമായും രണ്ടു പേരിൽ കൂടിയാണ് കഥ നീങ്ങുന്നത്, അവരുടെ കൂട്ടുകാരും ശത്രുക്കളും ആയി അഭിനയിച്ച ഏവരും നന്നായിരുന്നു. പശ്‌ചാത്തല സംഗീതം വളരെ നന്നായി തോന്നി. മമ്മൂക്കയുടെ റോൾ പക്കാ ക്ലിഷേ ആണേലും ആള് സ്റ്റൈലിഷ് ആയിരുന്നു.

The Bad – നാടകീയത തോന്നിപ്പിക്കുന്ന, തികച്ചും കോമഡി ഫീൽ ഉണ്ടാക്കുന്ന സീരിയസ് ഡയലോഗുകൾ ആണ് സിനിമയുടെ പ്രധാന പോരായ്മ. ക്ലൈമാക്സ് സീനുകൾ ഒക്കെ മമ്മൂട്ടിയുടെ പ്രകടനം നന്നായാൽ കൂടി ഡയലോഗുകൾ മൂലം കൾട്ട് ഫീൽ ആവുകയാണ്. അഹാനയുടെ പ്രകടനവും മേക്കപ്പും നല്ല ഏച്ചുകെട്ടൽ ഫീൽ ചെയ്യിച്ചു. പ്രിത്വിയുടെ നാടക മോഡൽ ഡയലോഗിൽ നിന്നുള്ള തുടക്കം കാണുമ്പോൾ തന്നെ ഒരു അപാകത ഫീൽ ചെയ്തു എങ്കിലും പിന്നീട് ട്രാക്കിൽ ആകുന്ന സിനിമയിൽ ആവശ്യത്തിനും അനാവശ്യത്തിനും പാട്ടുകൾ വന്നു മൂടുകയാണ്.

Redemption സീനുകൾ ഒക്കെ ഒട്ടും എഫക്ടീവ് ആകാതെ പോകുന്നതും വലിച്ചു നീട്ടിയ തിരക്കഥയും മറ്റുമായി രണ്ടാം പകുതിയും കാര്യമായി ഒന്നും ഓഫർ ചെയ്യുന്നില്ല. ഒരുപാട് അനാവശ്യ സീനുകൾ ഉള്ളതായി അനുഭവപ്പെട്ടു. മമ്മൂട്ടിയുടെ റോൾ ഒരു കൾട്ട് ആണ്. ടിയാന്റെ പഠിപ്പിക്കൽ ഒക്കെ ഡിജിറ്റൽ റിലീസിന് ശേഷം ട്രോൾ ആയി മാറാനുള്ള വകുപ്പുണ്ട്. കൂടെ ആര്യയുടെ കൊടി കുത്തൽ ഒക്കെ എന്തിനാണ് എന്നൊരു ചോദ്യവും ഉയരാം.

Engaging Factor – നന്നായി ഒന്ന് വെട്ടിച്ചുരുക്കി എങ്കിൽ കുറെ സമയം ലാഭിക്കാൻ പറ്റിയേനെ എന്നൊരു ഫീൽ ഉണ്ടായിരുന്നു.

Last Word – മലയാളികളുടെ ടോക്സിക് മസ്‌ക്കലിനിറ്റി, ആൽഫാ മെയിൽ ആറ്റിട്യൂട് ആഘോഷം എന്നൊക്കെ പറഞ്ഞു ആരേലും വിവാദമുണ്ടാക്കി ഹിറ്റടിച്ചാൽ നല്ലത്. ഈ കോളനിയിൽ നിന്ന് വരുന്നവരൊക്കെ ചുമ്മ അലമ്പുണ്ടാക്കി സർക്കാർ സ്കൂളിന്റെ പേര് കളയാനായി ഉള്ളവർ ആണെന്നൊക്കെ ഇന്നും പറയുന്നത് അത്ഭുതം തോന്നി. എന്തായാലും ടിപ്പിക്കൽ ക്ലിഷേയും സിനിമാറ്റിക് ഗിമ്മിക്കും അല്ലാതെ യാതൊന്നും കണ്ടില്ല. സമയം കളയാൻ വേണേൽ തല വെയ്ക്കാം.

Verdict – Below Average