മലയാളസിനിമയിൽ ഇനി ലഹരി മരുന്നിനു അടിമപ്പെടുന്നതിന്റെ ബോധവത്കരണം വിഷയം ആക്കിയുള്ള സിനിമകളുടെ ചാകര ആകും. പതിനെട്ടാം പടിയിൽ ഇത് തന്നെ ആയിരുന്നു. അടുത്ത സിനിമയ്ക്ക് കയറിയപ്പോൾ അതാ മറ്റൊരു ഭയാനക വേർഷൻ. സാമൂഹിക അവബോധം നല്ലതാണ്. പക്ഷെ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ, സിനിമാക്കാർ നല്ല കാര്യം പറയുന്നത് പലപ്പോഴും ഉഴപ്പൻ മട്ടിലാണ്. ഡ്രഗ്സ് ഉപയോഗം ആപത്താണ് എന്ന തീമിൽ വരുന്ന സിനിമകളുടെ അവതരണം ഒക്കെ മഹാബോർ ആയിരിക്കും. എന്നാൽ കിളി പോയി, ഡബിൾ ബാരൽ, ഇടുക്കി ഗോൾഡ്, അർജുൻ റെഡ്ഢി പോലുള്ള സിനിമകൾ നല്ല സ്റ്റൈലിഷും. ഇതൊക്കെ കണ്ടു അതൊക്കെ ട്രൈ ചെയ്യുന്നവർ ഉണ്ടോയെന്നറിയില്ല, അത്രയ്ക്ക് ബുദ്ധി ഇല്ലാത്തവർ എന്റെ സർക്കിളിൽ ഇല്ല. അപ്പോൾ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ KK രാജീവിന്റെ 4 എപ്പിസോഡുള്ള ഒരു സീരിയൽ ആണ് എവിടെ?

🔥The Good – ഒരുപാട് ആലോചിച്ചു ഈയൊരു ഭാഗത്തു എന്ത് എഴുതണം എന്ന്. ഇതേവരെ ഒന്നും കിട്ടിയിട്ടില്ല. Stay Tuned…

🔥The Bad – സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രമാണ് ലീൻ സക്കറിയ എന്ന നായകൻ. അത് അവതരിപ്പിച്ച നടന്റെ മോശം പ്രകടനം സിനിമയുടെ പ്രധാന രംഗങ്ങളുടെ ഭംഗി തന്നെ ഇല്ലാതാക്കി എന്ന് പറയാം. ഒരു സബ് പ്ലോട്ട് പോലെ പറയുന്ന അയാളുടെ പ്രണയകഥയ്ക്ക് സിനിമയുടെ യഥാർത്ഥ കഥയുമായി ഒരു ബന്ധവും ഇല്ല. കുറേ അനാവശ്യ സീനുകൾ വന്നു പോകുന്നു.

ഒരു അന്വേഷണ മൂഡിൽ എത്തുന്ന ഇടവേളയും രണ്ടാം പകുതിയുടെ ആദ്യവും ഒക്കെ കുറച്ചു എൻഗേജ്ഡ് ആക്കുന്നു eങ്കിലും പിന്നീട് സീരിയൽ തന്നെ ആയി മാറുന്നു. ബൈജുവിന്റെ കഥാപാത്രം ഒരു ആശ്വാസം ആയിരുന്നു. ക്ലൈമാക്സ് ഒക്കെ മഹാബോർ ആയെ തോന്നിയുള്ളൂ.

ഒരു സസ്പെൻസ് പടമാകും എന്ന് കരുതിയവർ ഒക്കെ ഈ സിനിമ കണ്ടു പടം ആകാതെ ഇരുന്നാൽ നല്ലത്. ആശാ ശരത്തിന്റെ ലൈവ് വീഡിയോ ഈ സിനിമയേക്കാൾ നന്നായിരുന്നു.

🔥Engaging Factor – Airtel Postpaid കണക്ഷൻ എടുത്താൽ Netflix, Amazon Prime എന്നിവ ഫ്രീയാണ്. ആവശ്യം വരും.

🔥Last Word – ഉദ്ദേശം നന്നായതു കൊണ്ട് മാത്രം കാര്യമില്ല. നല്ല മെസ്സേജ് ഉള്ള ബോറൻ പടം എന്ന ടാഗ് ആണ് ലക്ഷ്യം എങ്കിൽ ഓക്കെ.

🔥Verdict – ഇതുകണ്ട സങ്കടത്തിൽ ഞാൻ ലഹരിക്ക് അടിമപ്പെടാതെ ഇരിക്കട്ടെ!