സിനിമയ്ക്ക് വേണ്ടി ഒരുപാട് റിസർച് നടത്തിയിട്ടുണ്ട് എന്നത് വ്യക്തം ആണ്. കാലികപ്രസക്തിയുള്ള കാര്യങ്ങൾ സ്‌ക്രീനിൽ നിറയുമ്പോൾ നമ്മുടെ സ്‌കൂൾജീവിതം ഓർത്തു പോകും. ഞാൻ പഠിച്ച സ്കൂളിന്റെ PT മാസ്റ്റർ ഒരിക്കലും തന്റെ ജോലി ആത്മാർത്ഥമായി ചെയ്തിരുന്ന ഒരാളല്ല. അത് അന്ന് കുട്ടി ആയിരുന്ന എനിക്ക് മനസ്സിലായില്ല. 10 കഴിയും വരെ മാഷ് അതേ രീതി തുടർന്ന് കൊണ്ടിരുന്നു. അതേപോലെ എത്ര സ്കൂളുകൾ, എത്ര മാഷുമാർ… അധ്യാപകർ തങ്ങളുടെ കടമ പൂർണ്ണമായും നിർവഹിച്ചാൽ ഓരോ തലമുറയും എത്രമേൽ മഹത്തരമാകും എന്ന് സിനിമ പറയുന്നു. പല പോയിന്റുകളും പവർഫുൾ ആണ്. ആഴത്തിൽ ചിന്തിപ്പിക്കുന്നവ ആണ്. പക്ഷെ ഇതൊക്കെ പറയാനായി സിനിമയിൽ ഓവർ ആയി സിനിമാറ്റിക് ലിബർട്ടി എടുത്തതിനാൽ… വിട്…ഇതുപോലുള്ള സിനിമകൾ കൂടുതൽ ജനങ്ങളിൽ എത്തിക്കാൻ ഇതേ വഴിയുള്ളൂ…

🔥The Good – വിദ്യ, അധ്യാപകർ, വിദ്യാർത്ഥികൾ, വിദ്യാലയം എന്നിവയുടെ പ്രാധാന്യം പറയുന്ന സിനിമയിൽ ഒരുപാട് കാലിക പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. പലതും ഫാക്ട് ആണ്. സിനിമ എന്ന മാധ്യമം ഇതുവരെ കൈകാര്യം ചെയ്യാത്ത വിഷയങ്ങൾ പറയുന്നുണ്ട്. പലതും കുറിക്ക് കൊള്ളൂന്നവയും ആണ്.

ജ്യോതികയുടെ പ്രകടനം നന്നായിരുന്നു. കതിർ എന്ന് പേരുള്ള ഒരു കുട്ടിപയ്യൻ ആയുള്ള സീനുകൾ യോഗമേ രസകരം ആയിരുന്നു. അതുപോലെ പശ്ചാത്തല സംഗീതം സിനിമയുടെ മൂഡിനോട് ചേർന്ന് നിന്നു ഒരു എനർജി ഫീൽ നൽകുന്നുണ്ട്.

നായികയുടെ മാസ് സീനുകൾ കൃത്യമായ അളവിൽ വന്നു ചേരുന്നുണ്ട്. അതൊക്കെ ആയൊരു ഫ്ലോയിൽ എൻജോയ് ചെയ്യാനും സാധിച്ചു.

🔥The Bad – ഒരു പ്രശ്നം-സൊല്യൂഷൻ, വീണ്ടും പ്രശ്നവും സൊല്യൂഷനും എന്നിങ്ങനെയുള്ള ടെംപ്ളേറ്റിൽ ആണ് കഥ നീങ്ങുന്നത്. എന്ത് പ്രശ്നം വന്നാലും നേരിടാൻ കഴിവുള്ള ആളാണ്‌ നായിക എന്ന് ആദ്യമേ ഫീൽ ചെയ്യുന്നതിനാൽ വലിയ ആകാംക്ഷ നൽകുന്നില്ല. പക്ഷെ ബോറടിക്കുന്നില്ല.

നായികയുടെ ബാക്ക്ഗ്രൗണ്ട് അറിഞ്ഞ ശേഷമുള്ള സീനുകൾക്ക് വലിയ ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിയുന്നില്ല. അതേ സമയം അച്ഛൻ-മകൾ ബന്ധം കാണിച്ചു സമർത്ഥമായി വേറേ റൂട്ടിൽ പോകുന്ന സംവിധായകൻ ക്ലൈമാക്സ് വളരെ ബലഹീനമായ ഒന്ന് തിരഞ്ഞെടുക്കുന്നു. ഓവർ ആയി സിനിമാറ്റിക് ലിബർട്ടി കല്ലുകടി ആകുന്നുണ്ട്. ഒരേപാട്ടിൽ എല്ലാം നന്നാക്കുന്ന, വിചാരിക്കുന്നത് എല്ലാം ഞൊടിയിടയിൽ നടക്കുന്നത് നമുക്ക് കാണാം. ഹരീഷ് പേരടിയുടെ വില്ലൻ റോൾ അസ്സൽ ബോർ ആയിരുന്നു.

🔥Engaging Factor – അനാവശ്യ സീനുകൾ ഒന്നും തന്നെയില്ലാത്ത ഒരു സിനിമയായി തോന്നി. അതിനാൽ തന്നെ ബോറിങ് ആയി ഒന്നും തന്നെ ഉണ്ടായില്ല. ഓവർ ആയുള്ള സിനിമാറ്റിക് സീനുകൾ ഒരു മടുപ്പ് നൽകിയേക്കാം.

🔥Last Word – വളരെ പ്രധാനപ്പെട്ട ഒരു വിഷയം കൈകാര്യം ചെയ്തു എന്നതിൽ ഈ ടീമിന് അഭിമാനിക്കാം.ഓൾഡ് മോഡൽ തമിഴ് സ്റ്റോറി ടെല്ലിങ് രീതി പിന്തുടർന്ന ഈ സിനിമ വലിയ മടുപ്പില്ലാതെ കണ്ടിരിക്കാം.

🔥Verdict – Watchable