Outdated ആയ ഒരു ഫോർമുലയാണ് ശുഭയാത്രിയിൽ നാം കാണുന്നത്. അതാണ്‌ സിനിമയുടെ ഏറ്റവും വലിയ പോരായ്മയും. പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് പടങ്ങളുടെ ലെവൽ ആയിപോയല്ലോ എന്ന് വരെ തോന്നിപ്പിച്ചേക്കാം ക്ലൈമാക്സ് കാണുമ്പോൾ, സമൂഹത്തിൽ ഒരുപാട് നന്മയുള്ള ആളുകളുണ്ട്. അവരിൽ ഒരാളുടെ കഥയാണ് സിനിമ ആക്കിയത്. പക്ഷെ അതിനു ഒരു തിരക്കഥ ഒരുക്കി സിനിമ ആക്കിയപ്പോൾ ഒരു സീരിയൽ നിലവാരം പോലെ ആയിപ്പോയി. അതിനാൽ തന്നെ തിയേറ്ററിൽ ഇരിക്കുക എന്നത് ദുസ്സഹമായിരുന്നു.

🔥The Good – നായകനായ മുഹമ്മദിനെ അവതരിപ്പിച്ച സിദ്ധിഖിന്റെ പ്രകടനം വളരെ നന്നായിരുന്നു. ടിയാന് യാതൊരു വെല്ലുവിളിയും ഇല്ലാത്ത റോൾ ആയിരുന്നു. ഒരു സീനിൽ പോലും ഏച്ചുകെട്ടലോ കൃത്രിമത്വമോ തോന്നിയില്ല. ഇന്ദ്രൻസ് എന്ന നടന്റെ നല്ല പ്രകടനത്തെ അഭിനന്ദിച്ചു കണ്ട് തന്നെ പറയുകയാണ്,അദ്ദേഹം വീണ്ടും ടൈപ്പ് കാസ്റ്റ് ചെയ്യാതെ ഇരുന്നാൽ കൊള്ളാം.

🔥The Bad – കൃഷ്‌ണനെ സഹായിക്കുന്ന മുഹമ്മദും കൃഷ്ണന്റെ കൊച്ചിനെ പരിപാലിക്കുന്ന ക്രിസ്ത്യൻ മിഷനറിയും ഒക്കെയായി മതസൗഹാർദത്തിന്റെ വാട്സാപ് വീഡിയോ കാണുന്നത് പോലെ ആയിരുന്നു സിനിമ. നല്ല പ്ലാസ്റ്റിക് ഫീൽ ആയിരുന്നു ഓരോ സീനിനും ഡയലോഗിനും. മുഹമ്മദ്‌ എന്ന നായകന്റെ എന്തും സഹിക്കുന്ന, ക്ഷമിക്കുന്ന, കാരുണ്യവാനും കരുണാമയനുമായാ സ്വഭാവം കാണിക്കനായി ആദ്യപകുതി മുഴുവൻ സംവിധായകൻ വലിച്ചു നീട്ടി നന്നായി ബോറടിപ്പിക്കുന്നുണ്ട്.

ഇടവേള കഴിഞ്ഞു സിനിമ തുടങ്ങുമ്പോൾ തന്നെ ദിലീപ് അനു സിത്താര ആയുള്ള ഒരു പാട്ട്, ലോജിക്കൽ അല്ലാത്ത ഒരു കാരണം മൂലമുള്ള അറസ്റ്റ് തുടങ്ങി അന്തിപ്പരമ്പരകൾ തോൽക്കുന്ന കഥയും കഥാസന്ദർഭങ്ങളും. പിന്നെ നായകൻ നന്മയുടെ പ്രതീകം ആയതിനാൽ പ്രതീക്ഷിക്കുന്ന ക്ലൈമാക്‌സും.

തുടക്കത്തിൽ സിറിയയിൽ ജിഹാദ് ചെയ്യാൻ പോയ ആളുകളുടെ മരണത്തിൽ നിന്നും പിന്നെ മുഹമ്മദിലേക്ക് കഥ തിരിയുമ്പോൾ ആരായാലും ഒന്നോർക്കും..എന്തിനായിരുന്നു സിറിയയും ജിഹാദും ഒക്കെ എന്ന്.. കുറച്ചു പ്രൊ മുസ്ലിം ഡയലോഗുകൾ സിനിമയിൽ കടത്തി വിടാനുള്ള എളുപ്പവഴി ആയിരുന്നു ആ സീനുകൾ. എന്തരോ എന്തോ…

🔥Engaging Factor – ഞാൻ മുൻപ് പറഞ്ഞത് പോലെ എയർടെൽ പോസ്റ്റ്പെയ്ഡ് കണക്ഷൻ എടുക്കുക. കൂടെ ഫ്രീയായി കിട്ടുന്ന നെറ്റ്ഫ്ലിക്സ്,ആമസോൺ പ്രൈം പിന്നെ ഒരു ഹെഡ്സെറ്റ് എന്നിവയുമായി തിയേറ്ററിൽ കയറുക. നല്ല എന്റർടൈൻമെന്റ് കിട്ടും.

🔥Last Word – നല്ല സന്ദേശങ്ങൾ നൽകുന്ന സിനിമകളുടെ അവതരണം മഹാബോർ ആകുമെന്നതിനു ഒരു ഉദാഹരണം കൂടി. അല്ലേലും സിനിമാക്കാർക്ക് നല്ല കാര്യങ്ങൾ അലസമായി പറയാനും ബാക്കിയൊക്കെ സ്റ്റൈലിഷ് ആയി പറയാനുമല്ലേ പറ്റൂ..ശുഭരാത്രി പേരുപോലെ തന്നെ നല്ല ഉറക്കം നൽകുന്ന ഒരു സിനിമ ആകുന്നു.

🔥Verdict – Below Average