ഒരു നാട്ടിൻപുറത്തു നടക്കുന്ന സാധാരണക്കാരുടെ കഥയാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ഈ സിനിമ. കെട്ടിട നിർമാണ തൊഴിലാളിയായ സുനിയുടെയും കൂട്ടുകാരുടെയും കഥ പറയുന്നത് രസകരമായിട്ടാണ്. ഒരു ദിവസം 1000 രൂപ കൂലി കിട്ടിയിട്ടും മദ്യപാനം മൂലം നേരാവണ്ണം കുടുംബം നോക്കാൻ കഴിയാത്ത ഇവർക്ക് മുന്നിൽ എളുപ്പത്തിൽ പണമുണ്ടാക്കാവുന്ന ഒരു മാർഗം വന്നെത്തുകയും അതിനു പിന്നിലുള്ള അപകടം മൂലം ജീവിതം തന്നെ മാറുകയും ചെയ്യുന്നതാണ് രണ്ടു മണിക്കൂറിൽ പറയുന്നത്.

🔥The Good – അഭിനേതാക്കളുടെ പ്രകടനം എല്ലാം നന്നായിരുന്നു.അധികം വലിച്ചിഴയ്ക്കാതെ രണ്ടു മണിക്കൂറിൽ സിനിമ ഒതുക്കിയതും ഇഷ്ടപ്പെട്ടു. ഒരേ പേസിൽ ഉള്ള ആഖ്യാനം എവിടെയും രസച്ചരട് മുറിക്കുന്നില്ല എന്നതിനാൽ ലാഗിംഗ് എവിടെയും അനുഭവപ്പെടുന്നില്ല.

🔥The Bad – ഒരു അപ്ഡേറ്റഡ് ആയ കഥയൊന്നുമല്ല സിനിമ ഓഫർ ചെയ്യുന്നത്. തൊണ്ണൂറുകളിൽ കണ്ട സിനിമകളുടെ ഒരു റിഹാഷ്‌ ഫീൽ സിനിമ നൽകുന്നതിനാൽ ആകാംക്ഷയൊന്നും പ്രേക്ഷകനില്ല. കുടുംബപ്രാരാബ്ദം, കള്ളുകുടി തുടങ്ങിയ വിഷയങ്ങൾ ഇന്നത്തെകാലത്തു സിനിമയ്ക്ക് വിഷയമാകുന്നത് അത്ര ഇന്ററസ്റ്റിംഗ് ഒന്നുമല്ല. ക്ലൈമാക്സ് ഒക്കെ ഊഹിക്കാൻ പറ്റും വിധം ആകുന്നതും ഇത്തരം സിനിമകളിൽ ക്ലൈമാക്സിൽ നായകൻ ദുശീലം മാറ്റണം എന്ന് നിർബന്ധം ഉള്ളതുമെല്ലാം ഒരു ചെറിയ വിരസത നൽകുന്നുണ്ട്, പുതുമയുള്ള ഒന്നുമില്ല എന്നൊരു ഫീൽ..

🔥Engaging Factor – മേല്പറഞ്ഞ കുറവുകൾ എല്ലാം തന്നെ സിനിമയിലുണ്ടെങ്കിലും വലിയ ബോറടി ഇല്ലാതെ കണ്ടിരിക്കാൻ സാധിക്കും. ക്ലൈമാക്സിനു മുമ്പുള്ള ഒരു പാട്ട് മാത്രമാണ് മിസ്‌പ്ലെസ് ആയി തോന്നിയത്.

🔥Last Word – ഒരു നല്ല കൊച്ചു സിനിമ. തിയേറ്ററിൽ തന്നെ കാണണം എന്നൊന്നും ഒരു നിര്ബന്ധവും ഇല്ല. ഇതുപോലുള്ള സിനിമകൾ വിജയിച്ചു ഇതേ ഫോർമാറ്റിൽ തന്നെ കൂടുതൽ സിനിമകൾ വന്നാൽ മലയാളസിനിമ വളരുകയൊന്നുമില്ല. സമയമുണ്ടേൽ കാണാം. മുടക്കിയ പണത്തിനു വലുതായി നഷ്ടം തോന്നില്ല.

🔥Verdict – Mediocre