ബോളിവുഡ് സ്ഥിരമായി പിന്തുടരുന്ന ഇൻസ്പിരേഷണൽ ട്രൂ സ്റ്റോറികളുടെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി. റിലീസിന് മുൻപ് ഹൃതികിനെ കരിവാരി തേച്ചു അഭിനയിപ്പിച്ചു എന്ന പൊളിറ്റിക്കൽ കറക്ട്നെസ്സ് (പൊ.ക) ഫാൻസിന്റെ ആരോപണം കേട്ടപ്പോൾ തന്നെ ഇതിന്റെ റിവ്യൂവിനു മേൽ ഒരു ഹിപ്പോക്രസി പ്രതീക്ഷിച്ചതാണ്. പ്രതീക്ഷിച്ച പോലെത്തന്നെ പ്രമുഖരിൽ നിന്നും റിവ്യൂ വരുന്നു.

സൂപ്പർ 30 ഒരു നല്ല സിനിമയാണ്. ബോളിവുഡ് ക്ലിഷേകൾ വന്നു കുമിയുന്നു എങ്കിലും നല്ലൊരു മെസേജ് നൽകുന്ന നല്ല പ്രകടനം ഉള്ള നല്ലൊരു ഫീൽ നൽകുന്ന സിനിമ.

🔥The Good – അഭിനയിച്ച എല്ലാവരുടെയും പ്രകടനം വളരെ നന്നായിരുന്നു. ബീഹാറി ആക്സന്റ് കലർന്ന സംസാര ശൈലിയും ബോഡി ലാംഗ്വേജ് എല്ലാമായി ഹ്റിതിക് നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. കഥയുടെ പേസ് ഒട്ടും ബോറടിക്കാത്ത വിധത്തിൽ ആയിരുന്നതിനാൽ രണ്ടര മണിക്കൂർ എങ്ങനെ തീരുന്നു എന്ന് പോലും അറിഞ്ഞില്ല.

സിനിമയുടെ തീം സ്ഥിരം മോട്ടിവേഷൻ ആണെങ്കിൽ പോലും ക്ലൈമാക്സ് ഒഴികെയുള്ള ഭാഗങ്ങൾ ഒട്ടും നാടകീയമായി ഫീൽ ചെയ്തില്ല. പശ്ചാത്തല സംഗീതം സിനിമയുടെ മൂഡിനോട് ചേർന്ന് നിന്നു.

🔥The Bad – ക്ലൈമാക്സ് കുറച്ചു സങ്കീർണ്ണം ആക്കുക എന്ന സംഗതി ട്രൂ സ്റ്റോറികളിൽ പോലും കടന്നു വരുന്നു. ദങ്കലിനു ശേഷം കണ്ട ഓവർ ഡ്രാമ ക്ലൈമാക്സ് ഇതിലാണ്. അതായത് അത്രയും നേരം നന്നായി കൊണ്ടുവന്നു കലമുടയ്ക്കുന്ന രീതി. ആനന്ദ് സാറിനെ പോലുള്ളവർക്ക് ഇന്നും വധഭീഷണി ഉണ്ടെന്ന ഞെട്ടിക്കുന്ന കാര്യം പറഞ്ഞു നിർത്തുന്ന ഈ സിനിമയുടെ എൻഡിങ് ചിന്തിപ്പിക്കുന്നുണ്ട്. ആ ഒരു ഫാക്ടറിൽ ക്ലൈമാക്സിലെ കുറവുകൾ മറക്കാം.

🔥Engaging Factor – ആനന്ദിന്റെ ജീവിതം പറഞ്ഞു തുടങ്ങി 30 കുട്ടികളുടെ ഭാവി തന്നെ മാറ്റിയ കഥയിൽ ബോറടിക്കു ഇടമില്ല.

🔥Last Word – ഒരു നല്ല സിനിമ. ട്രൂ ഇൻസ്പിരേഷൻ കഥകൾ ഇഷ്ടപ്പെടുന്നവർക്ക് കാണാം. അല്ലാത്തവർക്കും നിരാശ നൽകില്ല എന്നത് മറ്റൊരു കാര്യം.

🔥Verdict – Good