ഡിസ്‌നിയ്ക്ക് കാശിനു ആവശ്യം ഉള്ളതുകൊണ്ടാണോ പഴയ ആനിമേഷൻ സിനിമകളുടെ ലൈവ് ആക്ഷൻ ഇറക്കുന്നത് എന്നൊരു ചോദ്യം ആർക്കും തോന്നാം. കാരണം ലയൺ കിങ്ങിന് ഒരു ലൈവ് ആക്ഷൻ ആവശ്യം ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. പഴയ ജനറേഷനും പുതിയ ജനറേഷനും ഒരേപോലെ കണ്ട സിനിമ ആയിരുന്നു ആനിമേറ്റഡ് ലയൺ കിംഗ്. 4K ആയും മറ്റും ആനിമേറ്റഡ് വേർഷൻ പലതവണ ഇറങ്ങിയിരുന്നു.

ലൈവ് ആക്ഷൻ ആയി ഇറങ്ങിയപ്പോൾ വലിയ മോശമല്ലാത്ത അനുഭവം സമ്മാനിക്കാൻ കഴിഞ്ഞു എന്നത് ആശ്വാസകരമാണ്. പല റിവ്യൂവിലും പറയുന്നത് പോലെ മോശം സിനിമയല്ല ഈ ലയൺ കിംഗ്. അതേപോലെ പകർത്തി എന്നൊരു കുറ്റം വേണേൽ പറയാം,പക്ഷെ മാറ്റം വരുത്തിയാൽ നൊസ്റ്റാൾജിയ ഫാൻസ്‌ അതും പറഞ്ഞു കടിച്ചു കീറും എന്നത് മറ്റൊരു വശം.

🔥The Good – വ്യക്തിപരമായി ചെറുപ്പത്തിൽ ആനിമേഷൻ വേർഷനിൽ കണ്ട സീനുകൾ ഒക്കെ ലൈവ് ആക്ഷനിൽ വന്നപ്പോൾ ഒരു സന്തോഷം തോന്നി. മനസ്സിൽ പതിഞ്ഞ ചിത്രങ്ങൾക്ക് മാറ്റം വരട്ടെ..പാട്ടുകൾ ഒക്കെ കേട്ടപ്പോൾ ഉണ്ടായ ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്തവ ആയിരുന്നു. പിന്നെ ഡിഫോൾട്ട് ആയി വരുന്ന മനോഹരമായ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ഒക്കെ സിനിമയുടെ പോസിറ്റീവുകൾ ആണ്.

🔥The Bad – ലയൺ കിങിന്റെ കഥയെ പിൻപറ്റി ഒരുപാട് സിനിമകൾ പല തരത്തിൽ നമ്മെ രോമാഞ്ചം കൊള്ളിച്ചതിനാൽ ഈ കഥയിൽ ഒരു എക്സിറ്റമെന്റ് ഘടകം ഇല്ല. ക്ലൈമാക്സ് സീനുകൾ അടക്കം നമ്മെ ആവേശം കൊള്ളിക്കാൻ ഒന്നും ഇല്ലാതെ പോയത് ഒരു കുറവായി മനസ്സിൽ തോന്നാം.

🔥Engaging Factor – 3D യിൽ നല്ലൊരു കാഴ്ച സമ്മാനിക്കുന്ന സിനിമ ആയതിനാൽ ഒട്ടും ബോറടിക്കില്ല. രണ്ടാം പകുതിയിൽ കുറച്ചു ഇഴച്ചിൽ ഫീൽ ചെയ്യും.

🔥Last Word – വീക്കെൻഡിൽ കുട്ടികളോട് ഒപ്പം കാണാൻ പറ്റിയ ഒരു നല്ല സിനിമ. പഴയ ആനിമേഷൻ സിനിമ ഇഷ്ടപ്പെട്ട ആളാണ്‌ ഞാൻ. എന്നിട്ടും നിരാശ തോന്നിയില്ല.

🔥Verdict – Watchable