മാറുമറയ്ക്കാനുള്ള അനുവാദത്തിനായി പോരാടിയ നങ്ങേലിയുടെ കഥ പറഞ്ഞു തുടങ്ങുന്ന സിനിമയിൽ പിന്നീട് നമ്മൾ കാണുന്നത് കാമിനിയെയാണ്. തന്റെ ചാനലിന്റെ ഒരു ഷോയ്ക്കു വേണ്ടി പ്രാങ്ക് വീഡിയോസ്‌ ചെയ്യുന്ന കാമിനിയ്ക്ക് നേരിടേണ്ടി വരുന്ന അവസ്ഥയാണ് ആടൈ പറയുന്നത്.

🔥The Good – ബ്ലാക്ക് ഹ്യൂമൗർ കലർന്ന് സിനിമയിൽ പറയുന്ന ഒരുപാട് കാര്യങ്ങൾ മൊത്തം സമൂഹത്തിനു മുന്നിൽ സംവിധായകന് പറയാനുള്ള കാര്യങ്ങൾ ആയി കണക്കാക്കാം. അതിൽ പല രാഷ്ട്രീയ സിനിമാ നേതാക്കൾ വരെ ഉൾപ്പെടുന്നുണ്ട്. ചില സർകാസ്റ്റിക് ഡയലോഗുകൾ വളരെ പവർഫുൾ ആയി തോന്നി.

ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ഗംഭീരം ആയിരുന്നു. രണ്ടാം പകുതിയിൽ ഒരു സ്ഥലത്തു നായികയെ കേന്ദ്രീകരിച്ചു മാത്രം കഥ നീങ്ങുമ്പോഴും പേസിങ് കുറയാതെ ബോറടിക്കാതെ കഥ നീക്കിയ വിധവും ഇഷ്ടപ്പെട്ടു. അമലാ പോൾ തന്റെ നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രം വളരെ നന്നായി അവതരിപ്പിച്ചു. യാതൊരു സഹതാപവും കാമിനിയോട് തോന്നുന്നില്ല എന്നതും ഒരു വിജയമാണ്.

🔥The Bad – കാമിനിയോട് സഹതാപം തോന്നാത്ത വിധം ആ ക്യാരക്ടർ ഡയമെൻഷൻ ഉള്ളതിനാൽ സെക്കൻഡ് ആക്ടിൽ നമുക്ക് സിമ്പതി തോന്നുന്നില്ല. ലോജിക്കലി ചിന്തിച്ചാൽ ഒരുപാട് ലൂപ് ഹോളുകൾ സിനിമയിൽ ഉണ്ട്, അത് ആലോചിച്ചു ഇരിക്കുമ്പോൾ ഒരു കൊട്ട ഉപദേശം ആയി വരുന്ന ക്ലൈമാക്സ് അസഹനീയം ആയിരിന്നു.

ക്യാരക്ടർ എക്‌സ്‌പോസിഷൻ നൽകി നൽകി ആദ്യ പകുതി നീങ്ങുമ്പോൾ എന്തിനു എന്നതിനുള്ള ഉത്തരം ആദ്യമേ ലഭിക്കുന്നു. അതിനാൽ തന്നെ സിനിമ പ്രഡിക്റ്റേബിൾ ആയിരുന്നു.

🔥Engaging Factor – രണ്ടു മണിക്കൂർ മാത്രമുള്ള സിനിമ. രസച്ചരട് മുറിയാതെ കഥ പറഞ്ഞാലും ഇടയ്ക്കിടെ അനാവശ്യ സീനുകൾ കടന്നു വരുന്നുണ്ട്.

🔥Last Word – നല്ലൊരു തുടക്കവും കഥാപാത്രങ്ങളും ഒക്കെയുണ്ടായിട്ടും ക്ലൈമാക്സ് ബലഹീനമായതിനാൽ മൊത്തം തകർന്ന ഒരു സിനിമയായി തോന്നി. ബ്ലാക്ക് ഹ്യൂമൗർ, സർക്കാസം ഇവയൊക്കെ ടോപ് നോച് ആയിരുന്നു എന്നത് വിസ്മരിക്കുന്നില്ല.

🔥Verdict – Mediocre