സിനിമയുടെ തുടക്കം തന്നെ ഞെട്ടിക്കുന്ന ഒരു രംഗമാണ്. ഒരു പെൺകുട്ടിയുടെ ജീവിതം തന്നെ മാറിമറിയുന്ന ഇരുന്നു സംഭവം. തുടർന്ന് ബോബി എന്ന നായിക നമ്മുടെ മുന്നിലേക്ക് എത്തുന്നു. ബോബിയുടെ ഒബ്സെഷൻ എന്താണെന്ന് കൃത്യമായി പറഞ്ഞു കൊണ്ട് നമ്മെ ബോബിയുടെ ലോകത്തേക്ക് സ്വാഗതം ചെയ്യുകയാണ് സിനിമ. സ്ത്രീകളെ അപായപ്പെടുത്തുന്ന പുരുഷന്മാരെ കുറിച്ചുള്ള ബോബിയുടെ ചിന്തകൾക്ക് പല ലയറുകൾ ഉണ്ടായേക്കാം. ബോബിയുടെ ചിന്തകളിലൂടെ മുന്നോട്ടു പോകുന്ന നമുക്ക് സിനിമ ഊഹിക്കാവുന്ന തരത്തിലാണ് പോകുന്നത്. പക്ഷെ ഇടവേളയിലും ക്ലൈമാക്സിലും ഒക്കെയായി ഒന്ന് സർപ്രൈസ് ചെയ്യാൻ സംവിധായകന് പറ്റുന്നുണ്ട്.

🔥The Good – കങ്കണയുടെ അഭിനയശേഷിയെ പറ്റി കൂടുതൽ പറയേണ്ട ആവശ്യം ഇല്ലല്ലോ, ബോബി ആയി തകർത്തു അഭിനയിക്കുകയാണ്.കോമഡി കലർന്ന രീതിയിൽ ആദ്യം ബോബി നമ്മെ രസിപ്പിക്കുന്നു എങ്കിൽ പിന്നീട് ബോബി നമുക്ക് ഒരുതരം വെറുപ്പ് തോന്നിപ്പിക്കുന്ന കഥാപാത്രമാകുന്നു. ഈ രണ്ടു ഡയമെൻഷനും കങ്കണ വളരെ നന്നായി പെർഫോം ചെയ്തിട്ടുണ്ട്.

രാജ് കുമാർ റാവുവിന്റെ കേശവ്,ശ്രാവൺ എന്നീ വേഷങ്ങൾ ഒരു സിനിമാറ്റിക് റോൾ ആയിരുന്നാലും അദ്ദേഹത്തിന്റെ പ്രകടനം മൂലം വളരെ നന്നായിട്ടുണ്ട്. ക്ലൈമാക്സ് സീനുകളിലെ നിസ്സഹായതയും മറ്റും വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ജിമ്മി ഷെർഗിലിനും അമൈറ ദസ്തറിനും അധികം സ്ക്രീൻ സ്‌പേസ് ഉണ്ടായിരുന്നില്ല. അമൃത പുരിക്ക് വളരെ നാളുകൾക്ക് ശേഷം ഒരു നല്ല വേഷം ലഭിച്ചു.

സിനിമയുടെ അവതരണം അതിഗംഭീരമായി അനുഭവപ്പെട്ടു. പശ്ചാത്തല സംഗീതം വരുന്ന ഇടങ്ങളൊക്കെ കിടു ആയിരുന്നു. ഒരുപാട് പോപ്പ് കൾച്ചർ റെഫറൻസുകൾ വന്നു നിറയുന്ന സീനുകൾ കിടു ആയിരുന്നു.

🔥The Bad – ഇൻഡീ-കൊറിയൻ സിനിമകൾ സ്ഥിരമായി കാണുന്നവർക്ക് ഇതേ തീമിലുള്ള സിനിമകളും അവയുടെ ഒഴുക്കും ഒക്കെ അറിയാൻ സാധിക്കും. അതിനാൽ തന്നെ ത്രില്ലർ ജോണറിൽ നീങ്ങുന്ന ഈ കഥ സിംപിൾ ആയി ഊഹിക്കാൻ കഴിയും. റിവീലേഷൻ സീനുകൾ വലിയ ഇമ്പാക്റ്റ് ഉണ്ടാക്കുന്നില്ല. ആ ഒരു പോയിന്റിൽ സിനിമ വലിയ സർപ്രൈസ് എലമെന്റ് വല്ലതും നൽകിയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായും ആഗ്രഹിക്കും. കാരണം സിനിമ കിടു ആണ്. പക്ഷെ എന്തോ ഒരു കുറവ് ഫീൽ ചെയ്യും.

🔥Engaging Factor – Guess What?? Kangana And Rajkumar Rao എന്നിവർ ഒരു സിനിമയിൽ.. അതും മുഴുനീള വേഷത്തിൽ.. ഒരു ഡാർക് കോമഡി സസ്പെൻസ് ത്രില്ലർ… ബോറടിക്കുന്നവൻ ജയ് ശ്രീരാം വിളിക്കട്ടെ!

🔥Last Word – ഒരു പ്രത്യേക മൂഡിലുള്ള പടം. നന്നായി എൻജോയ് ചെയ്തു. ബോബി എന്ന പേരിൽ വിജയ് ദേവരകൊണ്ട വെറുപ്പിച്ചു മനസ്സ് മടുപ്പിച്ചപ്പോൾ ബോബി ആയി കങ്കണ തൃപ്തിപ്പെടുത്തി. കൊള്ളാം!!!

🔥Verdict – Good