ഗുലെബാഗാവലിയുടെ സ്റ്റൈൽ ഓഫ് കോമഡി ഇഷ്ടപ്പെട്ട ഒരാളാണ് ഞാൻ. അതേ സംവിധായകന്റെ അടുത്ത സിനിമയും അതേ ഫ്ലേവറിൽ തന്നെ ആയിരിക്കുമല്ലോ,ഇത്തവണയും ഫാന്റസി കലർന്ന ഒരു ആഖ്യാനം ആണ് സിനിമയുടേത്. പുരാണത്തിൽ പറയുന്ന അക്ഷയപാത്രം തേടിയുള്ള രണ്ടു ഉടായിപ്പ് സ്ത്രീകളുടെ കഥയാണ് ജാക്ക്പോട്ട് പറയുന്നത്.

സൂര്യയും ജ്യോതികയും അഭിനയിച്ച മായാവി എന്ന സിനിമയിൽ ഒരു ഡയലോഗുണ്ട്, കിട്ടുന്ന കാശിനേക്കാൾ കൂടുതൽ അഭിനയിക്കുന്ന നടിയാണ് ജ്യോതിക എന്ന്. അതീ സിനിമയിൽ കറക്റ്റ് ആണ്. എജ്ജാതി ഓവർ ആക്ടിങ്. നമ്മുടെ റാംജി രാവ് സ്പീക്കിങ് തമിഴിൽ അരങ്കെട്ര വേളൈ ആയി എത്തിയപ്പോൾ മുകേഷിന്റെ റോൾ ജെണ്ടർ റിവേഴ്സൽ നൽകി രേവതിക്ക് നൽകിയപ്പോൾ മാഷ എന്നൊരു കിടു കഥാപാത്രം ഉണ്ടായല്ലോ, അത് പിന്നീട് ഗുലെബാഗാവലിയിലും വന്നിരുന്നു. മാഷാ മൂന്നാം തവണ വന്നത് നനഞ്ഞ പടക്കം പോലെ ആയിരുന്നു.

🔥The Good – ഒരേയൊരു പോസിറ്റീവ് മാത്രമേ ഈ സിനിമയ്ക്കുള്ളൂ..അതാണ്‌ ആനന്ദ് രാജ്. മാനസ്ഥൻ, മാനസ്ഥി എന്നീ രണ്ടു കഥാപാത്രങ്ങൾ. ഗംഭീര കോമിക് ടൈമിംഗ് ആയിരുന്നു പലയിടത്തും. സില്ക്കുവാർപട്ടി സിംഗത്തിന് ശേഷം മറ്റൊരു കിടു കഥാപാത്രം ആയിരുന്നു. എൻഡ് കാർഡിന് ശേഷം വന്ന സീനുകൾ രസകരം ആയി തോന്നി.

🔥The Bad – നായകന്മാർക്ക് കൊടുക്കുന്ന ആക്ഷൻ സീനുകൾ എന്തുകൊണ്ട് നായികമാർക്കും കൊടുത്തുകൂടാ എന്ന് ആർക്കും ചോദിക്കാം..പക്ഷെ അതൊക്കെ രസിക്കും വിധത്തിൽ ആകണ്ടേ? രാക്ഷസിയിൽ ജ്യോതിക ഒരു മിലിട്ടറി ഓഫീസർ ആയതിനാൽ ആ ഫൈറ്റ് സീൻ വല്യ പ്രശ്നം തോന്നിയില്ല. ഇതിൽ മൂന്നാലു ഫൈറ്റ് സീനുകൾ വരുന്നുണ്ട്. അറുബോർ എന്ന് പറയാതെ വയ്യ.

യോഗി ബാബു ഇനിയും സ്വയം ബോഡി ഷെമിങ് കോമഡി ചെയ്യാൻ ആണ് ഉദ്ദേശം എങ്കിൽ ഇദ്ദേഹം ഉള്ള സിനിമകൾ കാണണ്ട എന്ന് തീരുമാനിക്കേണ്ടി വരും. ഈ അവസ്ഥയിൽ യോഗി ബാബു ഇല്ലാത്ത സിനിമകൾ തന്നെ ഇറങ്ങുന്നില്ല. കർഷകരുടെ പ്രശ്നങ്ങൾ, സ്ത്രീകൾക്ക് നേരെയുള്ള ആക്രമണം എന്നിവയ്ക്ക് ശേഷം തമിഴിൽ കൂടുതലായി കണ്ടു വരുന്ന അടുത്ത സംഗതി ആണ് യോഗി ബാബുവിന്റെ ബോഡി ഷെമിങ്,ഇൻസൽട്ടിങ് കോമഡി. ഈ സിനിമയിൽ സഹിക്കാവുന്നതിലും അപ്പുറം ആണ്.

🔥Engaging Factor – വെറുപ്പിക്കലുകൾ ഉണ്ടെങ്കിലും ചുമ്മാ കണ്ടിരിക്കാം. പത്തു വെറുപ്പിക്കലിന് ഒരു നല്ല കോമഡി എന്ന നിലയിൽ വരുന്നുണ്ട്.

🔥Last Word – സ്ക്രൂബോൾ കോമഡി എല്ലാവർക്കും ദഹിക്കുന്ന ഒന്നല്ല. ഒരുപാട് പോപ്പ് കൾച്ചർ റെഫറൻസും സ്പൂഫും അതിനേക്കാൾ ഓവർ ആക്റ്റിംഗും (മനഃപൂർവം ആണെന്നെ) ഉള്ള ഈ സിനിമ ഈ ജോണർ ഇഷ്ടപ്പെടുന്നവർക്ക് മാത്രം സഹിക്കാൻ പറ്റുന്ന ഒന്നാണ്.

🔥Verdict – Average