Hobbs And Shaw കാണണം എന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് ഒരൊറ്റ ആഗ്രഹമേ ഉണ്ടാകൂ..നല്ല കിടിലൻ ആക്ഷൻ സീനുകൾ സിനിമയിൽ ഉണ്ടാകണം എന്ന്. അത് നൂറിരട്ടിയായി തിരിച്ചു നൽകുന്ന സിനിമയാണിത്. ജോൺ വിക്കിനെ പോലുള്ള ആക്ഷൻ ഒന്നും ഇതിൽ പ്രതീക്ഷിക്കണ്ട. പറക്കുന്ന കാറും ബീമാനവും ഒക്കെയായി ഒരു മ്യാരക പടം.

🔥The Good – ആക്ഷനും ഹ്യുമറും കൃത്യമായി മിക്സ് ചെയ്തു അവതരിപ്പിച്ച വിധം കിടു ആയിരുന്നു. statham – Johnson എന്നിവരുടെ വൺലൈനറുകൾ കിടു ആയിരുന്നു.അപ്രതീക്ഷിതമായി വന്ന ഗസ്റ്റ് അപ്പിയറൻസുകൾ കിടു ആയിരുന്നു, പിന്നെ മേലെ പറഞ്ഞ ഓവർ ദി ടോപ് ആക്ഷൻ സീനുകളും കൊള്ളാം. നല്ല അസ്സൽ കത്തി എന്നൊക്കെ പറയാമെങ്കിലും പ്രസന്റേഷൻ വളരെ നന്നായിരുന്നു.

🔥The Bad – Idris Elba ആണ് പ്രധാന എതിരാളി. രണ്ടുപേർക്കും കൂടി ഒറ്റ എൽബ എന്നൊക്കെ തോന്നിപ്പിക്കും വിധത്തിൽ സിനിമ തുടങ്ങിയാലും അവസാനം കൊണ്ടുപോയി കലമുടച്ച അവസ്ഥ ആയിരുന്നു. പ്രധാന വില്ലനെ കാണിക്കാതെ ഇനിയും ഈ സ്പിൻ ഓഫ് സീരീസ് മുന്നോട്ടു കൊണ്ട് പോകാനുള്ള ഉദ്ദേശം കണ്ടപ്പോൾ Everlasting Ride പോലെ ഇതും ഇനിയും നീണ്ടുപോകും എന്നുറപ്പായി.

🔥Engaging Factor – നല്ല കിടു ആക്ഷൻ എന്റർടൈനർ ആണ്. അതിനാൽ ബോറടി ഒന്നുമില്ല.

🔥Last Word – പ്രതീക്ഷിച്ചത് എന്താണോ അത് കിട്ടിയാൽ തൃപ്തി ആകുമെങ്കിൽ ഈ സിനിമയും ഒരു വിജയം ആണ്. നന്നായി ആസ്വദിച്ചു കണ്ട ഒരു ആക്ഷൻ സിനിമ. രണ്ടാഴ്‌ചയേ കഴിഞ്ഞാൽ ഈ സിനിമയേ പറ്റി ഓർക്കുക പോലുമില്ല എന്നത് വേറേ കാര്യം. Fast And Furious ൽ Hobbs And Shaw വന്നതിനു ശേഷമുള്ള സിനിമകൾ എത്ര എന്നു പോലും അറിയില്ല.

🔥Verdict – Watchable