സ്ത്രീവിരുദ്ധത സിനിമയിൽ വരുമ്പോൾ ചിലപ്പോഴൊക്കെ നല്ല രീതിയിൽ എൻജോയ് ചെയ്യാൻ പറ്റും.ലവ് രഞ്ജൻ സിനിമകളിൽ ഉള്ളതൊക്കെ ആണ് ഉദാഹരണം. അന്നേരം പൊ.ക ഒന്നും മനസ്സിലേക്ക് വരില്ല. പക്ഷെ വേറേ ചില സംവിധായകരുടെ സിനിമയിൽ സ്ത്രീവിരുദ്ധത കാണുമ്പോൾ അത് മുഴച്ചു നിന്നു ആസ്വദിക്കാനും പറ്റില്ല, മനസ്സിൽ പൊ.ക കടന്നു വരികയും ചെയ്യും. അത്തരത്തിൽ ഒന്നായിരുന്നു കുട്ടനാടൻ മാർപാപ്പ. മുഴുവൻ കാണാൻ പോലും തോന്നാത്ത ഒരു സിനിമ. അതേ സംവിധായകൻ വീണ്ടും മടുപ്പിക്കുന്ന സ്ത്രീ വിരുദ്ധ സീനുകളുമായി എത്തിയപ്പോൾ എന്തോ, ആസ്വദിക്കാൻ തോന്നിയില്ല. എനിക്ക് സീസണൽ ആയി മാത്രം പൊ.ക എന്ന പൊളിറ്റിക്കൽ കറക്ട്നെസ്സ് വരുന്നത് കൊണ്ടാകും.

🔥The Good – കിടിലൻ കോമഡി സീനുകൾ സിനിമയിലുണ്ട്. സിദ്ധിക്ക് അവസാനം പറയുന്ന അമ്മയുടെ കാര്യവും ധർമ്മജന്റെ ബില്യാർഡ്‌സ് ടേബിൾ ഊണ് മേശ ആക്കുന്ന സീനും ഗുണ്ടകളോടുള്ള ഏറ്റുമുട്ടലും അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊയ്ക്കോട്ടേ എന്ന ഡയലോഗും ഒക്കെ വളരെ നന്നായി തോന്നി. ഇടവേളയിൽ ആരും പടം നിർത്തി പോയില്ല എങ്കിൽ കൊച്ചു കൊച്ചു ട്വിസ്റ്റുകൾ രണ്ടാം പകുതിയിൽ വരുന്നുണ്ട്. അതിനൊക്കെ ഒരു ആനച്ചന്തം തോന്നി. ഇതൊക്കെ ഒരുപാട് നെഗറ്റീവുകൾക്ക് ഇടയിൽ വരുന്നതിനാൽ ഒരു ആശ്വാസം ആയിരുന്നു.

🔥The Bad – Dump ആയുള്ള ധാരാളം സീനുകളുടെ കമനീയ ശേഖരം ആയിരുന്നു ഈ സിനിമ. നായകൻ, നായിക, അച്ഛൻ, അമ്മ എന്നിവരുടെയൊക്കെ ഫ്ലാഷ്ബാക്ക് സീനുകൾ കണ്ടാൽ എഴുന്നേറ്റു ഓടാൻ തോന്നും. പലതവണ ഇടവേളയിൽ പോയാലോ എന്ന് ചിന്തിപ്പിച്ച സിനിമയാണിത്. ഹരീഷ് കണാരന്റെ ബോഡി ഷെമിങ് കോമഡികൾ ഒട്ടും ചിരിപ്പിക്കില്ല എന്ന് മാത്രമല്ല, അസഹനീയം ആയിരുന്നു, കൂടെ ഒരു മിസോജിനിസ്റ്റിക് പെണ്ണ് കാണൽ സീനും. നമിതയുടെ കിടിലൻ ഓവർ ആക്റ്റിംഗും കൂടെ ആകുമ്പോൾ സമ്പൂർണ്ണ പാക്കേജ് റെഡി. മറ്റൊരു അസഹനീയ കഥാപാത്രമാണ് ബൈജുവിന്റേത്. കഞ്ഞിയിലും ഓംലെറ്റിലും ലസ്സിയിലും എല്ലാം മദ്യം ഒഴിച്ച് ജീവിക്കുന്ന മദ്യത്തിന്റെ പരസ്യം ആയ അയാൾക്ക്‌ ഒരു മൊക്ക ഫ്ലാഷ്ബാക്ക് കൂടെ ആയപ്പോൾ തികഞ്ഞു.

🔥Engaging Factor – സിനിമയുമായി ബന്ധം ഇല്ലെങ്കിലും ധർമ്മജന്റെ സീനുകൾ കൊള്ളാം. അത് മാത്രമായി കണ്ടാൽ ബോറടിക്കില്ല.

🔥Last Word – ബിബിൻ നായകനായി സിനിമ വരുന്നത് കാണുമ്പോൾ സന്തോഷം ആണ്. എല്ലാം തിയേറ്ററിൽ തന്നെ പോയി കാണുന്നുമുണ്ട്. പക്ഷെ ഇമ്മാതിരി സിനിമകൾ അധികം വന്നാൽ ഉള്ള ഇഷ്ടം പോയിക്കിട്ടും.

🔥Verdict – Below Average