വിജയ് ബാബുവിന്റെ സംഭാഷണത്തിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. ആടിന്റെ അതേ ടീമിലെ അംഗങ്ങളുടെ ഒരു സിനിമ. ഫ്രൈഡേ ഫിലിം എക്സ്പെരിമെന്റിന്റെ ആദ്യ സിനിമ. ഡബിൾ മീനിങ് ഒന്നുമില്ലാതെ, സിറ്റുവേഷണൽ കോമഡികൾ കൊണ്ട് ചിരിപ്പിക്കുന്ന ഈ സിനിമ ഒരു വൺ ടൈം വാച്ച് ആണ്. വിജയ് ബാബു അവതരിപ്പിച്ച കഥാപാത്രം ഒരുപാട് ഇഷ്ടപ്പെട്ടു.

🔥The Good – കോമഡി എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. ഇവിടെ ഓൾമോസ്റ്റ് എല്ലാ കഥാപാത്രങ്ങൾക്കും നമ്മെ ചിരിപ്പിക്കാൻ കഴിഞ്ഞു എന്നത് ഒരു വൻ പോസിറ്റീവ് ആണ്. സൈജു കുറുപ്പ്, ഇന്ദ്രൻസ്, സാബുമോൻ, വിജയ് ബാബു,ഇർഷാദ് തുടങ്ങി എല്ലാവരും തന്നെ കിടു ആയിരുന്നു.

കഥയിൽ വന്നു ചേരുന്ന സാഹചര്യങ്ങൾ കൂടാതെ ഇടയ്ക്കിടെ ടീവിയിൽ വരുമാന ന്യൂസ്‌ സ്ക്രോളിംഗ് വരെ കിടു ക്രിയേറ്റിവിറ്റി ആയിരുന്നു. ഒരുപാട് കഥാപത്രങ്ങൾ വന്നുപോകുന്ന ഒരു സിനിമയാണ്. അതൊന്നും ഒരിക്കൽ പോലും മുഷിച്ചിൽ ഉണ്ടാക്കുന്നില്ല.

സിനിമയുടെ കൃത്യമായ ട്രാക്കിലേക്ക് ഏതാണ് ഏതാണ്ട് 20 മിനിറ്റ് എടുക്കുന്നുണ്ട്.പിന്നീട് അവസാനിക്കുന്നത് വരെ സമയം പോകുന്നത് പോലും അറിയുന്നില്ല.

🔥The Bad – പ്രത്യേകിച്ച് ഒന്നുമില്ല. ലോജിക് ഒന്നും നോക്കാതെ കണ്ടിരിക്കാവുന്ന ഒരു സിനിമയാണ്. കോമഡികൾ പലതും വർക്ഔട്ട് ആകുന്നു എങ്കിലും പൂർണ്ണമായി ഒരു തൃപ്തി നൽകാൻ സിനിമയ്ക്ക് കഴിയാതെ പോയി എന്ന് ഫീൽ ചെയ്യും.

🔥Engaging Factor – ആദ്യത്തെ 20 മിനുട്ട് കഴിഞ്ഞു കഥ ട്രാക്കിലേക്ക് എത്തിയാൽ പിന്നെ അടിപൊളിയാണ്. കുറേ ആളുകൾ വരുന്നു, കോമഡി വർക്ഔട്ട് ആകുന്നു.

🔥Last Word – ഈ സിനിമ വിജയിച്ചു എങ്കിൽ ഇനിയും ഇതുപോലുള്ള എക്സ്പെരിമെന്റസ് ഫ്രൈഡേ ഫിലിമിന്റെ ഭാഗത്തു നിന്നും ഉണ്ടാകും. വിജയിക്കട്ടെ! നമുക്ക് സമയധന നഷ്ടം ഒന്നും ഉണ്ടാക്കുന്ന ഒരു സിനിമയല്ല ഇത്.

🔥Verdict – Watchable