വിദേശ സിനിമകൾ കാണുന്നത് നന്നായി കുറഞ്ഞതിന്റെ ഭാഗമായി ഒഴിവായതാകാം Point Blank. പക്ഷെ ഇതിന്റെ കൊറിയൻ റീമേയ്ക്ക് കണ്ടിട്ടുണ്ട്. കമലഹാസന്റെ സ്പാനിഷ് സിനിമകളുടെ പ്രേമം വീണ്ടും തമിഴിലേക്ക് എത്തിയപ്പോൾ, അതും വിക്രമിനെ നായകനായി എത്തിയപ്പോൾ ഒരു പ്രതീക്ഷ ഒക്കെ ഉണ്ടായിരുന്നു. ഉഴപ്പി എടുത്ത ഒരു സിനിമ ആയാണ് അനുഭവപ്പെട്ടത്.

🔥The Good – ജിബ്രാന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ഇല്ലായിരുന്നു എങ്കിൽ പണ്ടേ എഴുന്നേറ്റു പോകാൻ തോന്നും വിധത്തിൽ ആയിരുന്നു പേസിങ്. നാസറിന്റെ മകൻ അബി ഹാസൻ (ഹാസൻ എന്ന് തമിഴിലും ഹസ്സൻ എന്ന് ഇംഗ്ലീഷിലും പേരെഴുതി കാണിച്ചതിനാൽ എന്ത് വിളിക്കണം എന്ന് ഇപ്പോഴും സംശയം ആണ്) ന്റെ പ്രകടനം വളരെ നന്നായിരുന്നു. ആദ്യസിനിമ ആണെന്ന ഒരു തോന്നൽ ഉണ്ടാക്കുന്നതേയില്ല. അച്ചനെ പോലെ ഒരു മികച്ച നടനാകാൻ കഴിയട്ടെ!

🔥The Bad – കോൺഫ്ലിക്റ്റുകൾ കൃത്യമായി പ്രേക്ഷകനിൽ എത്തുമ്പോൾ ആണ് മാസ് സീനുകൾക്ക് ഒരു പഞ്ച് ലഭിക്കുക. നല്ല കിടു ലുക്കിലും സൗണ്ടിലും വിക്രം വന്നത് കൊണ്ട് മാത്രം ഒന്നും ആകാതെ പോകുന്നത് അതുകൊണ്ടാണ്. ആക്ഷൻ, ചെയ്‌സ് സീനുകൾക്ക് ഒരു ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിയുന്നില്ല. മാത്രമല്ല Why എന്നൊരു ചോദ്യം പലപ്പോഴായി സിനിമയിൽ വരുന്നുണ്ട്.അതിനൊന്നും തൃപ്തികരമായ ഒരു മറുപടി തരുന്നുമില്ല.

സാധാരണ സിനിമകളിൽ ക്ലൈമാക്സ് ആകുമ്പോൾ ഇതാണ് ക്ലൈമാക്സ് എന്നൊരു തോന്നൽ ഉണ്ടാകാറുണ്ട്.ഇവിടെ സിനിമ തീർന്നത് കണ്ടപ്പോൾ.. ഓഹോ, തീർന്നോ എന്നൊരു ഫീൽ ആയിരുന്നു. എഡിറ്റർക്ക് കാര്യമായ എന്തോ പ്രശ്നം ഉണ്ടെന്നു തോന്നുന്നു.

🔥Engaging Factor – അബി ഹാസൻ ആണ് സിനിമയിലെ യഥാർത്ഥ നായകൻ. ഒരു ഫുൾ വിക്രം സിനിമ പ്രതീക്ഷിച്ചു പോയവർക്ക് നിരാശ തോന്നാൻ കാരണം ഈ സിനിമ തന്നെയാണ്. അമ്മാതിരി മേക്കിങ് ആണ്. വിക്രമിന്റെ സീനുകൾ എങ്കിലും മര്യാദയ്ക്ക് നൽകിയാൽ മതിയായിരുന്നു.

🔥Last Word – ഒരുപാട് സ്പൂൺ ഫീഡ് ചെയ്യുന്നത് സംവിധായകന് ഇഷ്ടമല്ല എന്ന് തൂങ്കാവനം കണ്ടവർക്ക് അറിയാം.പക്ഷെ ഇവിടെ അത് ഓവറായി ചിന്തിച്ചു കളഞ്ഞു കുളിച്ച പോലെ തോന്നി.ഈ സിനിമയുടെ കഥ കൃത്യമായി പറയുന്നവർക്ക് മരുതനായകം DVD കമൽജി നൽകുന്നതായിരിക്കും.

🔥Verdict – Vishwaroopam 2