തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയുടെ ഫ്രഷ്‌നെസ്സ് അനുഭവിച്ചവർ അത് ആദ്യദിനം തന്നെ കണ്ടവർ ആണ്. വിനീത് ശ്രീനിവാസന്റെ അഭിനയത്തിന്റെ ഫാൻ അല്ല ഞാൻ. ടിയാന്റെ മറ്റുള്ള കഴിവുകൾ എല്ലാം ഇഷ്ടമാണ്. ട്രെയ്‌ലർ തിയേറ്ററിൽ കണ്ടപ്പോൾ നല്ല ഓവർ ആയി തോന്നിയതിനാൽ ആദ്യദിനം ഈ സിനിമ കണ്ടില്ല. അതൊരു നഷ്ടമായി തോന്നി.കാരണം എന്തെന്നാൽ ആദ്യദിനം കാണുന്ന ആ ഒരു ഫീൽ നഷ്ടപ്പെടുത്തിയല്ലോ എന്നോർത്ത്..പിന്നെ വിനീതിന്റെ കാര്യം, ടിയാൻ ഈ സിനിമയിൽ നന്നായി ചെയ്തിട്ടുണ്ട്, പൊടിക്ക് ഓവറായി തന്നെ ചെയ്യേണ്ട കഥാപാത്രം ആയതിനാൽ ഈ റോൾ പെർഫെക്റ്റ് ആയിരുന്നു. സിനിമ ആണെങ്കിൽ അത്യുഗ്രനും!

🔥The Good – മുഴുവൻ സിനിമ തന്നെ ഗുഡ് എന്ന കാറ്റഗറിയിൽ പെടുത്താം. കാരണം അജു വർഗീസിനെ മീശ വടിപ്പിച്ചു പ്ലസ് ടുക്കാരൻ ഒന്നും ആക്കാൻ നിൽക്കാതെ ഏകദേശം കൃത്യമായ പ്രായമുള്ള കുട്ടികളെ അഭിനയിപ്പിച്ചു,അവരിൽ ഒരാൾ പോലും മോശമാകാത്ത പ്രകടനം നൽകി, ഓരോ സീനും ഓർത്തോർത്തു ചിരിക്കാനുള്ള വകയൊരുക്കിയ ടീമിന് അഭിനന്ദനങ്ങൾ!

നർമ്മത്തിന് വേണ്ടി സീനുകൾ ക്രിയേറ്റ് ചെയ്യാതെ ഓരോ സാഹചര്യങ്ങളിലും ഹ്യൂമൗർ കൃത്യമായി പ്ലെയ്സ് ചെയ്ത സീനുകൾ ധാരാളം ഉണ്ട് സിനിമയിൽ. ആ സീനുകൾ ഒക്കെ ഓർത്തോർത്തു ചിരിക്കാനുള്ള വകയും നൽകുന്നുണ്ട്, വീണ്ടും കാണാൻ തോന്നിപ്പിക്കുന്നുമുണ്ട് സിനിമ.

സിനിമയുടെ മോണോലോഗുകൾ ആണ് ഹൈലൈറ്റ്. ഇത്രയും കൗണ്ടറുകൾ ഒറ്റ സിനിമയിൽ വന്നു ചേരുന്നതൊക്കെ ഈരണ്ട് കൊല്ലത്തിൽ ഇപ്പോഴാണ് കാണുന്നത്. ഡയലോഗുകൾ എഴുതിയ ആൾ എല്ലാവർക്കും ഒരേ ടോണിൽ തന്നെ സംഭാഷണങ്ങൾ നൽകി എന്നത് ഒരു കുറവായി തോന്നാത്ത വിധം സിനിമയുടെ ആഖ്യാനം പോകുന്നുണ്ട്. പാട്ടുകളും മറ്റും ഒക്കെ സിനിമയുടെ മൂഡിനോട് ചേർന്ന് തന്നെ നിൽക്കുന്നുണ്ട്. ജാതിക്കാ തോട്ടം എന്ന പാട്ട് കേട്ടമാത്രയിൽ തന്നെ ഇഷ്ടപ്പെട്ടു. അഭിനയിച്ച എല്ലാ കുട്ടികളും കിടു!

🔥The Bad – രണ്ടു തവണ കണ്ടിട്ടും കാര്യമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ഡിജിറ്റൽ റിലീസിന് ശേഷമുള്ള നിരൂപണസിംഹങ്ങളുടെ പോസ്റ്റുകൾക്കായി വെയ്റ്റിംഗ്.

🔥Engaging Factor – സിനിമ തുടങ്ങുന്നതും ഇടവേള വരുന്നതും അറിയില്ല, അതുപോലെ തീരുന്നതും അറിയില്ല. 0% ബോറടി!

🔥Last Word – നല്ല സിംപിൾ സിനിമ. നന്നായി എൻജോയ് ചെയ്തു. ഈവർഷം ഇറങ്ങിയവയിൽ നല്ല സിനിമകളുടെ കൂട്ടത്തിലെ ഒന്ന്.

🔥Verdict – Very Good