മലയാളസിനിമയിൽ കണ്ടുവരുന്ന ഒരു വിഭാഗമാണ് ഫീൽ ഗുഡ് ബോംബുകൾ. അതായത് സിനിമ കാണുമ്പോൾ നമുക്ക് നല്ല ഫീൽ നൽകുന്ന സിനിമകളെ പൊതുവെ പറയുന്നതാണല്ലോ ഫീൽ ഗുഡ് സിനിമകൾ എന്ന്. അതുപോലെ എന്റെ സിനിമയും ഫീൽ ഗുഡ് ആകണം എന്ന് കരുതി കൃത്രിമമായി ഉണ്ടാക്കുന്ന കഥാ സാഹചര്യങ്ങളും അതിഭീകരമാം വിധം നന്മയും കൂട്ടികുഴച്ചു ഉണ്ടാക്കി നൽകുന്ന സിനിമയാണ് അമ്പിളി.

വളരെയധികം കൃത്രിമം ഫീൽ ചെയ്യിക്കുന്ന കഥാപാത്രങ്ങൾ ആകുമ്പോൾ അത് അഭിനയിച്ചു ഫലിപ്പിക്കുന്നത് നല്ലൊരു നടൻ ആണെങ്കിൽ കൂടിയും അത് സ്‌ക്രീനിൽ മുഴച്ചു നിൽക്കും. സൗബിൻ എന്ന നടന്റെ വികലമായ അഭിനയത്തിന് സാക്ഷിയാകേണ്ടി വന്നു എന്നതാണ് ഏറ്റവും ഖേദകരം.

🔥The Good – ജോൺപോൾ എന്ന സംവിധായകന് നല്ല പാട്ടുകൾ തിരഞ്ഞെടുക്കാൻ അറിയാം. സിനിമയിൽ നല്ല പാട്ടുകൾ ഉണ്ട്. അതൊരു വീഡിയോ ആൽബം ആയി ഇറക്കിയിരുന്നെങ്കിൽ എന്നും ആഗ്രഹിക്കുന്നു. കാരണം പാട്ടുകൾ കൊണ്ട് കഥ നീക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.അതിനാൽ നല്ലതെന്നു പറഞ്ഞ ഈ പാട്ടുകൾ സിനിമയിൽ അമിതമായി ഉപയോഗിച്ചതിനാൽ അസഹനീയം ആയിരുന്നു.

🔥The Bad – ക്യാരക്റ്റർ എക്‌സ്‌പോസിഷൻ ഉഗ്രൻ ഫേക്ക് ആയിരുന്നു എന്ന് പറയാതെ വയ്യ. ഇയാളെക്കൊണ്ട് സഹതാപം ഉണ്ടാക്കി ഞാൻ ഫീൽ ഗുഡ് പുഴുങ്ങി എടുക്കും എന്ന മട്ടിലാണ് അമ്പിളി എന്ന കഥാപാത്രത്തെ ഡിസൈൻ ചെയ്തിരിക്കുന്നത്. അമ്പിളിയുടെ സംസാരശൈലി, ശരീരഭാഷ മുതൽ അയാളെ നാട്ടുകാർ പണത്തിനായും മറ്റും ചൂഷണം ചെയ്യുന്ന രംഗങ്ങളൊക്കെ മുഴച്ചു നിൽക്കുന്നതായാണ് ഫീൽ ചെയ്തത്.

പ്രേക്ഷകനോട് ഫീലിംഗ്സ് കൺവെ ചെയ്യുന്നതിന് പശ്ചാത്തല സംഗീതത്തിന്റെ ആവശ്യം ഒരു നല്ല നടനില്ല. ഇവിടെ സൗബിൻ അധികമായും ആശ്രയിക്കുന്നത് പശ്ചാത്തല സംഗീതമാണ്. പല മാനറിസങ്ങളും ഓവർ ആക്റ്റിംഗിന്റെ കൊടുമുടി കയറുന്നതും അനുഭവിക്കാനാകും.

ചെറുപ്പം മുതൽ കൂടെയുള്ള കൂട്ടുകാരന് അമ്പിളിയുടെ നന്മയും സ്നേഹവും തിരിച്ചറിയാനാവാതെ പോകുന്നതും ഒരു ഭാരതയാത്രയിൽ അയാൾ അമ്പിളിയെ അടുത്തറിയുന്നതുമാണ് കഥ. ഈ കഥയിൽ തന്നെ ഒരു പ്ലാസ്റ്റിക് ഫീലുണ്ട്. അതിനൊത്ത രീതിയിൽ ഉപഗ്രഹ കഥാപാത്രനിർമിതിയും കൂടി ആകുമ്പോൾ ആദ്യപകുതിയിൽ തന്നെ സിനിമ മുഷിച്ചിൽ ഉണ്ടാക്കുന്നുണ്ട്.

കേരളം മുതൽ കാശ്മീർ വരെ സൈക്കിൾ സഞ്ചരിക്കുന്ന അവസ്ഥയിലാണ് കാളികൂട്ടുകാരനു മറ്റേ കൂട്ടുകാരന്റെ നല്ല മനസ്സ് മനസ്സിലാകുന്നത് എന്നുള്ള കഥയിൽ മിതത്വം പാലിക്കേണ്ട പല സീനുകളും ഓവറായി എക്സ്പ്രെഷൻ ഇട്ടു തകർത്തു വാരുന്ന സൗബിൻ നിർമാതാവിന് നല്ലരീതിയിൽ മുതലായ നടനാണ്. മിനിമം ഒരു 15 സിനിമയ്ക്കുള്ള അഭിനയം ഈ ഒരൊറ്റ സിനിമയിൽ നൽകുന്നുണ്ട്.

മറ്റൊരു പ്രധാന ഇറിറ്റേഷൻ എന്തെന്നാൽ പാട്ടുകൾ കൊണ്ട് കഥ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്ന വിധമാണ്. അനാവശ്യമായി വരുന്ന ഇത്തരം പാട്ടുകൾ നല്ല രീതിയിൽ ബോറടിപ്പിക്കുന്നുണ്ട്. നല്ല പാട്ടുകൾ വരെ നമ്മെ ഇറിറ്റേറ്റ് ചെയ്യിപ്പിക്കുന്നത് എന്നതാണ് ഫലം.

🔥Engaging Factor – Be Frank, ഇടവേളയിൽ എഴുന്നേറ്റു പോകാൻ തോന്നിയ സിനിമയാണ്. മുഴുവൻ കണ്ടപ്പോൾ ഇറങ്ങിപോയിരുന്നെങ്കിൽ വളരെ നന്നായേനെ എന്നും തോന്നി.

🔥Last Word – ഫീൽ ഗുഡ് സിനിമകൾ, പ്രകൃതി സിനിമകൾ, മാസ് മസാല സിനിമകൾ എന്നിവ ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ ഇഷ്ടമാകുമോ എന്നറിയില്ല, ഫീൽ ഗുഡ് ബോംബുകൾ ഇഷ്ടപ്പെടുന്നവർക്ക് തലവെയ്ക്കാം.

🔥Verdict – Avoidable